- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിതവേഗം: കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യക്കാർ മരിച്ചു
ഷാർജ:അമിതവേഗത്തെത്തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഷാർജ-അൽ ദൈദ് ഇന്റർ സെക്ഷൻ ഏഴിലാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. വാഹനങ്ങളുടെ അമിതവേഗതയും വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കാത്തതുമാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് പൊലീസിൽ വ
ഷാർജ:അമിതവേഗത്തെത്തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഷാർജ-അൽ ദൈദ് ഇന്റർ സെക്ഷൻ ഏഴിലാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
വാഹനങ്ങളുടെ അമിതവേഗതയും വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കാത്തതുമാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് പൊലീസിൽ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസും ആംബുലൻസും സംഭവസ്ഥലത്തെത്തിയപ്പോൾ തന്നെ രണ്ടു പേർ മരിച്ചിരുന്നു. കൺസ്ട്രക്ഷൻ സൈറ്റിലേക്കുള്ള 70 ടൺ നിർമ്മാണസാമഗ്രികൾ കയറ്റിയ ട്രക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
അൽ ഖൈൽ റോഡിൽ അൽഖൈൽ ഗേറ്റിനു സമീപമുണ്ടായ മറ്റൊരു അപകടത്തിൽ പഞ്ചാബ് സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുമ്പുകമ്പികളുമായി ജബൽ അലിയിൽ നിന്നു ദുബായിലേക്കു വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം എതിർവശത്തെ റോഡിലൂടെ പോകുകയായിരുന്ന ബസിലും കാറിലും ഇടിച്ചു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ജിയാൻ സിങ് ഖേറിനെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.