- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ബാച്ച്ലർമാരെ വില്ലകളിൽ നിന്നും വീണ്ടും ഒഴിപ്പിച്ചു തുടങ്ങി; ആശങ്കയോടെ പ്രവാസി സമൂഹം
ദോഹ: ഖത്തറിൽ വീണ്ടും ബാച്‌ലർമാർ താമസിക്കുന്ന വില്ലകൾ ഒഴിപ്പിച്ച് തുടങ്ങി. ഇതോടെ മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹം ആശങ്കയിലായിരിക്കുകയാണ്. തൊഴിലാളികളെ പാർപ്പിക്കുന്നതു സംബന്ധിച്ച 2010ലെ നിയമത്തിന്റെ 15-ാം അനുച്‌ഛേദം ലംഘിച്ചു കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തു തൊഴിലാളികൾക്കു താമസ സൗകര്യം നൽകുന്നതിനെതിരെയാണു നടപടി. കുടുംബങ്ങൾ താമസിക
ദോഹ: ഖത്തറിൽ വീണ്ടും ബാച്‌ലർമാർ താമസിക്കുന്ന വില്ലകൾ ഒഴിപ്പിച്ച് തുടങ്ങി. ഇതോടെ മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹം ആശങ്കയിലായിരിക്കുകയാണ്. തൊഴിലാളികളെ പാർപ്പിക്കുന്നതു സംബന്ധിച്ച 2010ലെ നിയമത്തിന്റെ 15-ാം അനുച്‌ഛേദം ലംഘിച്ചു കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തു തൊഴിലാളികൾക്കു താമസ സൗകര്യം നൽകുന്നതിനെതിരെയാണു നടപടി. കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തു ബാച്‌ലർമാർ താമസിക്കുന്നതിനും വില്ലകൾ വിഭജിച്ചു പല കുടുംബങ്ങൾക്കായി നൽകുന്നതിനും എതിരെ മെയ് മുതൽ നഗരസഭാ മന്ത്രാലയം നടപടി തുടങ്ങിയിരുന്നു.
കുറച്ച് നാളുകളായി ഈ നടപടി അല്പം അയഞ്ഞ നിലയിലായിരുന്നെങ്കിലും കഴിഞ്ഞ ആഴ്‌ച്ചോയൊടേ വീണ്ടും ശ്ക്തമായ നടപടികളോടെ രംഗത്തെത്തുകയായിരുന്നു.ഓൾഡ് എയർപോർട്ട് ഭാഗത്തെ ചില വില്ലകളിലാണു കഴിഞ്ഞ ദിവസം താമസക്കാരെ ഒഴിപ്പിച്ചത്. ബാച്‌ലർമാർ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഓൾഡ് എയർപോർട്ട് പ്രദേശം. കഴിഞ്ഞയാഴ്ച മൂന്നു വില്ലകളിലെ താമസക്കാരെയാണ് ഒഴിപ്പിച്ചത്.
രണ്ടുദിവസം കൊണ്ട് ഒഴിയണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടത്. കൂട്ടുകാരുടെയും മറ്റും സഹായത്തോടെ ഓടിപ്പിടിച്ചു താമസസ്ഥലം കണ്ടെത്തിയാണ് ഇവർ മാറിയത്. അൻപതിലധികം പേരാണ് ഈ വില്ലകളിൽ വിവിധ മുറികളിലായി താമസിച്ചിരുന്നത്. ആന്ധ്ര, മഹാരാഷ്ട്ര ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു താമസക്കാരേറെയും. ഇതിനോടു ചേർന്നു മെസ് നടത്തിയിരുന്ന വില്ലയും ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.