- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ യിൽ നിങ്ങൾക്ക് ഒരു ക്രെഡിറ്റ് കാർഡുണ്ടോ ? മുഴുവൻ തുകയും അടച്ചാലും ചിലപ്പോൾ അഴിയെണ്ണേണ്ടി വരും; ആപത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒരു യുഎഇ മലയാളിയുടെ കുറിപ്പ്
തിരുവനന്തപുരം: യുഎഇയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരും, എടുക്കാൻ ആഗ്രഹിക്കുന്നവരും നിർബന്ധിതമായി വായിക്കേണ്ട കുറിപ്പാണ് വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് രീതികളെ കുറിച്ച് വ്യക്തമായി അറിയാത്തവർ ഈ തട്ടിപ്പിൽ വീണു പോകുന്നതും പതിവാണ്. യുഎഇ യിൽ ക്രെഡിറ്റ് കാർഡ് എടുത്തവരാണ് ഈ തട്ടിപ്പിന് ഇരകളാവുന്നതും. മുഴുവൻ തുകയും അടച്ചാലും ചിലപ്പോൾ അഴിയെണ്ണേണ്ടി വരും. അതിനാൽ യുഎഇയിൽ ക്രെഡിറ്റ് കാർഡ് എടുത്തവരും എടുക്കാൻ ആഗ്രഹിക്കുന്നവരും എല്ലാവർക്കും സംഭവിക്കാൻ സാധ്യതയുള്ള വലിയ ഒരു ആപത്തിൽ നിന്നും രക്ഷപെടാൻ മലയാളിയായ അനൂപ് സി.ബി യുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കുക. അനൂപിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം യുഎഇയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരും, എടുക്കാൻ ആഗ്രഹിക്കുന്നവരും അറിയാനാണ് ഇതെഴുതുന്നത്. എന്റെ സുഹൃത്ത് FGBയുടെ (ഇപ്പോൾ FAB) ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ മുഴുവൻ തുകയും അടച്ചു തീർത്തു കാർഡ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബാങ്കിന്റെ കള്ളക്കളി തുടങ്ങിയത്. മുഴുവൻ തുക
തിരുവനന്തപുരം: യുഎഇയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരും, എടുക്കാൻ ആഗ്രഹിക്കുന്നവരും നിർബന്ധിതമായി വായിക്കേണ്ട കുറിപ്പാണ് വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് രീതികളെ കുറിച്ച് വ്യക്തമായി അറിയാത്തവർ ഈ തട്ടിപ്പിൽ വീണു പോകുന്നതും പതിവാണ്. യുഎഇ യിൽ ക്രെഡിറ്റ് കാർഡ് എടുത്തവരാണ് ഈ തട്ടിപ്പിന് ഇരകളാവുന്നതും. മുഴുവൻ തുകയും അടച്ചാലും ചിലപ്പോൾ അഴിയെണ്ണേണ്ടി വരും. അതിനാൽ യുഎഇയിൽ ക്രെഡിറ്റ് കാർഡ് എടുത്തവരും എടുക്കാൻ ആഗ്രഹിക്കുന്നവരും എല്ലാവർക്കും സംഭവിക്കാൻ സാധ്യതയുള്ള വലിയ ഒരു ആപത്തിൽ നിന്നും രക്ഷപെടാൻ മലയാളിയായ അനൂപ് സി.ബി യുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കുക.
അനൂപിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
യുഎഇയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരും, എടുക്കാൻ ആഗ്രഹിക്കുന്നവരും അറിയാനാണ് ഇതെഴുതുന്നത്. എന്റെ സുഹൃത്ത് FGBയുടെ (ഇപ്പോൾ FAB) ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ മുഴുവൻ തുകയും അടച്ചു തീർത്തു കാർഡ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബാങ്കിന്റെ കള്ളക്കളി തുടങ്ങിയത്. മുഴുവൻ തുക അടച്ചു തീർത്തതിനുള്ള Clearance certificate തരാൻ അപേക്ഷ കൊടുത്തതോടെ ബാങ്ക് നിസ്സാര കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറാൻ തുടങ്ങി. ആദ്യം 45 ദിവസം കാത്തിരിക്കാൻ പറഞ്ഞു. പിന്നീട് 14 ദിവസം കൂടി wait ചെയ്യാനായി നിർദ്ദേശം. അതിന് ശേഷം കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ Clearance certificate താങ്കൾ ആവശ്യപ്പെട്ട ബ്രാഞ്ചിൽ എത്തിയിട്ടുണ്ടെന്നും, അത് കൈപ്പറ്റാനും നിർദ്ദേശിച്ചു. എന്നാൽ ബാങ്കിൽ പോയപ്പോൾ അവർക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ലെന്നും കസ്റ്റമർ കെയറിൽ വിളിക്കാനും നിർദ്ദേശിച്ചു. ബ്രാഞ്ചിലുള്ളവരും, കസ്റ്റമർ കെയറുകാരും രണ്ട് മാസത്തിലധികം ഇങ്ങനെ നടത്തിയതോടെ എന്റെ സുഹൃത്ത് ഗൂഗിളിൽ സേർച്ച് ചെയ്ത് നോക്കി. അപ്പോഴാണ് ഒട്ടേറെപ്പേരെ ബാങ്ക് ഇങ്ങനെ പറ്റിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. ഇത് മൂലം മടുത്തു Clearance certificate വാങ്ങാതിരുന്നവരെ ബാങ്കിൽ ആദ്യം സെക്യൂരിറ്റിക്കായി കൊടുത്ത ബ്‌ളാങ്ക് ചെക്ക് ഡെപ്പോസിറ്റ് ചെയ്ത് കേസിൽ കുടുക്കും. അതോടെ മുഴുവൻ തുക അടച്ചവരും അഴിയെണ്ണേണ്ട അവസ്ഥയിലാകും. സഹികെട്ടതോടെ എന്റെ സുഹൃത്ത് ഇതിനെപ്പറ്റി Central bank of UAEക്ക് ഓൺലൈനിൽ പരാതി അയച്ചു. തൊട്ടടുത്ത ദിവസം തന്നെ ബാങ്കിൽ നിന്ന് Clearance certificate കൈപ്പറ്റാനുള്ള വിളിയെത്തി. വൈകിയതിന് ക്ഷമാപണവും.
സെൻട്രൽ ബാങ്കിന് നേരിട്ട് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്
https://www.centralbank.ae/en/index.php?option=com_jumi&fileid=45&Itemid=59