- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂജേഴ്സിയിൽ കാറപകടത്തിൽ മലയാളകൾക്ക് പരുക്ക്; അപകടത്തിൽപ്പെട്ടത് ഫിലാഡൽഫിയ ക്രിസ്റ്റോസ് മാർത്തോമാ പള്ളി കൺവൻഷനിൽ പങ്കെടുത്ത് മടങ്ങിയവർ; പരുക്കേറ്റ് നാല് പേരും ഗുരുതാരവസ്ഥയിൽ ചികിത്സയിൽ
ഫിലാഡൽഫിയ: ഫിലാഡൽഫിയയിൽ നിന്നും ന്യൂ യോർക്കിലേക്കുള്ള യാത്രക്കിടെ ന്യൂ ജേഴ്സി ഗാർഡൻ സ്റ്റേറ്റ് പാർക്ക് വേയിൽ വച്ച് അപകടത്തിൽ പെട്ട മലയാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിലാഡൽഫിയയിൽ താമസിക്കുന്ന തോമസ് ജോർജ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭാര്യ ഓമന ജോർജിനെ കൂടാതെ റെവ: പി കെ കോശി, അച്ചാമ്മ കോശി എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബി എം ഡബ്ലിയു കാർ എക്‌സിറ്റ് 171 നു സമീപം വച്ച് റോഡിൽ നിന്ന് തെന്നി മാറുകയും നിരവധി മരത്തിലിടിച്ചു മറിഞ്ഞ ശേഷം വീണ്ടും ഹൈവേയിൽ പ്രവേശിക്കുകയും തീ പിടിക്കുകയും ചെയ്തതായി ന്യൂ ജേഴ്സി സ്റ്റേറ്റ് പൊലീസ് സ്‌പോക് മാൻ അലക്‌സാണ്ടർ ഗോസ് അറിയിച്ചു. അപകടത്തെ തുടർന്ന് ഹൈവേ മണിക്കൂറുകളോളം അടച്ചിട്ടു. ഓമന ജോർജ്, തോമസ് ജോർജ് എന്നിവരെ ഹെലികോപ്റ്ററിൽ ഹാക്കൻസാക്ക യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ ലേക്കും, റെവ: പി കെ കോശി, അച്ചാമ്മ കോശി എന്നിവരെ പാറ്റേഴ്‌സൺ സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ ലേക്കും ഉടൻ തന്നെ എത്തിക്കുകയുണ്ടായി. ഫിലാഡൽഫിയ ക്രിസ്റ്റോസ്
ഫിലാഡൽഫിയ: ഫിലാഡൽഫിയയിൽ നിന്നും ന്യൂ യോർക്കിലേക്കുള്ള യാത്രക്കിടെ ന്യൂ ജേഴ്സി ഗാർഡൻ സ്റ്റേറ്റ് പാർക്ക് വേയിൽ വച്ച് അപകടത്തിൽ പെട്ട മലയാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫിലാഡൽഫിയയിൽ താമസിക്കുന്ന തോമസ് ജോർജ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭാര്യ ഓമന ജോർജിനെ കൂടാതെ റെവ: പി കെ കോശി, അച്ചാമ്മ കോശി എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.
ഇവർ സഞ്ചരിച്ചിരുന്ന ബി എം ഡബ്ലിയു കാർ എക്‌സിറ്റ് 171 നു സമീപം വച്ച് റോഡിൽ നിന്ന് തെന്നി മാറുകയും നിരവധി മരത്തിലിടിച്ചു മറിഞ്ഞ ശേഷം വീണ്ടും ഹൈവേയിൽ പ്രവേശിക്കുകയും തീ പിടിക്കുകയും ചെയ്തതായി ന്യൂ ജേഴ്സി സ്റ്റേറ്റ് പൊലീസ് സ്‌പോക് മാൻ അലക്‌സാണ്ടർ ഗോസ് അറിയിച്ചു. അപകടത്തെ തുടർന്ന് ഹൈവേ മണിക്കൂറുകളോളം അടച്ചിട്ടു.
ഓമന ജോർജ്, തോമസ് ജോർജ് എന്നിവരെ ഹെലികോപ്റ്ററിൽ ഹാക്കൻസാക്ക യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ ലേക്കും, റെവ: പി കെ കോശി, അച്ചാമ്മ കോശി എന്നിവരെ പാറ്റേഴ്‌സൺ സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ ലേക്കും ഉടൻ തന്നെ എത്തിക്കുകയുണ്ടായി.
ഫിലാഡൽഫിയ ക്രിസ്റ്റോസ് മാർത്തോമാ പള്ളി കൺവൻഷനു സംബന്ധിച്ച ശേഷം മടങ്ങുകയായിരുന്നു അപകടത്തിൽ പെട്ടവർ.