അബുദാബി: ഇനി ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാ സാധനം വാങ്ങുമ്പോൾ അധിക ഫീസ് നല്‌കേണ്ടി വരില്ല. ക്രെഡിറ്റ് കാർഡുകൾക്ക് മേൽ ഈടാക്കുന്ന അധിക ഫീസ് നിരോധിക്കാൻ യുഎഇ ആലോചിക്കുന്നു. ഉടൻ തന്നെ ഈ ഭേദഗതി പ്രാബല്യത്തിൽ വരും.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ വഴി ഇടപാട് നടത്തുമ്പോൾ ചില സ്ഥാപനങ്ങൾ ഇതിന് അധിക ഫീസ് ഈടാക്കുന്നുണ്ട്. ഇത് പൂർണമായും നിരോധിക്കുന്ന നടപടി പരിഗണനയിലാണെന്ന് സാദുബായിൽ ധനകാര്യ വകുപ്പ് മന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മസൂറിയുടെ അധ്യക്ഷതയിൽ ദുബായിൽ ചേർന്ന യോഗത്തിലാണ് അറിയിച്ചത്. ഇത്തരത്തിൽ അധികമായി ഈടാക്കുന്ന എല്ലാ ചാർജ്ജുകളും ഉടൻ നിരോധിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണത്തിനുള്ള ഉന്നത കമ്മറ്റി ഈയിടെ ചർച്ച ചെയ്തതായും ക്രെഡിറ്റ് കാർഡ് സർവ്വീസുകൾക്കുള്ള ഫീസ് ഒഴിവാക്കുന്ന കാര്യം ആരോഗ്യ, വിദ്യാഭ്യാസ, ഏവിയേഷൻ വകുപ്പുകളുമായി ചേർന്ന് കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം നടപ്പിലാക്കുമെന്നും യുഎഇ ധനകാര്യ വകുപ്പ് വ്യക്തമാക്കി.

എമിറേറ്റ്സിൽ ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്ക് അധിക ഫീസ് ഈടാക്കുന്നതിനെതിരെ സുപ്രീം കമ്മറ്റി നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ യുഎഇയിലെ നിയമമനുസരിച്ച് ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്ക് വ്യാപാരികളിൽ നിന്നും ഈടാക്കാറുണ്ട്. എന്നാൽ ഇത് മൊത്തം സാധനങ്ങളുടെ രണ്ടോ മൂന്നോ ശതമാനം മാത്രമേ വരികയുള്ളൂ. എന്നാൽ ഇത്തരത്തിൽ വ്യാപാരികളിൽ നിന്നോ ഉപയോക്താക്കളിൽ നിന്നോ ഫീസ് ഈടാക്കുന്നത് സെൻട്രൽ ബാങ്ക് നിയമപ്രകാരം നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതാണ്.

മുമ്പ് ആരോഗ്യം, വിദ്യാഭ്യാസം, വ്യോമയാനം എന്നീ മേഖലകളിൽ നടത്തുന്ന കാർഡ് ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കുന്നത് നിരോധിച്ചിരുന്നു.