- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരെ പിടികൂടാൻ ദുബൈ നഗരസഭ; മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ; പിഴ 500 ദിർഹം മുതൽ 1000 വരെ
പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവർക്ക് എതിരെ ദുബൈ നഗരസഭ നടപടി കർശനമാക്കുന്നു. പിടിയിലായാൽ 500 മുതൽ 1000 ദിർഹം വരെയാണ് പിഴ. പൊതുസ്ഥലം മൂത്രമൊഴിച്ച് വൃത്തികേടാക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ നഗരസഭ 700 സ്ഥലങ്ങളിൽ ബോർഡ് സ്ഥാപിച്ചു കഴിഞ്ഞു. പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് പിടിയിലായാൽ ആദ്യതവണ 500 ദിർഹം പിഴ ഈടാക്കും. ഇതേ കുറ്റത്തിന് വീണ്ടും പിടിയിലായാൽ പിഴ 1000 ദിർഹമായി വർധിക്കും. ദുബൈയിൽ താമസിക്കുന്ന വിവിധരാജ്യക്കാരെ ബോധവൽകരിക്കുന്നതിനാണ് വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് മുനിസിപ്പാലിറ്റിയുടെ മാലിന്യ നിർമ്മാജന വിഭാഗം അറിയിച്ചു. പൊതുജനങ്ങൾ തന്നെയാണ് വിവിധ ഭാഷകളിൽ ബോർഡ് സ്ഥാപിക്കുക എന്ന നിർദ്ദേശം മുന്നോട്ടുവെച്ചതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവർക്ക് എതിരെ ദുബൈ നഗരസഭ നടപടി കർശനമാക്കുന്നു. പിടിയിലായാൽ 500 മുതൽ 1000 ദിർഹം വരെയാണ് പിഴ. പൊതുസ്ഥലം മൂത്രമൊഴിച്ച് വൃത്തികേടാക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ നഗരസഭ 700 സ്ഥലങ്ങളിൽ ബോർഡ് സ്ഥാപിച്ചു കഴിഞ്ഞു.
പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് പിടിയിലായാൽ ആദ്യതവണ 500 ദിർഹം പിഴ ഈടാക്കും. ഇതേ കുറ്റത്തിന് വീണ്ടും പിടിയിലായാൽ പിഴ 1000 ദിർഹമായി വർധിക്കും. ദുബൈയിൽ താമസിക്കുന്ന വിവിധരാജ്യക്കാരെ ബോധവൽകരിക്കുന്നതിനാണ് വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് മുനിസിപ്പാലിറ്റിയുടെ മാലിന്യ നിർമ്മാജന വിഭാഗം അറിയിച്ചു.
പൊതുജനങ്ങൾ തന്നെയാണ് വിവിധ ഭാഷകളിൽ ബോർഡ് സ്ഥാപിക്കുക എന്ന നിർദ്ദേശം മുന്നോട്ടുവെച്ചതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
Next Story