- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതു സ്ഥലങ്ങളിലും വഴിയരികിലും വാഹനങ്ങൾ കഴുകൽ; 37 പേർ പിടിയിൽ; കർശന നടപടിയ്ക്കൊരുങ്ങി അബുദബി
പൊതു സ്ഥലങ്ങളിലും വഴിയരികിലും വാഹനങ്ങൾ കഴുകുന്നതിനെതിരെ അബുദാബി നഗരസഭ നടപടി തുടങ്ങി. വിവിധ സ്ഥലങ്ങളിൽ കാറുകൾ കഴുകുന്ന ജോലിയിൽ ഏർപ്പെട്ട 37 പേരെ അധികൃതർ പിടികൂടിയതായും റിപ്പോർട്ട് പുറത്ത് വന്നു. വാഹനങ്ങൾ കഴുകിയ ശേഷം മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് ഗുരുതരമായ കുറ്റമാണ് എന്നും അധികൃതർ അറിയിച്ചു. ഇതു ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന
പൊതു സ്ഥലങ്ങളിലും വഴിയരികിലും വാഹനങ്ങൾ കഴുകുന്നതിനെതിരെ അബുദാബി നഗരസഭ നടപടി തുടങ്ങി. വിവിധ സ്ഥലങ്ങളിൽ കാറുകൾ കഴുകുന്ന ജോലിയിൽ ഏർപ്പെട്ട 37 പേരെ അധികൃതർ പിടികൂടിയതായും റിപ്പോർട്ട് പുറത്ത് വന്നു.
വാഹനങ്ങൾ കഴുകിയ ശേഷം മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് ഗുരുതരമായ കുറ്റമാണ് എന്നും അധികൃതർ അറിയിച്ചു. ഇതു ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
രാവിലെ ഏഴുമുതൽ ഒമ്പതുവരെ രണ്ടുമണിക്കൂറിനിടെ പരിശോധനയിൽ ആണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. അൽ ബത്തീൻ, കോർണീഷ് റോഡ്, ഖാലിദിയ ഡിസ്ട്രിക്ട്‌സ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇതുമായി ബന്ധപെട്ട് എട്ടുപേർക്ക് താക്കീത് നൽകി. ഇത്തരത്തിൽ കാർ കഴുക്കുന്നവരിൽ കൂടുതലും സ്വദേശിവീടുകളിലെ ഡ്രൈവർമാരാണ്.
ശുചിത്വത്തിന് വെല്ലുവിളിയാകുന്ന വിധത്തിലാണ് പലരും പൊതുസ്ഥലങ്ങളിൽ വാഹനം കഴുകുന്നത് എന്നും നഗരസഭ അധികൃതർ പറഞ്ഞു. ഇത്തരത്തിൽ പിടിക്കപെട്ടാൽ 500 ദിർഹമാണ് പിഴ.
നിരത്തുകളിലും മറ്റു പൊതുസ്ഥലങ്ങളിലും വാഹനങ്ങൾ കഴുകുന്നത് അബുദാബിയിൽ കർശനമായി നിരോധിച്ചതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരോധം നിലനിൽക്കുന്നുണ്ടെങ്കിലും പലരും തുടർന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ പരിശോധന കർശനമാക്കിയത്.