ഡബ്ലിൻ: തുമ്പപ്പൂവും തുമ്പി തുള്ളലും കൊട്ടും കുരവയും ആർപ്പുവിളികളുമായെത്തുന്ന മറ്റൊരോണം കൂടി വരവായി. ഓണാഘോഷ പരിപാടികൾക്ക് മുന്നോടിയായി കഴിവും പ്രതിഭയുമുള്ള കുരുന്നുകളെ കണ്ടെത്തുവാനും ഓണാഘോഷവേദിയിൽ തടിച്ചു കൂടുന്ന കോർക്ക് മലയാളികളുടെ മുൻപിൽ തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുവാനുമായി കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ കോർക്കിലെ കുരുന്നുകൾക്കായി അവതരിപ്പിക്കുന്നു സി പി എം എ കലോത്സവം 2015.

ജൂലൈ 25 ബിഷപ്‌സ്‌ടൗൺ ജി എ എ ഹാളിൽ വച്ച് നടത്തപ്പെടുന്ന പരിപാടിയിൽ പ്രസംഗം, ഡ്രോയിങ്,  ക്വിസ്, ഗ്രൂപ്പ് സോങ്ങ് എന്നീയിനങ്ങളിലായാണ് കുട്ടികൾ മാറ്റുരക്കുന്നത്. ഏഴു വയസിൽ താഴെ, 7 വയസുമുതൽ 12 വയസു വരെ, 12വയസിനു മുകളിൽ എന്നീ കാറ്റഗറിയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

മത്സരങ്ങൾക്കുള്ള രേജിസ്ട്രഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ആയിരിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ താഴെ പറയുന്ന നമ്പരുകളിൽ എത്രയും വേഗം ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്
വിൽസൺ :0873292412
ഹരികൃഷ്ണൻ:0860770470