- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Tamil Nadu
വിഎസിനെ വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കണമെന്ന് സ്വരാജ് പറഞ്ഞെന്ന് കേരള കൗമുദി; ജയശങ്കറിന്റെ വാക്കുകൾ സ്വരാജിന്റേതാക്കിയതിനെതിരെ സോഷ്യൽ മീഡിയ; പാർട്ടി സ്ഥാപിച്ച നേതാവിനെതിരെ ആഞ്ഞടിച്ച് ഇളം തലമുറ
ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ കലാപം ഹെഡിങ്ങുകൾക്കായി നിറയുമ്പോൾ പൊടിപ്പും തൊങ്ങലും വിച്ച് വാർത്ത പടച്ചു വിടാൻ മാദ്ധ്യമങ്ങളുടെ മത്സരം. വികാര ഭരിതമായ റിപ്പോർട്ടുകൾ കൊണ്ട് മനോരമയും മാതൃഭൂമിയും മുന്നേറുമ്പോൾ ഒരു പിടികൂടി കടന്ന് അവിശ്വസനീയമായി റിപ്പോർട്ടുകൾ ചെയ്യുകയാണ് കേരളാ കൗമുദി. കഴിഞ്ഞ സമ്മേളനത്തിൽ ക്യാപ്പിറ്റൽ പണിഷ്മെന്
ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ കലാപം ഹെഡിങ്ങുകൾക്കായി നിറയുമ്പോൾ പൊടിപ്പും തൊങ്ങലും വിച്ച് വാർത്ത പടച്ചു വിടാൻ മാദ്ധ്യമങ്ങളുടെ മത്സരം. വികാര ഭരിതമായ റിപ്പോർട്ടുകൾ കൊണ്ട് മനോരമയും മാതൃഭൂമിയും മുന്നേറുമ്പോൾ ഒരു പിടികൂടി കടന്ന് അവിശ്വസനീയമായി റിപ്പോർട്ടുകൾ ചെയ്യുകയാണ് കേരളാ കൗമുദി.
കഴിഞ്ഞ സമ്മേളനത്തിൽ ക്യാപ്പിറ്റൽ പണിഷ്‌മെന്റാണ് വി എസ് അച്യുതാനന്ദന് എം സ്വരാജ് വിധിച്ചത്. അതിന് വി എസ് സമാപന വേദിയിൽ മറുപടി നൽകി. ഇത്തവണ ഒരു പടി കൂടി കടന്ന് സ്വരാജ് മുന്നോട്ട് പോയെന്നാണ് കേരള കൗമുദി പത്രത്തിന്റെ റിപ്പോർട്ട്. വി.എസിനെ വർഗശത്രുവായി ചിത്രീകരിച്ച് ഔദ്യോഗിക പക്ഷത്തിന്റെ നല്ലപിള്ളയാവാനുള്ള ഇളം തലമുറക്കാരുടെ മത്സരത്തിൽ സ്വരാജിന് തന്നെയാണ് ഒന്നാം സ്ഥാനമെന്ന തരത്തിലാണ് വാർത്തകൾ.
പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ ചുവട് പിടിച്ച് വി.എസിനെ പാർട്ടി വിരുദ്ധനാക്കാനുള്ള വ്യഗ്രതയിൽ പ്രതികരണങ്ങൾ അതിരുവിട്ടു. അതിനെ തടയാൻ പ്രസീഡിയത്തിലെ നേതാക്കളും തയ്യാറായില്ല. വി.എസിനെ വെട്ടി പട്ടിക്ക് ഇട്ടു കൊടുക്കണമെന്ന പരാമർശം നടത്തിയത് പ്രസീഡിയം അംഗമായ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജാണ്. വി.എസിന് 'കാപിറ്റൽ പണിഷ്‌മെന്റ് ' (വധശിക്ഷ) നൽകണമെന്ന് പറഞ്ഞാണ് സ്വരാജ് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വാർത്തിയിൽ ഇടം പിടിച്ചത്. അങ്ങനെ വി എസ് വിരുദ്ധ പരാമർശങ്ങളിലൂടെ സ്വരാജ് വീണ്ടും ഗോളടിച്ചെന്നാണ് കേരള കൗമുദിയുടെ വാർത്ത.
എന്നാൽ സ്വരാജ് ഒരിക്കലും ഈ വാക്കുകൾ സംസ്ഥാന സമിതിയിൽ ഉപയോഗിച്ചില്ലെന്ന് മറുനാടൻ മലയാളിക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞു. പക്ഷേ വിഎസിനെതിരെ വികരാഭരിതമായി സ്വരാജ് സംസാരിച്ചിരുന്നു. ഈ പശ്ചാത്തലമുപയോഗിച്ച് സ്വരാജിന്റെ പേരിൽ പട്ടിക്ക് വെട്ടിയിടുകയെന്ന പരാമർശം കേരള കൗമുദി ആരോപിക്കുകയായിരുന്നു. ചാനൽ ചർച്ചയിൽ ജയശങ്കർ ഉപയോഗിച്ച വാക്കുകളാണ് ഇവ. ഇത്തരം വാർത്ത നൽകിയ മാദ്ധ്യമത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധവുമുണ്ട്. അതേ സമയം പാർട്ടിയിലെ ഇളം തലമുറ വിഎസിനെതിരെ വ്യാപക വിമർശനമാണ് സമ്മേളനത്തിൽ ഉയർത്തിയത്.
പാർട്ടിയിലെ ന്യൂജനറേഷൻ വനിതാ നേതാവ് ചിന്താ ജെറോം വി.എസിനെ വിശേഷിപ്പിച്ചത് ഒറ്റുകാരൻ എന്നാണ്. മുതിർന്ന നേതാക്കൾ വി എസ് വിമർശനത്തിൽ മാന്യത പുലർത്തിയപ്പോൾ ഇളമുറക്കാർ വാക്കുകളിലും പ്രയോഗത്തിലും അതിര് വിട്ടു. വടകരയിൽ താൻ തോൽക്കാൻ കാരണം വി എസ് ആണെന്നും, ഇത്തരം പുകഞ്ഞ കൊള്ളികളെ പുറത്താക്കണമെന്നുമാണ് വടകരയിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് എ.എൻ. ഷംസീർ പറഞ്ഞത്. 'അയ്യോ അച്ഛാ പോവല്ലേ... അയ്യോ അച്ഛാ പോവല്ലേ...' എന്ന് മക്കളെക്കൊണ്ട് വിളിപ്പിക്കുന്ന ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനെപ്പോലെയാണ് വി എസ്. എന്ന് ഡിവൈഎഫ്‌ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എൻ.ഷംസീർ പറഞ്ഞു.
സംഘടനയിൽ എല്ലാവരും തുല്യരാണെന്നും, ആരും അതിമാനുഷരൊന്നുമല്ലെന്നും കോട്ടയം ജില്ലാ സെക്രട്ടറി വി. എൻ. വാസവൻ . അമ്പലപ്പുഴ പാൽപ്പായസത്തിൽ ഉപ്പിട്ടത് പോലെയാണ് വി. എസിന്റെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെന്ന് ആർ. എസ്. ബാബു. ഏതെങ്കിലും ഒരു വ്യക്തിക്ക് വി. ഐ.പി പരിഗണന നൽകി മുന്നോട്ട് പോകേണ്ട ഗതികേട് പാർട്ടിക്കില്ലെന്നായിരുന്നു വാസവന്റെ വാദം. വി എസ്. കള്ളുകുടിച്ച് ആനപ്പുറത്തുകയറിയ എമ്പ്രാന്തിരിയെപ്പോലെയാണെന്ന് വാസവൻ പറഞ്ഞു. കള്ളുകുടിച്ച് ആനപ്പുറത്തുകയറിയ എമ്പ്രാന്തിരി പുറംതിരിഞ്ഞിരുന്നു. കണ്ടവരെല്ലാം അദ്ദേഹത്തോട് തിരിഞ്ഞിരിക്കണമെന്നാവശ്യപ്പെട്ടു. തനിക്ക് പറ്റില്ല, വേണമെങ്കിൽ ആന തിരിഞ്ഞോട്ടെ എന്നായിരുന്നു എമ്പ്രാന്തിരിയുടെ മറുപടി. ഇതേ അവസ്ഥയാണ് പാർട്ടിഅച്ചടക്കത്തോട് വി എസ്സിന്റെ പ്രതികരണമെന്നായിരുന്നു വാസവൻ പറഞ്ഞത്.
വി. എസ് ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്നത് തോന്ന്യാസമാണെന്നും കടുത്ത നടപടി കൊണ്ടേ ഈ രോഗത്തെ ചികിത്സിക്കാൻ കഴിയുകയുള്ളൂവെന്നും ശിവദാസൻ പറഞ്ഞു. പാർട്ടി സെക്രട്ടറിയെ വർഗ ശത്രുക്കൾക്കൊപ്പം നിന്ന് വേട്ടയാടി. ലാവ് ലിൻ കേസിലും ടി.പി. കേസിലും വി. എസ് നടത്തിയ ആക്രമണങ്ങളെ ലഘൂകരിച്ച് കാണാനാവില്ല. ഇതൊക്കെ ആരുടെ പ്രീതി നേടാനുള്ള അടവായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ഇന്നലെ ചർച്ചയിൽ പങ്കെടുത്ത 56 പേരിൽ 52 പ്രതിനിധികളും വി എസ്സിനെതിരെ രൂക്ഷമായ വിമർശമാണ് നടത്തിയത്.
സിപിഎമ്മിന്റെ സംഘടനാസംവിധാനം കാര്യക്ഷമമാകണമെന്ന വിമർശവും പ്രതിനിധികൾ ഉയർത്തി. മത്തായി കുമ്പസാരിക്കുംപോലെയാണ് പാർട്ടിരേഖ പുറത്തിറങ്ങുന്നതെന്ന് തിരുവനന്തപുരത്തുനിന്നുള്ള വി.കെ.മധു പറഞ്ഞു. തെറ്റുകൾ ഏറ്റുപറഞ്ഞ് മത്തായി കുമ്പസാരിക്കും. അടുത്ത കുമ്പസാരത്തിനായി വീണ്ടും കുഴപ്പങ്ങളുണ്ടാക്കും. ഇതേനിലയാണ് രേഖകളും. വർഗ ബഹുജന സംഘടനകളുടെ വീഴ്ചയും പോരായ്മകളും ചൂണ്ടിക്കാട്ടി നവീകരണ നിർദ്ദേശത്തോടെ പാർട്ടി പുറത്തിറക്കുന്ന രേഖ നടപ്പാക്കുന്നില്ലെന്ന് മധു പറഞ്ഞു. ഇതിൽ പുനഃപരിശോധനയുണ്ടാകുന്നില്ല. പകരം വീണ്ടും രേഖകളുണ്ടാക്കുകയാണ് പാർട്ടി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ വിമർശനാത്മക വിലയിരുത്തലും, അടുത്ത മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള രൂപരേഖയും സംബന്ധിച്ച ചർച്ചകളാണ് നടക്കേണ്ടിയിരുന്നത്. സാധാരണ ജനങ്ങൾ നേരിടുന്ന നിരവധി ദൈനംദിന പ്രശ്‌നങ്ങളും പ്രതിസന്ധികളും, കേരളത്തിൽ വളർന്നു വരുന്ന വർഗീയ സംഘടനകളുടെ സ്വാധീനം, യുവജനങ്ങളും പാർട്ടി തുണയ്ക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളും പാർട്ടിയിൽ നിന്ന് അകലുന്ന സ്ഥിതി തുടങ്ങി അതീവ ഗൗരവ വിഷയങ്ങൾ ഏതാനും ചിലർ പേരിന് പരാമർശിച്ചതിനപ്പുറം ഗൗരവ ചർച്ചകൾ ഉണ്ടായില്ല.
സോളാർ സമരമടക്കമുള്ള പാർട്ടി സമരങ്ങളുടെ പരാജയം സംബന്ധിച്ച് ഔദ്യോഗിക പക്ഷത്തിന് സമ്പൂർണ ആധിപത്യമുള്ള ജില്ലാ സമ്മേളനങ്ങളിൽപ്പോലും വിമർശനങ്ങൾ ഉയർന്നിരുന്നു. സംസ്ഥാന സമ്മേളനത്തിൽ ഈ വിമർശനം ഉയർത്താൻ ആരും തയ്യാറായില്ല. പാർട്ടി നടത്തിയ സമരങ്ങളെല്ലാം വിജയമായിരുന്നു എന്നതടക്കം സംസ്ഥാന കമ്മിറ്റി വിലയിരുത്തലുകൾ അംഗീകരിക്കുന്ന ചർച്ചകളാണ് നടന്നത്. വി.എസും പാർട്ടിയും ഐക്യത്തിൽ പോകണമെന്ന നിർദ്ദേശം വച്ചതുകൊല്ലത്ത് നിന്നുള്ള പി.കെ. ഗോപനും ആലപ്പുഴയിൽ നിന്നുള്ള ഒരു പ്രതിനിധിയും മാത്രം.