- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിയാസും ഷംസീറും സ്വരാജും മാറുമ്പോൾ പകരം പരിഗണിച്ചത് റഹിമിനേയും സജീഷിനേയും നെടുമങ്ങാട്ടെ നേതാവിനേയും; പേരൂർക്കടിയിലെ ദത്ത് വിവാദം ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറിക്ക് ഇനി നൽകുക തരംതാഴ്ത്തൽ; ദീപക്കിന്റെ പിൻഗാമിയേയും പാർട്ടി കൈവിടും; ഷിജുഖാനെ കാത്തിരിക്കുന്നത് വമ്പൻ രാഷ്ട്രീയ നഷ്ടം; ദത്ത് കേസിൽ സിപിഎം നടപടികളിലേക്ക്
തിരുവനന്തപുരം: കുട്ടിയെ കടത്തിയ സംഭവത്തിൽ രാഷ്ട്രീയ നഷ്ടം ഡിവൈഎഫ് ഐ നേതാവ് ഷിജു ഖാന്. ഡിവൈഎഫ്ഐയുടെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിച്ചിരുന്ന നേതാവാണ് ഷിജുഖാൻ. പൊതുമരാമത്ത് മന്ത്രി എംപി മുഹമ്മദ് റിയാസ് അഖിലേന്ത്യാ അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. ഇതോടെ അനിവാര്യമായ പുനഃസംഘടനയിൽ ദേശീയ നേതൃത്വത്തിൽ എത്തുമെന്ന്ി കുരുതിയ പ്രധാനിയാണ് ഷിജുഖാൻ. ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു ഷിജുഖാൻ.
റിയാസും എഎൻ ഷംസീറും എം സ്വരാജും ഡിവൈഎഫ് ഐയുടെ ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. ഇവരെ മൂന്ന് പേരേയും മാറ്റാനായിരുന്നു തീരുമാനം. ഇതിന് പകരം പരിഗണിച്ചത് എഎ റഹിമിനേയും എസ് കെ സജീഷിനേയും ഷിജുഖാനേയുമാണ്. ഇതിനിടെയാണ് ഷിജു ഖാൻ വിവാദത്തിലാകുന്നത്. ഇതോടെ ഡിവൈഎഫ്ഐയുടെ ദേശീയ മുഖമാകാനുള്ള സാധ്യത ഷിജുഖാന് അടയുകാണ്. നെടുമങ്ങാട് ഏര്യാ കമ്മറ്റി അംഗമായ ഷിജു ഖാനെ പാർട്ടി തരംതാഴ്ത്താനും ഇടയുണ്ട്. സിപിഎം ജില്ലാ കമ്മറ്റിയിൽ എത്തുമെന്ന് ഏവരും കരുതിയ നേതാവാണ് ഷിജു ഖാൻ. ദത്തു കേസിൽ ഷിജുഖാൻ ഏറെ പ്രതിസന്ധിയിലാവുകയാണ്.
ശിശുക്ഷേമ സമിതിയിൽ കോൺഗ്രസ് ഭരണമായിരുന്നു ഏറെ നാൾ. സുനിൽ സി കുര്യനും ചെമ്പഴന്തി അനിലുമായിരുന്നു കോൺഗ്രസിന് വേണ്ടി ശിശുക്ഷേമ സമിതിയിൽ ഭരിച്ചിരുന്നത്. ജില്ലയിലെ പ്രമുഖ യുവനേതാവ് എസ് പി ദീപക്കിന്റെ നേതൃത്വത്തിലാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശിശുക്ഷേമ സമിതി സിപിഎം തിരിച്ചു പിടിച്ചത്. നിയമപോരാട്ടം പോലും വേണ്ടി വന്നു. ഇതിനിടെയാണ് കൈതമുക്കിലെ കുടുംബത്തിന്റെ മണ്ണു തിന്നൽ വിവാദമെത്തിയത്. ഇതോടെ ദീപക്കിനെ പാർട്ടി കൈവിട്ടു തരംതാഴ്ത്തലും വന്നു. അതിന് ശേഷമാണ് തലസ്ഥാനത്തെ പ്രമുഖ യുവനേതാവായ ഷിജുഖാന് ശിശുക്ഷേമ സമിതി കിട്ടുന്നത്. പ്രതീക്ഷയോടെ ഷിജുഖാൻ മുമ്പോട്ടും പോയി. ഇതിനിടെയാണ് കേരളം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ദത്ത് കേസ് ഉയരുന്നത്.
കൈതമുക്കിലെ ദത്തു കേസുവരെ സിപിഎമ്മിലെ തലസ്ഥാനത്തെ പ്രധാന മുഖമായിരുന്നു എസ് പി ദീപക്. ശിശുക്ഷേമ സമിതിയിൽ എത്തിയ ശേഷം കുട്ടികളുടെ ചലച്ചിത്ര മേള അടക്കം നടത്തി കൈയടി നേടിയിരുന്നു. കൈതമുക്കിലെ വിവാദത്തോടെ പാർട്ടിയിൽ തരം താഴ്ത്തലുണ്ടായി. അല്ലാത്ത പക്ഷം ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം ദീപക്കിന് സീറ്റ് കിട്ടുമായിരുന്നു. ദത്തു വിവാദം തലസ്ഥാനത്തെ മറ്റൊരു യുവ സിപിഎം നേതാവിനും വിനയാകുന്നു. ശിശുക്ഷേമ സമിതിയിലെ താക്കോൽ സ്ഥാനമാണ് ഇതിനും കാരണം.
ദത്ത വിവാദത്തിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനും വിവാദത്തിൽ പ്രതിക്കൂട്ടിലായി. രണ്ടു പേർക്കെതിരേയും അച്ചടക്ക നടപടി വരും. അതേസമയം അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സിഡബ്ല്യൂസി ചെയർപേഴ്സണും കുട്ടിയെ എടുത്തുകൊണ്ടുപോയെന്ന പരാതി ഏപ്രിലിൽ കൊടുത്തില്ലെന്ന് പൊലീസും പറയുന്നത് പച്ചക്കള്ളമാണെന്നതിന്റെ തെളിവുകളും പുറത്തു വന്നു. ഇവരും സിപിഎം ബന്ധമുള്ള വ്യക്തിയാണ്.
ഏപ്രിൽ മാസം സിഡബ്ല്യൂസി നടത്തിയ സിറ്റിംഗിൽ കുട്ടിയെക്കുറിച്ച് കയ്യിലുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നും എല്ലാം കയ്യിലുണ്ടെന്നും പറയുന്ന ഓഡിയോ സംഭാഷണം പുറത്തു വന്നുു. ഏപ്രിൽ മാസം തന്നെ പൊലീസിലും പരാതിയിൽ കേസ് എടുക്കാത്തതിനാൽ ഡിജിപിക്കും കുട്ടിയെ കാണാനില്ലെന്ന നൽകിയ പരാതിയുടെ റസീപ്റ്റും കള്ളം പൊളിക്കുന്നു. ഏപ്രിൽ മാസം കൊടുത്ത പരാതിയിൽ കുട്ടിയെ കാണാനില്ലെന്ന വിവരം ഇല്ലെന്നായിരുന്നു കമ്മീഷണറുടെ വാദം.
ഏപ്രിൽ 15 ന് സർട്ടിഫിക്കറ്റുകൾ വിട്ടുതരണമെന്ന പരാതി പേരൂർക്കട പൊലീസിൽ കൊടുക്കുന്നു. നാലാമത്തെ ദിവസം ഏപ്രിൽ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന രണ്ടാമത്തെ പരാതിയും. മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് എഫ്ഐആർ എടുക്കാത്തതിനാൽ ഡിജിപിക്കും കുട്ടിയെക്കാണാനില്ലെന്ന പരാതി നൽകി. പരാതികളുടെ കോപ്പികളെല്ലാം നിലനിൽക്കെയാണ് സെപറ്റംബർ മാസം മാത്രമാണ് കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിൽ കിട്ടിയതെന്നും ഒരു വീഴ്ചയും സംഭവിച്ചില്ലെന്നുമുള്ള തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ