- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേതനയറ്റ മക്കളുടെ ദേഹം ആംബുലൻസിൽ നിന്നെടുത്തപ്പോൾ അലറിക്കരഞ്ഞ് ഉമ്മയും ബാപ്പയും; ദമാമിൽ നീന്തൽക്കുളത്തിൽ വീണ് മരിച്ച കുഞ്ഞുങ്ങളുടെ വേർപാട് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി; ഷമാസിനും ഷഫാനും കരുനാഗപ്പള്ളി ജുമാ മസ്ജിദിൽ ഒരേ കബറിൽ അന്ത്യവിശ്രമം
കരുനാഗപ്പള്ളി: കഴിഞ്ഞ ശനിയാഴ്ച സൗദി അറേബ്യയിലെ ദമാമിൽ നീന്തൽകുളത്തിൽ വീണ് മരണപ്പെട്ട സഹോദരങ്ങളായ ഏഴ് വയസ്സുകാരൻ ഷമാസിനും നാല് വയസ്സുകാരൻ ഷഫാനും ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കരുനാഗപ്പള്ളി ജുമാ മസ്ജിദിൽ കബറടക്കി. കരുനാഗപ്പള്ളി പള്ളിമുക്കിൽ നായിക്കന്റയ്യത്ത് നവാസ്-സൗമി ദമ്പതികളുടെ ആൺകുട്ടികളാണ് ഇരുവരും. മൃതദേഹങ്ങൾ നാട്ടിലെത്തുന്നുവെന്നറിഞ്ഞ് ഇന്നലെ രാവിലെ മുതൽ നാടിന്റെ നാനാ ഭാഗത്തുനിന്നും നവാസിന്റെ വീട്ടിലേക്ക് ജനമൊഴുകിയെത്തി. ശോകമൂകമായ അന്തരീക്ഷത്തിൽ 11 മണിയോടെ വീട്ടിലെത്തിയ ആംബുലൻസിൽ നിന്നും കുട്ടികളുടെ ചേതനയറ്റ ശരീരം പുറത്തേക്കെടുത്തപ്പോൾ പിതാവ് നവാസിന്റെ അലമുറയിട്ടുള്ള പൊട്ടികരച്ചിൽ കണ്ടുനിന്ന ആയിരങ്ങളുടെ കണ്ണിനെ ഈറനണിയിച്ചു. മക്കൾക്ക് വേണ്ടി കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഖുർആൻ പാരായണം ചെയ്തുകൊണ്ടിരുന്ന മാതാവ് സൗമി ചേതനയറ്റ കുഞ്ഞുങ്ങളുടെ ശരീരത്തിനടുത്തേക്ക് വന്നതോടെ കൂട്ടനിലവിളിയായി. രണ്ടു കുഞ്ഞുങ്ങളുടേയും മൃതദേഹം ഒരേ ഖബറിൽ തന്നെയാണ് അടക്കം ചെയ്തത്. ദമാമിൽ ജോലി നോക്കുന്ന നവാസ് ആറ

കരുനാഗപ്പള്ളി: കഴിഞ്ഞ ശനിയാഴ്ച സൗദി അറേബ്യയിലെ ദമാമിൽ നീന്തൽകുളത്തിൽ വീണ് മരണപ്പെട്ട സഹോദരങ്ങളായ ഏഴ് വയസ്സുകാരൻ ഷമാസിനും നാല് വയസ്സുകാരൻ ഷഫാനും ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
കരുനാഗപ്പള്ളി ജുമാ മസ്ജിദിൽ കബറടക്കി. കരുനാഗപ്പള്ളി പള്ളിമുക്കിൽ നായിക്കന്റയ്യത്ത് നവാസ്-സൗമി ദമ്പതികളുടെ ആൺകുട്ടികളാണ് ഇരുവരും.
മൃതദേഹങ്ങൾ നാട്ടിലെത്തുന്നുവെന്നറിഞ്ഞ് ഇന്നലെ രാവിലെ മുതൽ നാടിന്റെ നാനാ ഭാഗത്തുനിന്നും നവാസിന്റെ വീട്ടിലേക്ക് ജനമൊഴുകിയെത്തി. ശോകമൂകമായ അന്തരീക്ഷത്തിൽ 11 മണിയോടെ വീട്ടിലെത്തിയ ആംബുലൻസിൽ നിന്നും കുട്ടികളുടെ ചേതനയറ്റ ശരീരം പുറത്തേക്കെടുത്തപ്പോൾ പിതാവ് നവാസിന്റെ അലമുറയിട്ടുള്ള പൊട്ടികരച്ചിൽ കണ്ടുനിന്ന ആയിരങ്ങളുടെ കണ്ണിനെ ഈറനണിയിച്ചു.
മക്കൾക്ക് വേണ്ടി കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഖുർആൻ പാരായണം ചെയ്തുകൊണ്ടിരുന്ന മാതാവ് സൗമി ചേതനയറ്റ കുഞ്ഞുങ്ങളുടെ ശരീരത്തിനടുത്തേക്ക് വന്നതോടെ കൂട്ടനിലവിളിയായി. രണ്ടു കുഞ്ഞുങ്ങളുടേയും മൃതദേഹം ഒരേ ഖബറിൽ തന്നെയാണ് അടക്കം ചെയ്തത്.
ദമാമിൽ ജോലി നോക്കുന്ന നവാസ് ആറ് മാസങ്ങൾക്കുമുമ്പാണ് അവധിക്ക് നാട്ടിലെത്തി തിരികെ പോയത്. കഴിഞ്ഞ ശനിയാഴ്ച ഇവർ താമസിക്കുന്ന ദമാമിലെ വില്ലയോട് ചേർന്നുള്ള നീന്തൽകുളത്തിൽ വീണാണ് നവാസിന്റെ രണ്ട് കുട്ടികളും ഗുജറാത്തി സ്വദേശിയുടെ ഏഴ് വയസ്സുകാരനുൾപ്പടെ മൂന്ന് കുട്ടികൾ മരണപ്പെടുന്നത്. വർഷങ്ങളായി വെള്ളമില്ലാതെ ഉപയോഗശൂന്യമായി കിടന്നതായിരുന്നു നീന്തൽകുളം.
_2.jpg)
എന്നാൽ അപ്രതീക്ഷിതമായി ദമാമിലുണ്ടായ മഴ കാരണം ഈ കുളത്തിൽ ചെളിവെള്ളം വന്ന് നിറയുകയായിരുന്നു. ഇതേ വില്ലയിലെ താമസക്കാരനായ ഗുജറാത്ത് സ്വദേശിയുടെ മകൻ എങ്ങനെയോ വെള്ളത്തിൽ അകപ്പെട്ടു. ഈ കുട്ടിയെ രക്ഷപ്പെടുത്താനായി നവാസിന്റെ മക്കളായ ഷഫാനും ഷമാസും ശ്രമിക്കവേയാണ് ഈ കുട്ടികളും വെള്ളത്തിൽ വീണത്.
ബഹളം കേട്ട് ഓടിയെത്തിയ നവാസും കൂട്ടൂകാരും കുട്ടികളെ കുളത്തിൽ നിന്ന് രക്ഷിച്ച് ഹോസ്പിറ്റലിലെത്തിച്ചുവെങ്കിലും മൂന്ന് കുട്ടികളും അമിതമായി ചെളിവെള്ളം കുടിച്ചതിനാൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും മൂന്നു കുട്ടികളും മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു. നവാസ്-സൗമി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വർഷം കഴിയുന്നു. ഒരുപാട് പ്രാർത്ഥനകളുടേയും ചികിത്സയുടേയും ഫലമായി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇവർക്ക് മക്കൾ പിറന്നത്.
.jpg)

