- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘർഷത്തിന് കാരണം 'ഗുജറാത്ത് മോഡൽ' വികസനത്തിന്റെ പരാജയം: അക്രമങ്ങളെ അപലപിച്ച് സിപിഐ(എം) പിബി
ന്യൂഡൽഹി: കൊള്ളിവയ്പിനും ഒൻപതുപേരുടെ മരണത്തിനും ഇടയാക്കിയ വിധത്തിൽ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്ന സംഘർഷത്തെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിച്ചു. സംവരണം ആവശ്യപ്പെട്ട് പട്ടിദാർ സമുദായം നടത്തുന്ന വ്യാപകപ്രക്ഷോഭം 'ഗുജറാത്ത് മോഡൽ' വികസനത്തിന്റെ പരാജയത്തിനുള്ള വ്യക്തമായ തെളിവാണെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു. പട്ടിദ

ന്യൂഡൽഹി: കൊള്ളിവയ്പിനും ഒൻപതുപേരുടെ മരണത്തിനും ഇടയാക്കിയ വിധത്തിൽ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്ന സംഘർഷത്തെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിച്ചു. സംവരണം ആവശ്യപ്പെട്ട് പട്ടിദാർ സമുദായം നടത്തുന്ന വ്യാപകപ്രക്ഷോഭം 'ഗുജറാത്ത് മോഡൽ' വികസനത്തിന്റെ പരാജയത്തിനുള്ള വ്യക്തമായ തെളിവാണെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു.
പട്ടിദാർ സംഘടനകൾ ഓഗസ്റ്റ് 25നു നടത്തിയ റാലിയെ തുടർന്നുണ്ടായ സംഭവങ്ങൾ പൊലീസും അധികൃതരും കൈകാര്യം ചെയ്ത രീതിയാണ് സംഘർഷം പൊട്ടിപ്പുറപ്പെടാൻ കാരണമായത്. സമാധാനവും സാധാരണനിലയും ഉടൻ പുനഃസ്ഥാപിക്കണം.തൊഴിലവസരങ്ങൾ കുറയുന്നതിനും കാർഷികപ്രതിസന്ധിക്കും സാമൂഹിക വികസന സൂചികകൾ ഇടിയുന്നതിനുമാണ് ഗുജറാത്ത് മോഡൽ വികസനം വഴിയൊരുക്കിയത്.
തുല്യതയോടെ സന്തുലിത വികസനമുണ്ടായില്ലെങ്കിൽ ജനസംഖ്യയിലെ ബഹുഭൂരിപക്ഷവും സാമൂഹിക, സാമ്പത്തിക വികസനത്തിന്റെ പരിധിക്ക് പുറത്താകും.സംവരണത്തിനുവേണ്ടിയുള്ള ആവശ്യം ഒരു സമുദായത്തെ മറ്റൊന്നിനു എതിരെയാക്കാൻ ഉപയോഗിക്കരുത്. സംവരണത്തിനു അർഹരായ സമുദായങ്ങളെ തൊഴിലും സന്തുലിത വികസനവും ഉറപ്പാക്കുന്നതിൽ സർക്കാരിനുണ്ടായ പരാജയത്തിന്റെ പേരിൽ ആക്രമിക്കരുതെന്നും പിബി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

