- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിഎസിനോട് ഇടയ്ക്കിടെ കുശലംപറഞ്ഞ് കോടിയേരി; എല്ലാവരുടേയും അടുത്ത് ഓടിയെത്തി മുഖ്യ സംഘാടകനായ കെ രാധാകൃഷ്ണൻ; സ്നേഹോപഹാരം നോക്കി തമാശച്ചിരിയുമായി ഇന്നസെന്റ്; സാമൂഹ്യ സാംസ്‌കാരിക നായകരെ അണിനിരത്തി സിപിഎം സമ്മേളനത്തിന് ഗംഭീര തുടക്കം
തൃശൂർ: ഇടതുപക്ഷവുമായി യോജിച്ചു പ്രവർത്തിക്കുന്ന സാംസ്‌കാരിക, സാമൂഹ്യപ്രവർത്തകരെയെല്ലാം അതിഥികളായി സ്വീകരിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന് ആവേശോജ്വല തുടക്കം. പൂരനഗരിയിലെ വി വി ദക്ഷിണാമൂർത്തി നഗറിൽ (റീജിയണൽ തീയേറ്റർ) ആണ് സമ്മേളന നടപടികൾ പുരോഗമിക്കുന്നത്. വിവിധ കലാ-സാംസ്‌കാരിക പരിപാടികളും ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നു. ഇന്ന് രാവിലെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. ഇതിന് പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ അതിഥികളായി കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തിരുന്നു. എഴുത്തുകാരായ ബാലചന്ദ്രൻ ചുള്ളിക്കാട്, വൈശാഖൻ, സി രാവുണ്ണി സിനിമാ താരങ്ങളായ ജയരാജ് വാര്യർ, പ്രേംകുമാർ, ഇന്നസെന്റ് എംപി, കെപിഎസി ലളിത, വി കെ ശ്രീരാമൻ, എം മുകേഷ് എംഎൽഎ സംവിധായകാരായ കമൽ, പ്രിയനന്ദൻ, ആഷിഖ് അബു നർത്തകി നീന പ്രസാദ്, ഗായകൻ കല്ലറ ഗോപൻ , എകെജിയുടെ മക
തൃശൂർ: ഇടതുപക്ഷവുമായി യോജിച്ചു പ്രവർത്തിക്കുന്ന സാംസ്‌കാരിക, സാമൂഹ്യപ്രവർത്തകരെയെല്ലാം അതിഥികളായി സ്വീകരിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന് ആവേശോജ്വല തുടക്കം. പൂരനഗരിയിലെ വി വി ദക്ഷിണാമൂർത്തി നഗറിൽ (റീജിയണൽ തീയേറ്റർ) ആണ് സമ്മേളന നടപടികൾ പുരോഗമിക്കുന്നത്.
വിവിധ കലാ-സാംസ്‌കാരിക പരിപാടികളും ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നു. ഇന്ന് രാവിലെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. ഇതിന് പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ അതിഥികളായി കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തിരുന്നു. എഴുത്തുകാരായ ബാലചന്ദ്രൻ ചുള്ളിക്കാട്, വൈശാഖൻ, സി രാവുണ്ണി സിനിമാ താരങ്ങളായ ജയരാജ് വാര്യർ, പ്രേംകുമാർ, ഇന്നസെന്റ് എംപി, കെപിഎസി ലളിത, വി കെ ശ്രീരാമൻ, എം മുകേഷ് എംഎൽഎ സംവിധായകാരായ കമൽ, പ്രിയനന്ദൻ, ആഷിഖ് അബു നർത്തകി നീന പ്രസാദ്, ഗായകൻ കല്ലറ ഗോപൻ , എകെജിയുടെ മകൾ ലൈല ,കെ കെ എൻ കുറുപ്പ് തുടങ്ങി ഒട്ടേറെ പ്രമുഖർ സമ്മേളനത്തിന് എത്തി.
ഇവർക്കെല്ലാം സമ്മേളനത്തിന്റെ ഉപഹാരവും സമർപ്പിച്ചു. സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പരസ്പരം കുശലം പറയുന്നതിനും പ്രതിനിധികളും ക്ഷണിതാക്കളും സമയം കണ്ടെത്തി. ഇന്നസെന്റും മുകേഷുമെല്ലാം പതിവുശൈലിയിൽ തമാശപറഞ്ഞ് ചിരിപടർത്തി. എല്ലാവരുടേയും അടുത്ത് ഓടിയെത്തി സൗകര്യങ്ങൾ തിരക്കുന്ന നല്ല ആതിഥേയനായി മാറി തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ, വിഎസിന്റെ അടുത്ത് ചെന്ന് കോടിയേരിയും പികെ ശ്രീമതിയുമെല്ലാം സംസാരിക്കാൻ സമയം കണ്ടെത്തി.
ഇ പി ജയരാജന്റെ താൽക്കാലിക അധ്യക്ഷതയിൽ ആണ് സമ്മേളന നടപടികൾ ആരംഭിച്ചത്. രക്തസാക്ഷി പ്രമേയം ഇ പി ജയരാജനും അനുശോചന പ്രമേയം എളമരം കരീമും അവതരിപ്പിച്ചു. തുടർന്ന് സമ്മേളന നടത്തിപ്പിനായുള്ള പ്രസീഡിയം, സ്റ്റിയറിങ്ങ്, പ്രമേയം, ക്രഡൻഷ്യൽ, മിനുട്ട്സ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. തൃശൂർ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രവർത്തന റിപ്പോർട്ട് അവതരണം.
ഇതിന്മേൽ ഗ്രൂപ്പുചർച്ചയും പൊതുചർച്ചയുമാണ് തുടർന്ന് നടക്കുക. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ്കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, എ കെ പത്മനാഭൻ, എം എ ബേബി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 475 പ്രതിനിധികളും 87 സംസ്ഥാനകമ്മിറ്റി അംഗങ്ങളും നാല് സംസ്ഥാനകമ്മിറ്റി ക്ഷണിതാക്കളും 16 നിരീക്ഷകരുമടക്കം 582 പേരാണ് പങ്കെടുക്കുന്നത്. 25 വരെയാണ് പ്രതിനിധിസമ്മേളനം. ഇ പി ജയരാജൻ, പി കെ സൈനബ, കെ സോമപ്രസാദ്, മുഹമ്മദ് റിയാസ്, ജെയ്ക്ക് സി തോമസ് എന്നിവരാണ് പ്രസീഡിയം. സ്റ്റിയറിങ്ങ് കമ്മിറ്റിയായി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രവർത്തിക്കും.