- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവളത്തുകൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ; നിർദ്ദേശം കൊലചെയ്യപ്പെട്ട വനിതയെ ദഹിപ്പിക്കുന്നത് തെളിവുകൾ നശിക്കാൻ ഇടയാകുമെന്ന പരാതിയിൽ; ശാന്തികവാടത്തിൽ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ബിജെപിയുടെ പരാതിയിൽ ഉത്തരവിറക്കി; ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിൽ നിർദ്ദേശം പാലിക്കാതെ മൃതദേഹം സംസ്കരിച്ച് ബന്ധുക്കളും അധികൃതരും
തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശവനിതയുടെ സംസ്‌കാരച്ചടങ്ങുകൾ തിരുവനന്തപുരം ശാന്തികവാടത്തിൽ ആരംഭിച്ചതിനിടെ അതിനിടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചടങ്ങുകൾ തുടങ്ങിയതിന് പിന്നാലെ കമ്മിഷൻ ഉത്തരവിറക്കിയത്. എന്നാൽ നിർദ്ദേശം ലഭിക്കാത്ത സാഹചര്യത്തിൽ ബന്ധുക്കളും അധികൃതരും മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. കൊല്ലപ്പെട്ട വനിതയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടത്തുമെന്ന് സഹോദരി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒരുക്കങ്ങളും പൂർത്തിയായി. മൃതദേഹം ശാന്തികവാടത്തിൽ വൈകുന്നേരം നാലുമണിയോടെ എത്തിക്കുകയും ചെയ്തു. ഇതിനിടെയാണ് മൃതദേഹം ദഹിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയെന്ന വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ ഇത് ലഭിക്കാത്ത സാഹചര്യത്തിൽ ചടങ്ങുകയും തുടരുകയും മൃതദേഹം ദഹിപ്പിക്കുകയുമായിരുന്നു. വിദേശവനിതയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തിൽ മൃതദേഹം ദഹിപ്പിക്കരുതെന്ന് കാട്ടി ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് ആണ് പര
തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശവനിതയുടെ സംസ്‌കാരച്ചടങ്ങുകൾ തിരുവനന്തപുരം ശാന്തികവാടത്തിൽ ആരംഭിച്ചതിനിടെ അതിനിടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചടങ്ങുകൾ തുടങ്ങിയതിന് പിന്നാലെ കമ്മിഷൻ ഉത്തരവിറക്കിയത്. എന്നാൽ നിർദ്ദേശം ലഭിക്കാത്ത സാഹചര്യത്തിൽ ബന്ധുക്കളും അധികൃതരും മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട വനിതയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടത്തുമെന്ന് സഹോദരി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒരുക്കങ്ങളും പൂർത്തിയായി. മൃതദേഹം ശാന്തികവാടത്തിൽ വൈകുന്നേരം നാലുമണിയോടെ എത്തിക്കുകയും ചെയ്തു. ഇതിനിടെയാണ് മൃതദേഹം ദഹിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയെന്ന വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ ഇത് ലഭിക്കാത്ത സാഹചര്യത്തിൽ ചടങ്ങുകയും തുടരുകയും മൃതദേഹം ദഹിപ്പിക്കുകയുമായിരുന്നു.
വിദേശവനിതയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തിൽ മൃതദേഹം ദഹിപ്പിക്കരുതെന്ന് കാട്ടി
ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് ആണ് പരാതി നൽകിയത്. യുവതി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായ സാഹചര്യത്തിൽ മൃതദേഹം ദഹിപ്പിക്കുന്നത് തെളിവുകൾ നശിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന്മേൽ തീർപ്പുകൽപിച്ചാണ് മൃതദേഹം ദഹിപ്പിക്കരുതെന്ന് കമ്മിഷൻ ഉത്തരവിറക്കിയത്. കേസന്വേഷണം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
എന്നാൽ അപ്പോഴേക്കും ചടങ്ങുകൾ പാതിവഴിയെത്തിയിരുന്നു. ഉത്തരവും ശാന്തികവാടത്തിൽ എത്തിയില്ല. അതോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. മൃതദേഹം ഇന്ന് ശാന്തികവാടത്തിൽ സംസ്‌കരിക്കാനും ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടുപോകാനുമായിരുന്നു സഹോദരിയും ബന്ധുക്കളും തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചടങ്ങുകളും തുടങ്ങി. മന്ത്രി കടകംപള്ളി ഉൾപ്പെടെയുള്ളവരും നാട്ടുകാരും എല്ലാം എത്തുകയും ചെയ്തു. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയുടെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഇതെല്ലാം നടക്കുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ ഉണ്ടായത്. ഏതായാലും ഈ വിഷയം വരും ദിവസങ്ങളിൽ ചർച്ചയാകുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ആറിന് വൈകീട്ട് നിശാഗന്ധിയിൽ അവരുടെ ഓർമ്മയ്ക്കായി സ്‌നേഹസംഗമം നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചിരുന്നു. ഇതിന് ശേഷം സഹോദരിയും മരണപ്പെട്ട വനിതയുടെ ഭർത്താവും അടുത്ത വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങുമെന്നും ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു അറിയിച്ചിരുിക്കുന്നത്.
കാണാതായതിന് ശേഷം അവർക്കായി അന്വേഷണത്തിൽ താങ്ങും തണലുമായി ഒപ്പം നിന്ന എല്ലാവർക്കും ഹൃദയത്തിൽ തൊട്ടു നന്ദി പറയണം, ആരോടും പരിഭവമില്ലെന്ന് ആവർത്തിക്കണം-ഇതായിരുന്നു സഹോദരിയുടെ പ്രതികരണം. ആറിനു വൈകിട്ട് അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തിലെ സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ ഇവരുടെ ഓർമകളുമായി മെഴുകുതിരി വെളിച്ചത്തിൽ സുമനസുകൾ ഒത്തുചേരും. കാണാതായ സഹോദരിക്കായി നടത്തിയ തിരച്ചിലിനെക്കുറിച്ചും മറ്റുമുള്ള അനുഭവങ്ങൾ എല്ലാവരും പങ്കുവയ്ക്കും.
ഇന്ത്യൻ സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന വിദേശ വനിതയുടെ ഓർമയ്ക്കായി ആറിനു നടക്കുന്ന ചടങ്ങിൽ വയലിൻ സംഗീതനിശയും ഉണ്ടായിരിക്കും. ബെലബഹാർ എന്ന സംഗീതോപകരണത്തിലൂടെ പ്രശസ്തനായ സംഗീതജ്ഞൻ നവീൻ ഗന്ധർവിന്റെ ആരാധികയായിരുന്നു ഇവർ. ചടങ്ങിനെക്കുറിച്ചറിഞ്ഞ നവീൻ മുംബൈയിൽ നിന്നെത്തി പാടും. ഇവിടെ ദാരുണമരണം നേരിട്ട ആ വനിഓർമയ്ക്കായി കനകക്കുന്നിൽ മരത്തൈ നടും. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ലാത്വിയയിലെയും അയർലൻഡിലെയും സുഹൃത്തുക്കൾക്കായി ഇന്റർനെറ്റ് വഴി തത്സമയ സംപ്രേഷണവുമുണ്ട്. പരിപാടിക്കായി ടൂറിസം വകുപ്പ് നിശാഗന്ധി ഓഡിറ്റോറിയം സൗജന്യമായി വിട്ടുനൽകി. മൃതദേഹം ലാത്വിയയിലേക്കു കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. ചിതാഭസ്മം വീടുകളിൽ സൂക്ഷിക്കുകയാണ് അവിടത്തെ പതിവ്. പൂന്തോട്ടത്തിലെ പുതിയൊരു തണൽമരച്ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കണമെന്ന കൊല്ലപ്പെട്ട വനിതയുടെ ആഗ്രഹം കുടുംബാംഗങ്ങൾ സഫലമാക്കും.