- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാണകമെന്നു കരുതി ആനയെ വാരിയ ബഷീർ കഥാപാത്രം രാമൻനായരുടെ അവസ്ഥയിലാണ് സിപിഎമ്മിനെ വാരാൻ ശ്രമിച്ച അമിത് ഷാ എന്ന് പി ജയരാജന്റെ പരിഹാസം; മസിൽപവറും മണിപവറും ഉപയോഗിച്ച് രാജ്യഭരണം നിലനിർത്താൻ ബിജെപി ശ്രമിക്കുന്നത് വർഗ്ഗീയധ്രുവീകരണത്തിനെന്ന് ഇ പി ജയരാജൻ; ബിജെപിയുടെ ജനരക്ഷായാത്രയിലെ പ്രചരണങ്ങൾ നേരിടാൻ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളേയും പരിക്കേറ്റവരേയും അണിനിരത്തി കണ്ണൂരിൽ സിപിഎമ്മിന്റെ പ്രതിഷേധ കൂട്ടായ്മ
കണ്ണൂർ: മസിൽപവറും മണിപവറും ഉപയോഗിച്ച് രാജ്യഭരണം നിലനിർത്താൻ ബിജെപി ശ്രമിക്കുന്നത് വർഗ്ഗീയധ്രുവീകരണത്തിനാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ആരോപിച്ചു. സംഘപരിവാർ ഭീകരതയ്‌ക്കെതിരേ കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം ഉപയോഗിച്ച് രാഷ്ട്രീയ കക്ഷികളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി. പുതുതലമുറയെ ലക്ഷ്യമിട്ട് വിദ്യാഭ്യാസ മേഖലയിൽ മാറ്റം സൃഷ്ടിക്കാൻ ശ്രമിച്ചപ്പോഴൊക്കെ കനത്ത തിരിച്ചടിയാണ് സംഘപരിവാറിന് നേരിടേണ്ടിവന്നത്. ഒട്ടേറെ സർവ്വകലാശാലകളിൽ ഇടതു മതേതര കക്ഷികൾക്ക് ഇതുമൂലം ഭൂരിപക്ഷം നേടാൻ സാധിച്ചു. രാജ്യത്ത് ഇനി അധികാരത്തിൽ തിരിച്ചു വരാൻ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണത്തിലൂടെയും വർഗ്ഗീയവൽക്കരണത്തിലൂടെയും വോട്ടു നേടാൻ ശ്രമിക്കുന്നത്. കണ്ണൂരിൽ ജാഥ നയിക്കാൻ എത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ വൈക്കം മുഹമ്മദ് ബഷീറിന്റ കഥാപാത്രമായ ആനവാരി രാമൻനായരെപ്പോലെയായെന്ന് കണ്ണൂർ ജില്
കണ്ണൂർ: മസിൽപവറും മണിപവറും ഉപയോഗിച്ച് രാജ്യഭരണം നിലനിർത്താൻ ബിജെപി ശ്രമിക്കുന്നത് വർഗ്ഗീയധ്രുവീകരണത്തിനാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ആരോപിച്ചു. സംഘപരിവാർ ഭീകരതയ്‌ക്കെതിരേ കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം ഉപയോഗിച്ച് രാഷ്ട്രീയ കക്ഷികളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി.
പുതുതലമുറയെ ലക്ഷ്യമിട്ട് വിദ്യാഭ്യാസ മേഖലയിൽ മാറ്റം സൃഷ്ടിക്കാൻ ശ്രമിച്ചപ്പോഴൊക്കെ കനത്ത തിരിച്ചടിയാണ് സംഘപരിവാറിന് നേരിടേണ്ടിവന്നത്. ഒട്ടേറെ സർവ്വകലാശാലകളിൽ ഇടതു മതേതര കക്ഷികൾക്ക് ഇതുമൂലം ഭൂരിപക്ഷം നേടാൻ സാധിച്ചു. രാജ്യത്ത് ഇനി അധികാരത്തിൽ തിരിച്ചു വരാൻ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണത്തിലൂടെയും വർഗ്ഗീയവൽക്കരണത്തിലൂടെയും വോട്ടു നേടാൻ ശ്രമിക്കുന്നത്.
കണ്ണൂരിൽ ജാഥ നയിക്കാൻ എത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ വൈക്കം മുഹമ്മദ് ബഷീറിന്റ കഥാപാത്രമായ ആനവാരി രാമൻനായരെപ്പോലെയായെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു. ചാണകമെന്നു കരുതി ആനയെ വാരിയപോലെ സിപിഎമ്മിനെ വാരാൻ ശ്രമിച്ച ഷാ ഡൽഹിയിലയ്ക്ക് ഭയന്നോടുകയായിരുന്നെന്ന് ജയരാജൻ ആരോപിച്ചു
ബിജെപി.യുടെ ജനരക്ഷാ യാത്ര പടച്ചു വിട്ട കുപ്രചരണങ്ങൾ നേരിടാനാണ് സിപിഐ.(എം). കണ്ണൂർ സ്റ്റേഡിയം കോർണ്ണറിൽ പ്രതിഷേധ കൂട്ടായ്മ ആരംഭിച്ചത്. സിപിഐ.(എം) നെതിരെ രാജ്യ വ്യാപകമായി ബിജെപി. നടത്തുന്ന വ്യാജ പ്രചരണങ്ങളെ നേരിടാൻ പാർട്ടി കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തോട് ആഹ്വാനം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി. ജാഥ ആരംഭിച്ച കണ്ണൂർ ജില്ലയിൽ തന്നെ സിപിഐ.(എം) ഉം പ്രതിഷേധത്തിനിറങ്ങിയത്. കേരളത്തിൽ ജിഹാദി-ചുവപ്പ് ഭീകരതയാണെന്ന നിലക്ക് കേരള വിരുദ്ധ പ്രചരാണമാണ് ബിജെപി നടത്തിയതെന്നാണ് സി.പി.െഎ.(എം) ആരോപിക്കുന്നത്. അഞ്ച് പതിറ്റാണ്ടോളം അക്രമങ്ങൾ നടത്തിയിട്ടും കേരളത്തിന്റെ മതേതര മനസ്സിന് ഇളക്കം തട്ടിക്കാൻ ബിജെപിക്കായിരുന്നില്ല. അതിനാലാണ് അഖിലേന്ത്യാ തലത്തിൽ സിപിഐ.(എം) നെതിരെ പ്രചാരം നടത്താൻ ബിജെപി. തീരുമാനിച്ചതെന്ന് പാർട്ടി കുറ്റപ്പെടുത്തുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ ബിജെപി. ആർ.എസ്. എസ്. അക്രമത്തിൽ കൊല ചെയ്യപ്പെട്ട രക്ത സാക്ഷികളുടെ കുടുംബാംഗങ്ങളും പരിക്കേറ്റവരും പ്രതിഷേധത്തിന്റെ ഭാഗമായി നടക്കുന്ന സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്. കലാകാരന്മാരുടെ ഫാസിസ്റ്റ് വരുദ്ധ രചനകളും ചിത്രങ്ങളും കവിതകളും ഒക്കെ പ്രതിഷേധത്തിനൊപ്പം നടക്കുന്നുണ്ട്. സംഘ പരിവാറിനെതിരെയുള്ള ഈ പ്രതിഷേധ പരിപാടിയിൽ എല്ലാ ജനാധിപത്യ വിശ്വാസികളുടേയും പിൻതുണയും പാർട്ടി അഭ്യർത്ഥിച്ചിരുന്നു. ബിജെപി. ക്കെതിരെയുള്ള തടസ്സം കോൺഗ്രസ്സല്ലെന്നും സിപിഐ.(എം) ആണെന്ന തിരിച്ചറിവുമാണ് സിപിഐ.(എം) നെതിരെ കുപ്രചരണം അഴിച്ചു വിടാൻ കാരണമായതെന്ന് നേതാക്കൾ ആരോപിക്കുന്നു.