ദോഹ: വാഹനങ്ങൾ റോഡിലെ മഞ്ഞ ബോക്സിൽ നിർത്തിയാൽ ഇനി കർശന നടപടികൾ നേരിടേണ്ടി വരും. ഇന്റർ സെക്ഷനുകളിലും മറ്റും മഞ്ഞ ബോക്സിൽ വാഹനം നിർത്തി ഗതാഗത കുരുക്കുണ്ടാക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് ഗതാഗതമന്ത്രാലയം.

മഞ്ഞ ബോക്സിൽ വാഹനം നിർത്തുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കുന്നത്.രാജ്യത്തെ ഒട്ടുമിക്ക റോഡുകളിലും മൊബൈൽ റഡാറുകൾ സ്ഥാപിച്ചത് റോഡ് അപകട-മരണങ്ങളുടെ നിരക്ക് കുറയ്ക്കാൻ ഏറെ സഹായകമായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ദോഹയിലും പരിസരത്തുമായി പ്രധാന റോഡുകളിൽ ഉൾപ്പെടെ നൂറിലധികം മൊബൈൽ റഡാറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വലത് ഭാഗത്തുകൂടി മറ്റ് വാഹനങ്ങളെ മറികടക്കുന്നത് പിടികൂടാനാണ് ഇവ പ്രധാനമായും ഘടിപ്പിച്ചിരിക്കുന്നത്.