- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ(എം) മുഖച്ഛായ മാറ്റുന്നു; കേന്ദ്ര കമ്മറ്റിയിൽ വരെ ഇനി സ്ത്രീകളും ദളിതരും യുവാക്കളും; വയസൻ ക്ലബ്ബ് എന്ന പേരുദോഷം മാറ്റി പാർട്ടിയിൽ ഉണർവുണ്ടാക്കും; ചെറുപ്പക്കാരെ ആകർഷിക്കുക തന്നെ മുഖ്യ ലക്ഷ്യം
കൊൽക്കത്ത: സിപിഎമ്മിനെ നിരന്തരമായി വിവാദത്തിൽ നിർത്താൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം മാദ്ധ്യമങ്ങളെ മൂലയ്ക്കിരുത്തിക്കൊണ്ട് കോൺഗ്രസ് സഖ്യം തള്ളി പാർട്ടി പ്ലീനം. ഏത് നിർദ്ദേശവും ചർച്ചചെയ്യപ്പെടുമെന്നിരിക്കെ കോൺഗ്രസുമായി സഖ്യം രൂപപ്പെട്ടു എന്ന തരത്തിൽ ചർച്ച നടത്തിയ ചാനലുകളും പ്ലീണനതീരുമാനത്തിൽ വിഢികളായി. ആ വിവാദം തീരുംമുമ്പ് ഗുര

കൊൽക്കത്ത: സിപിഎമ്മിനെ നിരന്തരമായി വിവാദത്തിൽ നിർത്താൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം മാദ്ധ്യമങ്ങളെ മൂലയ്ക്കിരുത്തിക്കൊണ്ട് കോൺഗ്രസ് സഖ്യം തള്ളി പാർട്ടി പ്ലീനം. ഏത് നിർദ്ദേശവും ചർച്ചചെയ്യപ്പെടുമെന്നിരിക്കെ കോൺഗ്രസുമായി സഖ്യം രൂപപ്പെട്ടു എന്ന തരത്തിൽ ചർച്ച നടത്തിയ ചാനലുകളും പ്ലീണനതീരുമാനത്തിൽ വിഢികളായി. ആ വിവാദം തീരുംമുമ്പ് ഗുരു മന്ദിരത്തിൽ ചുവരെഴുതി എന്ന പുതിയ വിവാദം സൃഷ്ടിച്ചാണ് മാദ്ധ്യമങ്ങളുടെ പ്രതികരണം. എഴുതിയത് സിപിഎമ്മുകാർ തന്നെയോ എന്ന് ഉറപ്പിക്കും മുമ്പാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. ഏതായാലും പ്ലീനത്തിൽ സമൂല മാറ്റത്തിനുള്ള തീരുമാനമാണ് ഉണ്ടായതെന്നതാണ് വസ്തുത.
യുവാക്കൾക്കു വഴിയൊരുക്കി പാർട്ടിയെ കൂടുതൽ ഊർജസ്വലമാക്കാൻ സിപിഐ(എം). പ്ലീനത്തിൽ തീരുമാനം. കേന്ദ്രകമ്മിറ്റിയടക്കം എല്ലാ സംഘടനാതലങ്ങളിലും യുവാക്കൾക്ക് നിർബന്ധമായും നിശ്ചിതശതമാനം പ്രാതിനിധ്യം നൽകാൻ തീരുമാനിച്ചു. അടുത്ത പാർട്ടി കോൺഗ്രസ്സിൽ തീരുമാനം നടപ്പാവും. ഇതോടെ വയസ്സന്മാരുടെ പാർട്ടിയെന്ന പേരുദോഷം മാറും. പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മറ്റിയിലും പ്രായപരിധി കർശനമാക്കും. എന്നാൽ തെരഞ്ഞെടുപ്പ് മത്സരത്തിന് ഇത് ബാധകമാക്കുകയും ഇല്ല. വ്യതിയാനവും തെറ്റുകളും തിരുത്തി സംഘടന മെച്ചപ്പെടുത്താനുള്ള ശുദ്ധീകരണയജ്ഞം കേന്ദ്രനേതൃതലത്തിൽനിന്നുതന്നെ ആരംഭിക്കും.
തെറ്റുതിരുത്തൽ പ്രക്രിയക്ക് സംസ്ഥാന കമ്മിറ്റികൾ പദ്ധതിരേഖ തയ്യാറാക്കുകയും വർഷാവർഷം വിലയിരുത്തുകയും വേണം. മൂന്നു വർഷത്തിനുള്ളിൽ വനിതകളുടെ എണ്ണം 25 ശതമാനമാക്കും. ദളിതരടക്കമുള്ള പിന്നാക്കവിഭാഗങ്ങൾക്ക് പ്രാതിനിധ്യമുറപ്പാക്കാൻ പ്രത്യേക പരിപാടികൾ ഏറ്റെടുക്കും. വിവിധ വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ഏറ്റെടുത്തുള്ള സമരങ്ങൾ ഊർജിതമാക്കി പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കും. ബിജെപി.യെ മുഖ്യശത്രുവായിക്കണ്ട് ആർഎസ്എസ്. ഭീഷണി ചെറുക്കാനുള്ള പരിപാടികൾക്ക് ഊന്നൽ നൽകും. ഇടതുപക്ഷ ഐക്യം വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് പ്ലീനം പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസുമായുള്ള സഖ്യത്തിന് സിപിഐ(എം) തീരുമാനിക്കുമെന്ന പ്രചരണങ്ങളും വെറുതെയായി.
ഇന്ത്യയിൽ യുവജനസംഖ്യ നിർണായകമാവുന്ന വസ്തുത തിരിച്ചറിഞ്ഞു പ്രവർത്തിക്കും. യുവത്വം കഴിഞ്ഞവർ മാത്രം പി.ബി.യിലും കേന്ദ്രകമ്മിറ്റിയിലുമൊക്കെ വരുന്നത് അവസാനിക്കും. എസ്എഫ് ഐ നേതാക്കളേയും ഡിവൈഎഫ്‌ഐക്കാരേയും മേൽ കമ്മറ്റികളിൽ ഉൾപ്പെടുത്തും. ചർച്ചയിൽ യുവപ്രാതിനിധ്യം കൂട്ടാനുള്ള നിർദ്ദേശങ്ങളുൾപ്പെടുത്താൻ ഭേദഗതികളും ഉയർന്നുവന്നു. ഇത് അംഗീകരിക്കപ്പെട്ടു. അടുത്ത പാർട്ടി കോൺഗ്രസ് മുതൽ ഇതു നടപ്പാക്കാൻ പ്രത്യേക മാർഗരേഖ കൊണ്ടുവരും.
ഉത്സവങ്ങളിലും മതചടങ്ങുകളിലും ഇടപെടാൻ പ്രത്യേകം നിർദ്ദേശം നൽകാനുള്ള ഭേദഗതി അംഗീകരിച്ചു. ഇത് ഏതുതരത്തിൽ വേണമെന്നത് പിന്നീട് തീരുമാനിക്കും. വർഗീയത ചെറുക്കാനുള്ള നടപടികളും നിർദ്ദേശിച്ചു. ദളിത് മേഖലകളിലെ ആർഎസ്എസ്. സ്വാധീനം ചെറുക്കാൻ സിപിഐ(എം). മുൻകൈയെടുത്ത് പ്രത്യേക സ്‌കൂളുകൾ തുറക്കും. ബുദ്ധിജീവികൾ, സാഹിത്യകാരന്മാർ, ചരിത്രകാരന്മാർ, സാംസ്‌കാരികനായകർ എന്നിവരെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളും സാമൂഹിക, സാംസ്‌കാരികപരിപാടികളും സംഘടിപ്പിക്കും.

