ബഹ്‌റിൻ: നിയമവിരുദ്ധമായി സർവ്വീസ് നടത്തുന്ന ടാക്‌സികൾക്കെതിരെയുള്ള തിരച്ചിൽ ശക്തമാക്കിയതോടെ പിടിയിലാകുന്നവരുടെ എണ്ണം കൂടി. ലൈസൻസില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്ന വാഹങ്ങൾ കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് തിരച്ചിൽ ശക്തമാക്കിയത്

ഇതിന്റെ ഭാഗമായി 64ഓളം ഏഷ്യൻ ടാക്‌സി ഡ്രൈവർമാരെ പിടികൂടിയതായി റിപ്പോർട്ടുണ്ട്.
കൂടാതെ ആറ് ബഹ്‌റിനികളും രണ്ട് ഗൾഫ് സ്വദേശികളും അറസ്റ്റു ചെയ്യപ്പെട്ടു.ഒരു മാസത്തെ ജയിൽ വാസവും 1000 ദിനാർ പിഴയുമാണ് ഇവർക്ക് ശിക്ഷ ലഭിച്ചത്. ശിക്ഷ പൂർത്തിയാക്കിയ വിദേശികളെ സ്വദേശത്തേയ്ക്ക് തിരിച്ചയക്കാനും ഉത്തരവുണ്ട്.

ലൈസൻസില്ലാതെ യാത്രക്കാരെ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് തടയുമെന്നും രാജ്യത്തെ ഗതാഗത നിയമങ്ങൾ ലംഘിക്കാൻ അനുവദിക്കില്ലെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ആക്ടിങ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ട്രാഫിക്ക് സൂപ്പർവിഷൻ ലഫ് കേണൽ മുഹമ്മദ് യൂസഫ് അറിയിച്ചു.

രാജ്യത്തെ അംഗീകൃത ലൈസൻസുള്ളവരുടെ ഉപജീവനമാർഗ്ഗത്തിന് ഭീഷണിയാവുന്ന തരത്തിലാണ് അനധികൃത ടാക്‌സികൾ പെരുകുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരക്കാർക്കെതിരെ അധികൃതർ നടപടികൾ കർശ്ശനമാക്കുന്നത്.