- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ പാർട്ട് ടൈമായി ഒന്നിലധികം വീടുകളിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളെ പിടികൂടാൻ തിരച്ചിൽ ശക്തമാക്കുന്നു; മലയാളികൾ ഉൾപ്പെട്ട വിദേശികൾക്ക് തിരിച്ചടി
കുവൈറ്റ്:കുവൈറ്റിൽ പാർട്ട് ടൈമായി ഒന്നിലധികം വീടുകളിൽ ജോലി ചെയ്യുന്ന വിദേശികളെ പിടികൂടാൻ തിരച്ചിൽ ശക്തിമാക്കുന്നു. റമദാനു മുൻപ് ഇതിനായി പ്രത്യേക പരിശോധനാ കാമ്പയിൻ ആരംഭിക്കുമെന്ന് മന്ത്രാലയത്തിലെ ഡൊമസ്റ്റിക് ലേബർ ഡിപാർട്ട്‌മെന്റ് അറിയിച്ചു. പിടികൂടുന്നവരെ നാടുകടത്തുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നല്കിയിരിക്കുന്നു. മണിക്കൂർ അടിസ്ഥാനത്തിൽ പല വീടുകളിലായി ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് വൻതിരിച്ചടിയാകുമിത്. നിയമ വിരുദ്ധമായ ഈ പ്രവണത അനുവദിക്കല്ലെന്നും നിയമം ലംഘിച്ചു ജോലി ചെയ്യുന്നവരെ പിടികൂടി നാട് കടത്തുമെന്നും ഡൊമസ്റ്റിക് ലേബർ ഡിപാർട്ട്‌മെന്റ് മേധാവി മുഹമ്മദ് അൽ ആജിമി മുന്നറിയിപ്പ് നൽകി. വ്രത മാസം ആരംഭിക്കുന്നതിനു മുൻപ് പാർട്ട് ടൈം ജോലിക്കാരെ പിടികൂടുന്നതിനായി പ്രത്യേക പരിശോധനാ കാമ്പയിൻ ആരംഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ട് ടൈം ജോലിക്കാരെ വീടുകളിൽ നിയമിക്കുന്നവർക്കെ തിരെയും നടപടി ഉണ്ടാകുമെന്ന് പറഞ്ഞു. അനധികൃത ലേബർ സപ്ലൈ ഓഫീസുകൾ വഴിയാണ് മണിക്കൂർ വ്യവസ്ഥയിൽ
കുവൈറ്റ്:കുവൈറ്റിൽ പാർട്ട് ടൈമായി ഒന്നിലധികം വീടുകളിൽ ജോലി ചെയ്യുന്ന വിദേശികളെ പിടികൂടാൻ തിരച്ചിൽ ശക്തിമാക്കുന്നു. റമദാനു മുൻപ് ഇതിനായി പ്രത്യേക പരിശോധനാ കാമ്പയിൻ ആരംഭിക്കുമെന്ന് മന്ത്രാലയത്തിലെ ഡൊമസ്റ്റിക് ലേബർ ഡിപാർട്ട്‌മെന്റ് അറിയിച്ചു.
പിടികൂടുന്നവരെ നാടുകടത്തുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നല്കിയിരിക്കുന്നു. മണിക്കൂർ അടിസ്ഥാനത്തിൽ പല വീടുകളിലായി ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് വൻതിരിച്ചടിയാകുമിത്. നിയമ വിരുദ്ധമായ ഈ പ്രവണത അനുവദിക്കല്ലെന്നും നിയമം ലംഘിച്ചു ജോലി ചെയ്യുന്നവരെ പിടികൂടി നാട് കടത്തുമെന്നും ഡൊമസ്റ്റിക് ലേബർ ഡിപാർട്ട്‌മെന്റ് മേധാവി മുഹമ്മദ് അൽ ആജിമി മുന്നറിയിപ്പ് നൽകി.
വ്രത മാസം ആരംഭിക്കുന്നതിനു മുൻപ് പാർട്ട് ടൈം ജോലിക്കാരെ പിടികൂടുന്നതിനായി പ്രത്യേക പരിശോധനാ കാമ്പയിൻ ആരംഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ട് ടൈം ജോലിക്കാരെ വീടുകളിൽ നിയമിക്കുന്നവർക്കെ തിരെയും നടപടി ഉണ്ടാകുമെന്ന് പറഞ്ഞു.
അനധികൃത ലേബർ സപ്ലൈ ഓഫീസുകൾ വഴിയാണ് മണിക്കൂർ വ്യവസ്ഥയിൽ വേലക്കാരെ വിതരണം ചെയ്യുന്നത് . രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരം വ്യാജ ഹൗസ് മെയിഡ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.