- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമലിനെ സിപിഐ(എം) രാഷ്ട്രീയ ചട്ടുകമാക്കുന്നു; ഉദ്യോഗസ്ഥാനങ്ങൾ നൽകിയിട്ട് ബുദ്ധിജീവികളെയും കലാകാരന്മാരെയും കെണിയിൽ പെടുത്തുന്നതു നമ്മുടെ രാഷ്ട്രീയ പതിവാണ്; കമൽ എന്ന പേരു നൂറുശതമാനം നിഷ്കളങ്കമൊന്നുമല്ല
മോഹൻലാൽ ക്യൂ നിൽക്കുന്നവരെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയൊഴികെ സകലരും ലാലിന്റെ മേൽ ചാടി വീണു - മഹാനടൻ എന്നു വിളിച്ച് ആരാധിക്കുകയും പുകഴ്‌ത്തുകയും ചെയ്യുന്നവർ പോലും. മറ്റു രാഷ്ട്രീയ കാര്യങ്ങളൊന്നും സാധാരണയായി പറയാറില്ലാത്ത എം ടി വാസുദേവൻ നായർ നോട്ട് പിൻവലിക്കലിനെ വിമർശിച്ചപ്പോൾ മറ്റുള്ളവരെല്ലാം കൈയടിക്കുകയും, ബിജെപി മാത്രം വിമർശിക്കുകയും ചെയ്തു. എന്നും, എല്ലാ രാഷ്ട്രീയപാർട്ടികളും ഇങ്ങനെയാണ്. അതുകൊണ്ട്, അതവിടംകൊണ്ട് നിർത്തേണ്ടതായിരുന്നു. എന്നാൽ പകരം, ഭരണത്തിലിരിക്കന്നതിന്റെ സ്വാധീനവും സാധ്യതകളും ഉപയോഗിച്ച് സിപിഐ(എം) ഈ വിഷയം ആഘോഷമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുകൊണ്ട് ഭരണപക്ഷത്തിന് രണ്ടു ഗുണങ്ങളുണ്ട്. ഒന്ന് എം ടി വിവാദം രണ്ടാഴ്ചത്തെ റേഷനരിക്ക് പകരം നിൽക്കും. രണ്ട് - യുഎപിഎയുടെ ഗൗരവം കുറയ്ക്കും. സിപിഎമ്മിന് ഇതിനുപുറമെ, ദീർഘകാല ഗുണം ചെയ്യുന്നതും, പരോക്ഷവുമായ മറ്റൊരു മഹാനേട്ടമുണ്ട്. ഇത്ര കാലവും കാര്യമായ വിവാദങ്ങളിലൊന്നും ചെന്നുപെടാതിരുന്ന മുതിർന്ന കലാകാരനായ
മോഹൻലാൽ ക്യൂ നിൽക്കുന്നവരെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയൊഴികെ സകലരും ലാലിന്റെ മേൽ ചാടി വീണു - മഹാനടൻ എന്നു വിളിച്ച് ആരാധിക്കുകയും പുകഴ്‌ത്തുകയും ചെയ്യുന്നവർ പോലും. മറ്റു രാഷ്ട്രീയ കാര്യങ്ങളൊന്നും സാധാരണയായി പറയാറില്ലാത്ത എം ടി വാസുദേവൻ നായർ നോട്ട് പിൻവലിക്കലിനെ വിമർശിച്ചപ്പോൾ മറ്റുള്ളവരെല്ലാം കൈയടിക്കുകയും, ബിജെപി മാത്രം വിമർശിക്കുകയും ചെയ്തു.
എന്നും, എല്ലാ രാഷ്ട്രീയപാർട്ടികളും ഇങ്ങനെയാണ്. അതുകൊണ്ട്, അതവിടംകൊണ്ട് നിർത്തേണ്ടതായിരുന്നു. എന്നാൽ പകരം, ഭരണത്തിലിരിക്കന്നതിന്റെ സ്വാധീനവും സാധ്യതകളും ഉപയോഗിച്ച് സിപിഐ(എം) ഈ വിഷയം ആഘോഷമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുകൊണ്ട് ഭരണപക്ഷത്തിന് രണ്ടു ഗുണങ്ങളുണ്ട്. ഒന്ന് എം ടി വിവാദം രണ്ടാഴ്ചത്തെ റേഷനരിക്ക് പകരം നിൽക്കും. രണ്ട് - യുഎപിഎയുടെ ഗൗരവം കുറയ്ക്കും.
സിപിഎമ്മിന് ഇതിനുപുറമെ, ദീർഘകാല ഗുണം ചെയ്യുന്നതും, പരോക്ഷവുമായ മറ്റൊരു മഹാനേട്ടമുണ്ട്. ഇത്ര കാലവും കാര്യമായ വിവാദങ്ങളിലൊന്നും ചെന്നുപെടാതിരുന്ന മുതിർന്ന കലാകാരനായ കമലിനെ കൈയിലെടുത്ത്, തീകോരാനും മാലിന്യം കോരാനും ഉപയോഗിക്കാൻ പറ്റുന്നു എന്നതാണ് ആ നേട്ടം.
ചില സ്ഥാപിത താല്പര്യങ്ങൾക്കുവേണ്ടി മെത്രാന്മാർ കൂട്ടമണിയടിപ്പിച്ച് ആളെ കൂട്ടുന്നതുപൊലെ മീറ്റിങ്ങു സംഘടിപ്പിച്ച് ബഹളം വയ്ക്കുകയാണ് ഭരണപക്ഷവും അവരുടെ അഭ്യുദയകാക്ഷികളും. ഇതിൽ യാതൊരു അത്ഭുതമോ പുതുമയോ ഇല്ല. ഇതിന്റെ മുന്നണിപ്പോരാളിയായി കമൽ നിൽക്കുന്ന കാര്യത്തിൽ മാത്രമെ പൊതു സമൂഹത്തിന് അല്പം ആശ്ചര്യം തോന്നുന്നുള്ളു.
സെല്ലുലോയിഡ് പോലുള്ള ഭേദപ്പെട്ട കൊമേഷ്യൽ സിനിമ ചെയ്തിട്ടുള്ള ആളാണ് കമൽ. മാന്യനും സൗമ്യനുമായ വ്യക്തി. ആർട്ട് സിനിമയുടെ വക്താവൊന്നുമല്ലെങ്കിലും സിനിമ എന്ന മാദ്ധ്യമത്തെക്കുറിച്ച് നല്ല അറിവും കാഴ്ചപ്പാടുമുള്ള ആൾ. പൊതു സമൂഹത്തിനുമുമ്പിൽ കമൽ എന്ന കലാകാരൻ ഇങ്ങനെയൊക്കെ ആയിരുന്നു എന്നു തോന്നുന്നു.
എം ടി വിഷയത്തിനു തൊട്ടുമുമ്പ് കമലിനെ കമാലുദ്ദീൻ എന്നു ചില ബിജെപിക്കാർ വർഗ്ഗീയവത്ക്കരിച്ചു എന്നിടത്താണല്ലോ യഥാർത്ഥ വിഷയം ആരംഭിക്കുന്നത്. ഇതോടെ സിപിഎമ്മിന് സ്വന്തം ഭരണപരാജയങ്ങളിൽ നിന്ന് താല്ക്കാലികമായിട്ടെങ്കിലും മുങ്ങിനടക്കാൻ പുതിയൊരു വിഷയം വീണുകിട്ടി.
ജനഗണമന പ്രശ്‌നത്തിൽ കമൽ എന്തെങ്കിലും കുഴപ്പം കാട്ടിയതായി അറിയില്ല. പക്ഷേ, കുറേ ബിജെപിക്കാർ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും അദ്ദേഹത്തിന്റെ വീടിനുമുമ്പിൽ വച്ച് ജനഗണമന പാടുകയും ബഹളം വെയ്ക്കുകയും ചെയ്തു. അന്ന് കമലിനും അതത്ര വലിയ വർഗ്ഗീയമായ ആക്രമണമായി തോന്നിയില്ല എന്നാണ് അന്നത്തെ പത്രവാർത്തകളിലും പ്രസ്താവനകളിലും നിന്നു മനസിലാക്കുന്നത്. പക്ഷേ, പിന്നീട് ആലോചിച്ചപ്പോഴാണ് കമലിന് ആ സംഭവത്തിന്റെ ഭീകരത മനസിലാകുന്നത്. അങ്ങനെ ആലോചിപ്പിക്കാൻ പലയിടത്തുനിന്നും പ്രേരണയുണ്ടായിട്ടുണ്ടാകണം.
തുടർന്നാണ് എം ടി വിമർശന വിഷയത്തില് പിടിച്ച്, അതിരൂക്ഷമായ ബിജെപി വിമർശനവുമായി കമൽ ഇറങ്ങിയിരിക്കുന്നത്. സംഘപരിവാർ ശക്തികൾ ഇല്ലാതിരുന്നതുകൊണ്ടാണ് മുമ്പ് എംടിയുടെ നിർമ്മാല്യം സിനിമാ ഇറക്കാനായത്; ഇന്നാണെങ്കിൽ എന്തു സംഭവിക്കും എന്നൊക്കെയാണ് ചോദ്യം. ഇന്നാണ് നിർമ്മാല്യം ഇറങ്ങുന്നതെങ്കിൽ സംഭവിക്കാവുന്ന ഒരു കാര്യം പറയാം: ഏതെങ്കിലും സാമുദായിക സംഘടന, ഉദാഹരണമായി എൻഎസ്എസ് നിർമ്മാല്യത്തെ നഖശിഖാന്തം എതിർക്കുകയും 24 മണിക്കൂറിനകം പിണറായി ഗവൺമെന്റ് ആ സിനിമ നിരോധിക്കുകയും ചെയ്യും. ഏതാണ്ടുറപ്പുള്ള കാര്യമാണിത്. വിരലിലെണ്ണാവുന്ന കത്തോലിക്കാ മെത്രാന്മാരുടെ ഉപകാരസ്മരണയ്ക്കുവേണ്ടി പിഎം ആന്റണിയുടെ ആറാം തിരുമുറിവ് എന്ന നാടകം നിരോധിച്ച പാർട്ടിയാണല്ലോ സിപിഐ(എം). നയനാർ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ഈ നാടക നിരോധനമുണ്ടായത്. ആവിഷ്‌കാരസ്വാതന്ത്ര്യ വിഷയത്തിൽ സിപിഎമ്മിനുള്ള നിലപാട് റബ്ബർ പോലെ വലിച്ചാൽ നീളുനന്നതാണെന്ന് അറിയാത്തവർ കാണില്ല.
കമൽ നടത്തിവരുന്ന എംടി സ്തുതിപ്പിൽ കമലിന് തന്നെ കുഴപ്പമുണ്ടാക്കുന്ന ചില കാര്യങ്ങളുണ്ട്. അസുരവിത്ത് എന്ന നോവലിലെ നായകനെ എം ടി മുസ്ലിമാക്കി എന്നൊക്കെയാണല്ലോ കമൽ വലിയ വായിലെ വിളിച്ചുപറയുന്നത്. എംടിയുടെ മുസ്ലിം കഥാപാത്രങ്ങളെല്ലാം ദുഷ്ടന്മാരോ ദുർമാർഗ്ഗികളോ ആണെന്ന് ചില മുസ്ലിം സഹോദരങ്ങൾ കുറച്ചുകാലം മുമ്പ് രംഗത്തുവന്നിരുന്നു. ആ വിഷയം ഭേദപ്പെട്ട ഒരു ചർച്ചയാകുകയും എംടി ഒരു മുസ്ലിം വിരോധിയാണെന്ന കൺക്ലൂഷനിൽ അവർ എത്തുകയും ചെയ്തിരുന്ന കാര്യം കമൽ മറന്നാലും ഓർമ്മിച്ചിരിക്കുന്ന കുറേയാളുകളെങ്കിലും ഇവിടെ ഇപ്പോഴും ഉണ്ടാകുമല്ലോ.
കമലിന്റെ മറ്റൊരാരോപണം, തുഞ്ചൻ പറമ്പ് ഹൈന്ദവവൽക്കിരിക്കാൻ എം ടി സമ്മതിക്കാതിരുന്നതിന്റെ വിരോധമാണ് ബിജെപിക്കും സംഘപരിവാറിനും ഉള്ളത് എന്നത്രെ. അതിന്റെ വാസ്തവം എന്തെന്ന് പൊതുജനങ്ങൾക്ക് അത്ര നിശ്ചയമില്ല. പക്ഷേ, തുഞ്ചൻപറമ്പ് എംടി വൽക്കരിക്കപ്പെടുന്നു എന്നൊരാരോപണം മുമ്പ് പത്ര, വാരികകളിൽ കൂടി ഉയർന്നിരുന്നു. അതിന്റെ ഉറവിടം എവിടെയാണെന്നും അക്കാലത്ത് പറഞ്ഞുകേട്ടിട്ടുള്ളതാണ് - ഉറവിടം സംഘപരിവാർ ആയിരുന്നില്ല. അഥവാ, സംഘപരിവാർ മാത്രമായിരുന്നില്ല.
എം ടി വിമർശനം എന്ന പൊതു വേദിയിൽ കമൽ ഇത്രമാത്രം സജീവമാകാൻ കാരണം കമലിന്റെ യഥാർത്ഥ പേര് കമാലുദ്ദീൻ എന്നാണെന്ന് ബിജെപിക്കാർ തിരിച്ചറിയുകയും അത് പരസ്യപ്പെടുത്തുകയും ചെയ്തതാണ്. ബിജെപിക്കാർ തിരിച്ചറിയുകയും അത് പരസ്യപ്പെടുത്തുകയും ചെയ്തതാണ്. അതിൽ വസ്തുതാ വിരുദ്ധമായൊന്നും ഇല്ലെങ്കിലും, ആരോപിച്ചവരുടെ ഊന്നൽ മറ്റൊന്നായതുകൊണ്ട് അതു കമലിനെ വേദനിപ്പിച്ചിട്ടുണ്ടാകും.
കമൽ എന്ന പേര് സ്വീകരിച്ചതുകൊണ്ട് കമലിന് ചില അധിക നേട്ടങ്ങളൊക്കെ ലഭിച്ചിട്ടുണ്ടാകും. അത് ഇല്ലെന്ന് പറയാൻ പറ്റില്ല. നമ്മുടെ സമൂഹത്തിലെ എല്ലാ കാര്യങ്ങളും മത, സാമുദായിക പരിഗണനകൾ വച്ചുകൊണ്ടുള്ളതാണെന്ന സത്യവും കണ്ടില്ലെന്നു വെയ്ക്കാൻ പറ്റില്ല. ഇത് എത്രമോശം പ്രവണതയാണെങ്കിലും ശരി, അടിതൊട്ടുമുടിവരെ, അതായത് വ്യക്തിമുതൽ ഭരണകൂടം വരെ ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്വാസോച്ഛാസം പോലം ചെയ്യുന്നത് എന്ന സത്യം ഓർമ്മിക്കാതെ വർത്തമാനം പറയുന്നവർ കാപട്യക്കാരാണ്.
ഒരു ന്യൂനപക്ഷ സമുദായമായ മുസ്ലിം വരുമ്പോൾ ഒരാളെന്ന നിലയിൽ ഒരു കലാകാരൻ ഉയർന്നു വരുമ്പോൾ അയാൾക്ക് പ്രത്യേകപരിഗണനയും ആനുകൂല്യങ്ങളും ഒക്കെ സമൂഹവും അധികാരികളും വകവച്ചുകൊടുക്കുക സാധാരണമാണ്. തനി വർഗ്ഗീയ വാദികളായ ഒരു ന്യൂനപക്ഷമൊഴികെ, മറ്റാരും അതിൽ അസന്തുഷ്ടരാകില്ല. ഇതൊക്കെ, ആദ്യ കാലത്തെങ്കിലും കമലിന് ലഭിച്ചിട്ടുണ്ടാകുമല്ലോ.
അതേ സമയം, മുസ്ലീമായിട്ടുകൂടി ഹൈന്ദവനാമം സ്വീകരിക്കുന്നയാൾക്ക് ഒരു മതേതര ഇമേജ് കിട്ടുമല്ലോ, പ്രത്യേകിച്ചും സിനിമ കലാകാരനായ ഒരാൾക്ക് അത് വലിയ ഗുണം ചെയ്യും. അതിനു പുറമെ, കമൽ എന്നാൽ താമരയാണ്. ബിജെപിയുടെ ചിഹ്നമെന്നതിനും അപ്പുറം ഹൈന്ദവപുരാണങ്ങളിൽ താമരയ്ക്ക് പ്രമുഖ സ്ഥാനമുണ്ട്. ഈ നിലയിലെല്ലാം കമലിന് അംഗീകാരവും ആദരവും കിട്ടിയിട്ടുണ്ടാകാണം. അവാർഡോ പണമോ ഒന്നുമല്ല ഇവിടെ സൂചിപ്പിക്കുന്നത്. നിഷ്പക്ഷരായ ആളുകളുടെ മനസിൽ ഒരു മതേതര വീക്ഷണമുള്ള കലാകരനോടുതോന്നുന്ന ബഹുമാനവും മതിപ്പുമാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്.
ഇതിനുപുറമെ, അല്പം മത, വർഗ്ഗീയ ബോധമൊക്കെ ഉള്ളവരും - വർഗ്ഗീയ ഭ്രാന്ത് അല്ല - കമൽ കമാലുദ്ദീനാണെന്ന് അറിയാത്തവരുമായ ഹിന്ദുക്കൾ കമൽ എന്ന വലിയ സിനിമാക്കാരൻ നല്ലൊരു സവർണ്ണ ഹിന്ദു ആണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകണം. ആ വഴിക്കും കമലിന് പിന്തുണയും അംഗീകാരവും കിട്ടിയിട്ടുണ്ടാകുല്ലോ.
കമൽ ഈ പേര് സ്വീകരിച്ചതു ബോധപൂർവ്വമായിരുന്നോ, തനിക്കു ലഭിച്ച ഇരട്ട ആനുകൂല്യങ്ങൾ, അദ്ദേഹം ലക്ഷ്യം വച്ചിരുന്നതാണെന്നോ ഉള്ള ഒരുധ്വനിപോലുമില്ല, ആരോപണത്തിന്റെ ഒരു ലാഞ്ചന പോലും എന്റെ വാക്കുകളിലില്ല എന്നു ഞാൻ സത്യസന്ധമായി പറയട്ടെ.
അതേസമയം, തനിക്കിങ്ങനെയൊരു മതേതര ഇമേജുകിട്ടാൻ കമൽ എന്ന താമരനാമം സഹായിച്ചിട്ടുണ്ടെന്നും താമരയ്ക്ക് എന്തെല്ലാം ധ്വനികളുണ്ടെന്ന് കമലിന് അറിയില്ലായിരുന്നു എന്നു പറയാനും ഞാനാളല്ല.
ദേശീയഗാനവിഷയമുണ്ടായതോടുകൂടി ഒരുപറ്റം ബിജെപിക്കാർ കമലിന്റെ മതേതര പ്രതിഛായയെ ചോദ്യം ചെയ്തു എന്നതു നേതാണ്. അദ്ദേഹത്തിനും അദ്ദേഹത്തെ ആദരിക്കുന്നവർക്കും കൂടി ദുഃഖമുണ്ടായിട്ടുണ്ട്. പക്ഷേ, ബിജെപിക്കാരെ മൊത്തം എടുത്താൽ പോലും കേരളത്തിന്റെ ജനസംഖ്യയുടെ എത്ര ഭാഗം വരുമെന്ന് അറിയാമല്ലോ. ഈ ഒരു വിഭാഗം ആക്ഷേപിച്ചാൽ തന്നെ എന്നെ അറിയാവുന്നവർക്ക് അറിയാം എന്നൊരു ആത്മവിശ്വാസത്തോടെ അറിയില്ലാത്തവരെ, അറിയിക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവോടെ അദ്ദേഹം മുന്നോട്ട് പോയിരുന്നെങ്കിൽ എന്നാണ് സമൂഹത്തിലെ നിഷ്പക്ഷരായ ആളുകൾ, അല്ലെങ്കിൽ ശൗര്യരാഷ്ട്രീയമില്ലാത്ത പൊതുജനം ആശിക്കുന്നത്.
ഇനി ഈ ഒരുപറ്റം സംഘപരിവാറുകാരും ബിജെപിക്കാരും അല്ലാതെ, ഭൂരിപക്ഷംവരുന്ന മറ്റു ഹൈന്ദവരിൽ നിന്നോ, ഇതര സമുദായക്കാരിൽ നിന്നോ തനിക്ക് എന്തെങ്കിലും വിവേചനമോ, വർഗ്ഗീയമായ അക്രമണങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അതു തുറന്ന് പറയാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം ഓർമ്മിക്കേണ്ടതാണ്. സംഘപരിവാരുകാരും, സിപിഐ(എം)കാരുമല്ലാത്ത കുറേ ഹൈന്ദവർ കേരളത്തിലുണ്ടല്ലോ, അവരുടെ നിലപാടുകളും പെരുമാറ്റങ്ങളും ആണ് കമലിൽ നിന്നും അറിയേണ്ടത്. സംഘപരിവാറുകാരെ കുറിച്ച് എതിരാളികൾ ധാരാളം പറഞ്ഞ് ജനങ്ങൽക്ക് അറിയാം. ആ എതിരാളികളെക്കുറിച്ച് ബിജെപിക്കാരും ധാരാളം പറഞ്ഞിട്ടുണ്ട്.
ചലച്ചിത്ര അക്കാദമി ചെയർമാനാകാൻ വേണ്ടത്ര യോഗ്യത കമലിനുണ്ടെന്നും, ആ സ്ഥാനലബ്ധിയുടെ പേരിൽ ആരോടെങ്കിലും കടപ്പാടോ, വിധേയത്വമോ കമൽ പ്രകടിപ്പിക്കേണ്ടതില്ലെന്നുമാണ് കേരളത്തിന്റെ പൊതു സമൂഹം കരുതുന്നത്.