- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യക്തികളുടെ മതവും ജാതിയും എന്നതിനൊപ്പം ജാതിസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള വിവരവും ശേഖരിക്കും;സമൂഹമാധ്യമങ്ങളിൽ അംഗമാണോ, വിദ്യാഭ്യാസം, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, ക്ഷേമപെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ ഏത് എന്നിങ്ങനെയുള്ള വിവരങ്ങളും ശേഖരിക്കുന്നു; ലോക്സഭാ പരീക്ഷ ജയിക്കാൻ കേരളത്തിൽ സിപിഎം സർവേ ഇങ്ങനെ
കോഴിക്കോട്: ജാതിയും മതവും രാഷ്ട്രീയ വിശ്വാസവുമെല്ലാം തിരക്കി ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സിപിഎം. കുടുംബ സർവ്വേ. ഓരോ മണ്ഡലത്തിലും പാർട്ടി സ്ഥാനാർത്ഥികൾക്ക് എത്ര വോട്ട് കിട്ടുമെന്ന് അറിയാനാണ് സർവേ. ബൂത്തുതലത്തിൽ ഓരോ കുടുംബത്തിന്റെയും വിവരങ്ങളാണ് ശേഖരിക്കുന്നത്. പ്രത്യേകം ഫോറം തയ്യാറാക്കിയാണ് സർവേ. 16 വിവരങ്ങളാണ് ശേഖരിക്കുന്നത്. ഈ വിവരങ്ങൾ വിലയിരുത്തി സിപിഎം വോട്ടുകൾ കണ്ടെത്താനാണ് ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങാൻ എല്ലാ ജില്ലാ കമ്മിറ്റികളും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഒരു നടപടിയാണ് സർവേ. ജാതിയും മതവും രാഷ്ട്രീയ വിശ്വാസവുമെല്ലാം ചോദ്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടുമാസം മുമ്പേ തുടങ്ങിയ സർവേ പ്രളയംകാരണം പൂർത്തിയാക്കാനായില്ല. ഈ മാസം എല്ലാ ഘടകങ്ങളും സർവേ റിപ്പോർട്ട് നൽകണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് കണക്ക് ശേഖരിക്കുന്നത്. അതാണ്, പാർട്ടി കീഴ്ഘടകമായ ബ്രാഞ്ചുകൾക്കുപകരം ബൂത്തുകമ്മിറ്റികൾക്ക് കീഴിലേക്ക് കണക്കെടുപ്പ് മാറ്റിയത്. വ്യക
കോഴിക്കോട്: ജാതിയും മതവും രാഷ്ട്രീയ വിശ്വാസവുമെല്ലാം തിരക്കി ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സിപിഎം. കുടുംബ സർവ്വേ. ഓരോ മണ്ഡലത്തിലും പാർട്ടി സ്ഥാനാർത്ഥികൾക്ക് എത്ര വോട്ട് കിട്ടുമെന്ന് അറിയാനാണ് സർവേ. ബൂത്തുതലത്തിൽ ഓരോ കുടുംബത്തിന്റെയും വിവരങ്ങളാണ് ശേഖരിക്കുന്നത്. പ്രത്യേകം ഫോറം തയ്യാറാക്കിയാണ് സർവേ. 16 വിവരങ്ങളാണ് ശേഖരിക്കുന്നത്. ഈ വിവരങ്ങൾ വിലയിരുത്തി സിപിഎം വോട്ടുകൾ കണ്ടെത്താനാണ് ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങാൻ എല്ലാ ജില്ലാ കമ്മിറ്റികളും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഒരു നടപടിയാണ് സർവേ.
ജാതിയും മതവും രാഷ്ട്രീയ വിശ്വാസവുമെല്ലാം ചോദ്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടുമാസം മുമ്പേ തുടങ്ങിയ സർവേ പ്രളയംകാരണം പൂർത്തിയാക്കാനായില്ല. ഈ മാസം എല്ലാ ഘടകങ്ങളും സർവേ റിപ്പോർട്ട് നൽകണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് കണക്ക് ശേഖരിക്കുന്നത്. അതാണ്, പാർട്ടി കീഴ്ഘടകമായ ബ്രാഞ്ചുകൾക്കുപകരം ബൂത്തുകമ്മിറ്റികൾക്ക് കീഴിലേക്ക് കണക്കെടുപ്പ് മാറ്റിയത്. വ്യക്തികളുടെ മതവും ജാതിയും ഏതാണെന്നതിനൊപ്പം ഏതെങ്കിലും ജാതിസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള വിവരവും ശേഖരിക്കുന്നുണ്ട്. ഓരോരുത്തരും ഏത് ജാതിസംഘടനയിലാണ് പ്രവർത്തിക്കുന്നതെന്നും രേഖപ്പെടുത്തുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ അംഗമാണോ, വിദ്യാഭ്യാസം, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, ക്ഷേമപെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ ഏത് എന്നിങ്ങനെയുള്ള വിവരങ്ങളും രേഖപ്പെടുത്താൻ പ്രത്യേക കോളമുണ്ട്. ബൂത്തുകളുടെ ചുമതലയുള്ള ലോക്കൽ കമ്മിറ്റിക്കും ബ്രാഞ്ചുകളുടെ ചുമതലയുള്ള ലോക്കൽകമ്മിറ്റി അംഗത്തിനുമാണ് സർവേയുടെ പ്രാദേശിക മേൽനോട്ടച്ചുമതല. ഓരോ നിയോജകമണ്ഡലത്തിലും സ്വാധീനമുള്ള ജാതിസംഘടന, രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണ എന്നിവയെല്ലാം സർവേയ്ക്കുശേഷം തിട്ടപ്പെടുത്തും.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ സർവേ ഏറക്കുറെ പൂർത്തിയായി. സ്ഥാനാർത്ഥി നിർണ്ണയത്തിലും ഈ സർവ്വേ ഫലം കണക്കിലെടുക്കും. തിരഞ്ഞെടുപ്പിന് മുമ്പായി പാർട്ടിഘടകങ്ങൾ നൽകുന്ന കണക്ക് സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം തെറ്റിയിരുന്നു. ഇതിലൊരു മാറ്റമുണ്ടാക്കുകയാണ് സർവേയുടെ ഒരു ലക്ഷ്യം.