- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്റെ വിശ്വസ്തനെ ഇറക്കി ഉമ്മൻ ചാണ്ടിക്കു പണികൊടുക്കാനുള്ള രമേശ് ചെന്നിത്തലയുടെ തന്ത്രം തുടക്കത്തിലേ പാളി; ഉമ്മൻ ചാണ്ടിയെ വിമർശിച്ച സി.ആർ. മഹേഷിനു ഫേസ്‌ബുക്കിൽ പൊങ്കാല; പോസ്റ്റ് പിൻവലിച്ച് തടിതപ്പി മഹേഷും
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന ഉമ്മൻ ചാണ്ടി ചാണക്യ തന്ത്രങ്ങളുമായി കോൺഗ്രസിൽ കളം പിടിക്കുമ്പോൾ തന്റെ വിശ്വസ്തനെ ഇറക്കി ഉമ്മൻ ചാണ്ടിക്കു പണികൊടുക്കാനുള്ള രമേശ് ചെന്നിത്തലയുടെ തന്ത്രം തുടക്കത്തിലേ പാളി. ഉമ്മൻ ചാണ്ടിയെ വിമർശിച്ച് ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.ആർ. മഹേഷിന് മണിക്കൂറുകൾക്കകം പോസ്റ്റ് പിൻവലിക്കേണ്ടിവന്നു. ഇന്നു രാവിലെയാണ് മഹേഷ് തന്റെ പോസ്റ്റിട്ടത്. പതിനാലാം തീയതി നടക്കുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉമ്മൻ ചാണ്ടി പങ്കെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു മഹേഷിന്റെ തുറന്ന കത്തെഴുത്ത്. യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാകുമെന്ന ഉപദേശത്തോടെയാണ് മഹേഷിന്റെ കത്ത് ആരംഭിക്കുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ അനുയായികൾ പൊങ്കാലയിട്ടുതുടങ്ങിയതോടെ മഹേഷിനു പോസ്റ്റ് പിൻവലിക്കേണ്ടിവന്നു. രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത അനുയായിയാണ് സി.ആർ മഹേഷ്. ചെന്നിത
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന ഉമ്മൻ ചാണ്ടി ചാണക്യ തന്ത്രങ്ങളുമായി കോൺഗ്രസിൽ കളം പിടിക്കുമ്പോൾ തന്റെ വിശ്വസ്തനെ ഇറക്കി ഉമ്മൻ ചാണ്ടിക്കു പണികൊടുക്കാനുള്ള രമേശ് ചെന്നിത്തലയുടെ തന്ത്രം തുടക്കത്തിലേ പാളി. ഉമ്മൻ ചാണ്ടിയെ വിമർശിച്ച് ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.ആർ. മഹേഷിന് മണിക്കൂറുകൾക്കകം പോസ്റ്റ് പിൻവലിക്കേണ്ടിവന്നു.

ഇന്നു രാവിലെയാണ് മഹേഷ് തന്റെ പോസ്റ്റിട്ടത്. പതിനാലാം തീയതി നടക്കുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉമ്മൻ ചാണ്ടി പങ്കെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു മഹേഷിന്റെ തുറന്ന കത്തെഴുത്ത്. യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാകുമെന്ന ഉപദേശത്തോടെയാണ് മഹേഷിന്റെ കത്ത് ആരംഭിക്കുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ അനുയായികൾ പൊങ്കാലയിട്ടുതുടങ്ങിയതോടെ മഹേഷിനു പോസ്റ്റ് പിൻവലിക്കേണ്ടിവന്നു.
രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത അനുയായിയാണ് സി.ആർ മഹേഷ്. ചെന്നിത്തല അറിയാതെ മഹേഷ് ഇത്തരത്തിലൊരു കത്തെഴുതില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ എ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. ഡിസിസി പുനഃസംഘടനയിലെ അതൃപ്തിയിയിൽ ഇടഞ്ഞു നിൽക്കുന്ന ഉമ്മൻ ചാണ്ടി തന്ത്രപരമായി നടത്തുന്ന നീക്കങ്ങളിൽ ഐ ഗ്രൂപ്പിലെ പ്രമുഖ നേതാക്കൾ ഒന്നിന്ന് പിറകെ ഒന്നായി അദ്ദേഹത്തോട് അടുക്കുന്നതിൽ ചെന്നിത്തല പരിഭ്രാന്തനാണ്. ചെന്നിത്തല നേരിട്ടു കണ്ട് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പങ്കെടുക്കണമെന്ന് ഉമ്മൻ ചാണ്ടിയോട് അഭ്യർത്ഥിച്ചെങ്കിലും തന്റെ നിബന്ധനകൾ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മഹേഷിനെ രംഗത്തിറക്കിയതെന്നും എ ഗ്രൂപ്പ് നേതാക്കൾ പറയുന്നു.
നോട്ട്നിരോധനത്തിന് പിന്നിലെ തട്ടിപ്പും അഴിമതിയും സംബന്ധിച്ച് മോദിക്കെതിരെ ഉമ്മൻ ചാണ്ടി ഗുരുതര ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മഹേഷ് തുറന്ന കത്തുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. യുവജനക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാനും ഉമ്മൻ ചാണ്ടി പക്ഷത്തെ പ്രമുഖനുമായ പി.എസ് പ്രശാന്താണ് മഹേഷിന്റെ തുറന്ന കത്തിന് അതേനാണയത്തിൽ മറുപടി നൽകിയത്.
നോട്ട് നിരോധനത്തിനെതിരെ ഉമ്മൻ ചാണ്ടി ഉയർത്തിവിട്ട ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ ബിജെപി ദേശീയ സംസ്ഥാന- നേതൃത്വങ്ങൾ ഇരുട്ടിൽ തപ്പുമ്പോൾ തുറന്ന മഹേഷിന്റെ പോസ്റ്റ് നല്ല ഉദ്ദേശത്തോട് കൂടിയതല്ലെന്നാണ് പ്രശാന്ത കുറിച്ചത്. കരുനാഗപ്പള്ളിയിലെ തോൽവിയുടെ പിന്നാമ്പുറ കഥകൾ മഹേഷിന് നന്നായി അറിയാവുന്നതാണെന്നും അക്കാര്യം താനിവിടെ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
പൊങ്കാലയിടൽ തുടർന്നതോടെ മഹേഷിനു പോസ്റ്റ് പിൻവലിക്കേണ്ടിവരുകയായിരുന്നു. അതേസമയം മഹേഷിന് പിന്നാലെ പി.എസ് പ്രശാന്തും ഫേസ്‌ബുക്കിൽനിന്ന് പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരായ മഹേഷിന്റെ നീക്കത്തിനെതിരെ എ ഗ്രൂപ്പ് നേതാക്കൾക്കിടയിലുണ്ടായ അമർഷം കെട്ടടങ്ങിയിട്ടില്ല. മഹേഷിന്റെ ഫേസ്‌ബുക്ക് പേജിൽ പ്രതിഷേധം രേഖപ്പെടുത്തുന്നത് പലരും ഇപ്പോഴും തുടരുകയാണ്.



