- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയയിലെ വീടുകളിൽ ഭീകരരൂപമുള്ള ഷഡ്പദവർഗത്തിൽപ്പെട്ട ജീവി പ്രത്യക്ഷപ്പെടുന്നു; ഉറക്കമില്ലാതെ മലയാളികടക്കമുള്ള താമസക്കാർ
ഭീകരരൂപമുള്ള അജ്ഞാത ജീവിയെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഓസ്‌ട്രേലിയയിലെ മലയാളികളടക്കമുള്ള താമസക്കാർ. ഏഷ്യയിലും ഓസ്‌ട്രേലിയയിലും കാണപ്പെടുന്ന ഒരു ഷഡ്പദത്തിന്റെ രൂപത്തിലുള്ള ജീവിയാണ് അവരുടെ ഉറക്കം കെടുത്തുന്നത്. ജീവിയെ കണ്ടതിന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നാട്ടുകാർ ആശങ്ക പങ്കിടുകയാണ്.. ഷഡ്പദത്തിന്റെ ആകൃതിയാണെങ്കിലും ശരീരത്തിന്റെ നീളമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. രോമം നിറഞ്ഞ നീണ്ട കാലുകളാണ് ഇതിനുള്ളത്. ക്രിറ്റോനോട്ടോസ് വിഭാഗത്തിൽപ്പെട്ട ജീവിയാണിതെന്നാണ് കരുതുന്നത്. ഫേസ്‌ബുക്കിൽ പ്ചരിക്കുന്ന ഇതിന്റെ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് ഇൻഡോനേഷ്യയിൽനിന്നാണെങ്കിലും,, ഓസ്‌ട്രേലിയയിലെ വീടുകളിലാണ് ഇതിനെ കൂടുതലായും കാണുന്നത്. പശ്ചിമ ഓസ്‌ട്രേലിയയിലും ക്വീൻസ്‌ലാൻഡിലും ഇതിനെ കണ്ടതായി റിപ്പോർട്ടുണ്ട്. ഇനിയും ഇതിനെ കണ്ടെത്തുകയാണെങ്കിൽ വീടിന് തീവെക്കുമെന്നാണ് ഒരാൾ സോഷ്യൽ മീഡിയയിലൂടെ കമന്റ് ചെയ്തത്. ഇതിനെ വീട്ടിൽക്കണ്ടാൽ വീടിന്റെ താക്കോൽ അതിനെയേൽപ്പിച്ച് സ്ഥലം വിടുമെന്നും മറ്റൊരാൾ അഭി
ഭീകരരൂപമുള്ള അജ്ഞാത ജീവിയെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഓസ്‌ട്രേലിയയിലെ മലയാളികളടക്കമുള്ള താമസക്കാർ. ഏഷ്യയിലും ഓസ്‌ട്രേലിയയിലും കാണപ്പെടുന്ന ഒരു ഷഡ്പദത്തിന്റെ രൂപത്തിലുള്ള ജീവിയാണ് അവരുടെ ഉറക്കം കെടുത്തുന്നത്. ജീവിയെ കണ്ടതിന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നാട്ടുകാർ ആശങ്ക പങ്കിടുകയാണ്..
ഷഡ്പദത്തിന്റെ ആകൃതിയാണെങ്കിലും ശരീരത്തിന്റെ നീളമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. രോമം നിറഞ്ഞ നീണ്ട കാലുകളാണ് ഇതിനുള്ളത്. ക്രിറ്റോനോട്ടോസ് വിഭാഗത്തിൽപ്പെട്ട ജീവിയാണിതെന്നാണ് കരുതുന്നത്. ഫേസ്‌ബുക്കിൽ പ്ചരിക്കുന്ന ഇതിന്റെ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് ഇൻഡോനേഷ്യയിൽനിന്നാണെങ്കിലും,, ഓസ്‌ട്രേലിയയിലെ വീടുകളിലാണ് ഇതിനെ കൂടുതലായും കാണുന്നത്.
പശ്ചിമ ഓസ്‌ട്രേലിയയിലും ക്വീൻസ്‌ലാൻഡിലും ഇതിനെ കണ്ടതായി റിപ്പോർട്ടുണ്ട്. ഇനിയും ഇതിനെ കണ്ടെത്തുകയാണെങ്കിൽ വീടിന് തീവെക്കുമെന്നാണ് ഒരാൾ സോഷ്യൽ മീഡിയയിലൂടെ കമന്റ് ചെയ്തത്. ഇതിനെ വീട്ടിൽക്കണ്ടാൽ വീടിന്റെ താക്കോൽ അതിനെയേൽപ്പിച്ച് സ്ഥലം വിടുമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.
ഇണയെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന രൂക്ഷ ഗന്ധമാണ് മറ്റുള്ളവയിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഈ രൂക്ഷഗന്ധമാണ് ഇതിനെ ആളുകളുടെ പേടിസ്വപ്‌നമാക്കുന്നതും. കാഴ്ചയിൽ സാധാരണ ഷഡ്പദങ്ങളെപ്പൊലീരിക്കുമെങ്കിലും പിൻകാലുകൾ വിടർത്തിയാൽ ഭീകരരൂപിയായി മാറുമെന്നതും നാട്ടുകാരെ പേടിപ്പിക്കുന്നു.