മസ്‌കത്ത്: കെട്ടിടങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തിയാൽ ജയിൽ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കെട്ടിടനിർ മ്മാണങ്ങൾ്ക്ക് പുതിയ നിർദ്ദേശങ്ങൾ നിലവിൽ വന്നു.നിർണിത രൂപത്തെ ബാധിക്കുന്നവിധം അനധികൃതമായി രൂപമാറ്റ വരുത്തുന്ന കെട്ടിട ഉടമകൾക്കും കരാറുകാർക്കും അയ്യായിരം റിയാൽ വരെ പിഴ ചുമത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയുയർത്തുന്ന രൂപമാറ്റങ്ങൾ വരുത്തുന്നവർക്ക് ജയിൽ ശിക്ഷയടക്കം നൽകണമെന്ന് നിർദേശമുയർന്നതായും റിപ്പോർട്ട് പറയുന്നു. അധികൃതരുടെ അനുമതിയില്ലാത്ത ഒരു കൂട്ടിച്ചേർക്കലും കെട്ടിടത്തിന് പുറത്തോ അകത്തോ നടത്താൻ പാടുള്ളതല്ല. മസ്‌കത്തിൽ നിരവധി താമസകേന്ദ്രങ്ങളിലും വ്യവസായ, വാണിജ്യ കെട്ടിടങ്ങളിലും ഇത്തരത്തിൽ രൂപമാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിർണിത രൂപത്തെയും സുരക്ഷയെയും ബാ-ധിക്കുന്നതിനൊപ്പം നഗരത്തിന്റെ ഭംഗിയെയും ഇത്തരം പ്രവർത്തനങ്ങൾ ബാധിക്കുന്നുണ്ട്.

കെട്ടിടങ്ങളിലെ രൂപമാറ്റങ്ങൾ വഴി തീപിടിത്തമുണ്ടാകുമ്പോഴുള്ള രക്ഷാമാർഗങ്ങൾ ഇല്ലാതാകാൻ ഇത് കാരണമാകുന്നുണ്ട്. മുറികളിൽ വായുസഞ്ചാരമില്ലാത്തതും സൂര്യപ്രകാശം കടക്കാത്തതുമെല്ലാം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അനുമതി ലഭിച്ച പെർമിറ്റിൽ ഒരു കാരണവശാലും മാറ്റങ്ങൾ പാടില്‌ളെന്നാണ് മസ്‌കത്ത് നഗരസഭ ബിൽഡിങ് റെഗുലേഷൻ ആക്ട് നിർദേശിക്കുന്നത്. മാറ്റങ്ങൾ വരുത്തണമെന്നുള്ളവർ ബന്ധപ്പെട്ട വകുപ്പിൽ അപേക്ഷ നൽകുകയാണ് ആദ്യം വേണ്ടത്. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലമടക്കം വിവിധ ഘടകങ്ങൾ പരിശോധിച്ചശേഷം മാത്രമാണ് ഇത്തരം കൂട്ടിച്ചേർക്കലിന് അനുമതി നൽകുക.