- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓപ്പൺ ഹാർട്ട് സർജറി.. ലൈവ് റിപ്പോർട്ട്...ചിന്തയുടെ മതേതര പാൽ കുടിക്കുന്ന വി എസ്...': മാതൃഭൂമിയിലെ മുലയൂട്ടൽ കവർചിത്രം ചിന്ത ജെറോമിന്റെയും വിഎസിന്റേയും തലകൾ ചേർത്ത് മോർഫ് ചെയ്ത് സംഘപരിവാർ ഫേസ്‌ബുക്ക് പേജ്; പോസ്റ്റ് ഷെയർ ചെയ്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം; പത്തനംതിട്ടയിലെ നേതാവിന്റെ നടപടിയിൽ ഞെട്ടി സിപിഎം; സസ്പെൻഷനുമായി ഏരിയാകമ്മിറ്റി
തിരുവനന്തപുരം: സംഘപരിവാർ-കോൺഗ്രസ് ബന്ധം സ്ഥാപിച്ചെടുക്കാൻ നാടൊട്ടുക്ക് സൈബർ സഖാക്കൾ കഷ്ടപെടുന്നതിനിടെ പാർട്ടി നേതാക്കളെ അപമാനിച്ച് സംഘപരിവാർ പേജിൽ നൽകിയ പോസ്റ്റ് ഷെയർ ചെയ്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം. ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ്.അച്യുതാനന്ദനെയും യുവജനകമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിനെയും അധിക്ഷേപിച്ച് സംഘപരിവാർ അനുകൂല ഫേസ്‌ബുക്ക് കൂട്ടായ്മയാണ് ചിത്രം പോസ്റ്റ് ചെയ്തത്. അടുത്തിടെ ചർച്ചയായ മാതൃഭൂമി പ്രസിദ്ധീകരണം ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ കവർ ചിത്രത്തിൽ മോർഫിങ് നടത്തി ചിന്ത ജെറോമിന്റേയും വിഎസിന്റെയും ചിത്രങ്ങൾ വച്ച് നൽകിയ പോസ്റ്റ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഷെയർ ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് സംഘപരിവാർ പേജിലെ അശ്ലീല പോസ്റ്റർ ഷെയർ ചെയ്തതിന് സിപിഐ.എം ലോക്കൽ കമ്മറ്റി അംഗത്തെ ഏരിയാ കമ്മറ്റി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പത്തനംതിട്ട ജില്ലയിലെ പുല്ലാട് ലോക്കൽ കമ്മറ്റി അംഗം ആർ ജയകുമാർ പരിയാരത്തിനെയാണ് ഇരവിപേരൂർ ഏരിയാ കമ്മറ്റി അടിയന്തര യോഗം ചേർന്ന് നടപടിയെ
തിരുവനന്തപുരം: സംഘപരിവാർ-കോൺഗ്രസ് ബന്ധം സ്ഥാപിച്ചെടുക്കാൻ നാടൊട്ടുക്ക് സൈബർ സഖാക്കൾ കഷ്ടപെടുന്നതിനിടെ പാർട്ടി നേതാക്കളെ അപമാനിച്ച് സംഘപരിവാർ പേജിൽ നൽകിയ പോസ്റ്റ് ഷെയർ ചെയ്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം. ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ്.അച്യുതാനന്ദനെയും യുവജനകമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിനെയും അധിക്ഷേപിച്ച് സംഘപരിവാർ അനുകൂല ഫേസ്‌ബുക്ക് കൂട്ടായ്മയാണ് ചിത്രം പോസ്റ്റ് ചെയ്തത്. അടുത്തിടെ ചർച്ചയായ മാതൃഭൂമി പ്രസിദ്ധീകരണം ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ കവർ ചിത്രത്തിൽ മോർഫിങ് നടത്തി ചിന്ത ജെറോമിന്റേയും വിഎസിന്റെയും ചിത്രങ്ങൾ വച്ച് നൽകിയ പോസ്റ്റ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഷെയർ ചെയ്യുകയായിരുന്നു.
ഇതേത്തുടർന്ന് സംഘപരിവാർ പേജിലെ അശ്ലീല പോസ്റ്റർ ഷെയർ ചെയ്തതിന് സിപിഐ.എം ലോക്കൽ കമ്മറ്റി അംഗത്തെ ഏരിയാ കമ്മറ്റി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പത്തനംതിട്ട ജില്ലയിലെ പുല്ലാട് ലോക്കൽ കമ്മറ്റി അംഗം ആർ ജയകുമാർ പരിയാരത്തിനെയാണ് ഇരവിപേരൂർ ഏരിയാ കമ്മറ്റി അടിയന്തര യോഗം ചേർന്ന് നടപടിയെടുത്തത്.
അടുത്തിടെ ഏറെ വിവാദങ്ങൾക്കിടയായ മാതൃഭൂമി കവർ പേജിന്റെ അതേ ഡിസൈനിൽ മോഡൽ ആയ ജിലു ജോസഫിന്റെ തലയുടെ സ്ഥാനത്ത് ചിന്ത ജെറോമിന്റെ മുഖം വെട്ടി ചേർത്ത് കൈയിൽ ഇരുന്ന് മുലപ്പാൽ കുടിക്കുന്ന കുഞ്ഞിന്റെ തലയ്ക്ക് പകരം വി.എസിന്റെ ചിത്രവും ചേർത്തുള്ള അശ്ലീല-ആക്ഷേപ പോസ്റ്റാണ് ഭഗത്സിങ് കൂട്ടായ്മ ഷെയർ ചെയ്തത്. ഇത് ലോക്കൽ കമ്മറ്റി അംഗം തന്റെ ഫേസ് ബുക്ക് വാളിൽ ഷെയർ ചെയ്യുകയായിരുന്നു. ഭഗത് സിങ് എന്ന വ്യാജ ഐ.ഡിയിൽ നിന്ന് കാവി വസന്തം എന്ന സംഘപരിവാർ അനുകൂല പേജിൽ വന്ന പോസ്റ്ററാണിത്. 'ഓപ്പൺ ഹാർട്ട് സർജറി.. ലൈവ് റിപ്പോർട്ട്...ചിന്തയുടെ മതേതര പാൽ കുടിക്കുന്ന വി എസ്' എന്ന തലവാചകവും പോസ്റ്ററിൽ ഉണ്ട്.
പാർട്ടിയുടെ ജീവിച്ചിരിക്കുന്ന ഏറ്റവും തലമുതിർന്ന നേതാവായ വി.എസിനെയും ഇളംതലമുറക്കാരിയായ ചിന്ത ജെറോമിനെയും ചേർത്തുള്ള ഇത്രയും ആഭാസകരമായ പോസ്റ്റർ പാർട്ടി ലോക്കൽ കമ്മറ്റി അംഗം സ്വന്തം വാളിൽ ഷെയർ ചെയ്ത് പ്രചരിപ്പിച്ചതിൽ ഞെട്ടിയിരിക്കുകയാണ് പാർട്ടി നേതൃത്വം. ലോക്കൽ കമ്മറ്റി പോലെയുള്ള ഉത്തരവാദിത്ത്വപെട്ട ഘടകങ്ങളിൽ അംഗങ്ങളായിരിക്കുന്നത് ഞരമ്പ് രോഗവും കടുത്ത വർഗ്ഗീയതയും ബാധിച്ച മനസ്സുകളുടെ ഉടമയാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്ന രീതിയിൽ ഇക്കാര്യം ചർച്ചയായിക്കഴിഞ്ഞു. സംഭവം വിവാദമായതോടെ ഈ മാർച്ച് ഒന്നാം തീയതി ഷെയർ ചെയ്യപെട്ട ഈ പോസ്റ്റ് കഴിഞ്ഞ ദിവസം ഇയാൾ നീക്കിയിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് കാലത്ത് ഇടത് മുന്നണി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ രഹസ്യമായി ബിജെപി നേതൃത്വവുമായി ഗൂഢാലോചനകൾ നടത്തി എന്ന ആരോപണവും ഇയാൾക്കെതിരെ ഉയർന്നിരുന്നു. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനും ഇത് ശരിയാണെന്ന് കണ്ടെത്തി. ജില്ലാ നേതൃത്ത്വത്തിലെ ഉന്നതന്റെ പിന്തുണ കാരണമാണ് ഇയാൾ നടപടികളിൽ നിന്ന് ഒഴിവായതെന്ന പരാതിയും സാധാരണ പ്രവർത്തകർക്കിടയിലുണ്ട്. അതിനിടെയാണ് പോസ്റ്റർ വിവാദം ഉയരുന്നതും പാർട്ടി നടപടിയുണ്ടാവുന്നതും.
ഇത്തവണ നടന്ന സമ്മേളനത്തിൽ ഔദ്യോഗിക പാനലിൽ ഇയാൾ അംഗമായിരുന്നില്ല. പുറത്ത് നിന്ന് മൽസരിച്ച ഇയാൾ അടക്കമുള്ളവരെ ഒത്തുതീർപ്പിന്റെ ഭാഗമായി ലോക്കൽ കമ്മറ്റിയിൽ ഉൾപെടുത്തുകയായിരുന്നു. വിഷയം ആദ്യമേ ശ്രദ്ധയിൽ പെട്ടത് മുതൽ തന്നെ പോസ്റ്റ് പിൻവലിക്കണമെന്ന് ഇയാളോട് പല നേതാക്കളും അഭ്യർത്ഥിച്ചിരുന്നെങ്കിലും ഇയാൾ ഇതൊന്നും ചെവികൊണ്ടില്ല എന്നാണ് സൂചനകൾ. എട്ട് ദിവസത്തോളം ഇയാൾ ഷെയർ ചെയ്ത പോസ്റ്റ് നീക്കാതിരുന്നതിനാൽ നിരവധി ആളുകൾ ഇത് റീഷെയർ ചെയ്യുകയും ചെയ്തിരുന്നു.
സംസ്ഥാന കമ്മറ്റി അംഗം കെ.അനന്തഗോപന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര ഏരിയാ കമ്മറ്റിയാണ് ജയകുമാറിനെ സസ്‌പെൻഡ് ചെയ്തത്. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിന് മുന്നോടിയായാണ് സസ്‌പെൻഷൻ നടപടി എന്നാണ് സൂചന. ഈ സംഭവത്തോടെ ഇത്തരം മാനസികാവസ്ഥയിലുള്ളവർ പാർട്ടിയിൽ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എങ്ങനെയെന്നാണ് സഖാക്കൾ തന്നെ ചോദിക്കുന്നത്. ഇത്തരക്കാർ പലയിടത്തും പാർട്ടിയിൽ കയറിക്കൂടുന്നുണ്ടാകാമെന്ന വിലയിരുത്തലും വരുന്നു. ഏതായാലും പ്രദേശത്ത് പാർട്ടിക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ് ഈ സംഭവം.