- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ യൂറോപ്യൻ കൺവൻഷനുകൾക്ക് തുടക്കമായി; അയർലണ്ടിൽ നാല് നഗരങ്ങളിൽ കൺവെൻഷൻ
ഡബ്ലിൻ :യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാർത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ (CRF) യൂറോപ്യൻ കൺവെന്ഷനുകൾക്ക് ഇന്നലെ (മെയ് 19) സ്വിസ്സർലാൻഡിൽ തുടക്കമായി. ജൂൺ 3 വരെ അയർലണ്ടിലും യൂറോപ്പിന്റെ പല സ്ഥലങ്ങളിലായി വിവിധ സഭകളിലുള്ള സുവിശേഷ തൽപ്പരരായ ആളുകൾ ഒരുമിച്ചു ചേരുന്ന കൺവൻഷനിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിന്റെ മുൻ പ്രിൻസിപ്പാളും അമൃതധാര വചനസുധ ടിവി പ്രഭാഷകനുമായ ലോകപ്രശസ്ത സുവിശേഷകൻ പ്രൊഫ. എം. വൈ. യോഹന്നാൻ കോലഞ്ചേരിയിൽ നിന്നും സുവിശേഷ സന്ദേശം നൽകും.സുവിശേഷകൻ കെ വി തോമസ് (FACT അസി.മാനേജർ )നേരിട്ടുള്ള വചനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അയർലണ്ടിൽ മെയ് മാസം 23 ന് ദ്രോഗഢയിലും, 24ന് ഗോൽവെയിലും,25 ന് കോർക്കിലും, 26 ന് ഡബ്ലിനിലും,കൺവെൻഷനുകൾ ക്രമീകരിച്ചിരിക്കുന്നു. മെയ് 22 നാണ് ബെൽഫാസ്റ്റ് കൺവെൻഷൻ. മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം. ജീവിതത്തിന് രൂപാന്തരവും, സമാധാന
ഡബ്ലിൻ :യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാർത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ (CRF) യൂറോപ്യൻ കൺവെന്ഷനുകൾക്ക് ഇന്നലെ (മെയ് 19) സ്വിസ്സർലാൻഡിൽ തുടക്കമായി.
ജൂൺ 3 വരെ അയർലണ്ടിലും യൂറോപ്പിന്റെ പല സ്ഥലങ്ങളിലായി വിവിധ സഭകളിലുള്ള സുവിശേഷ തൽപ്പരരായ ആളുകൾ ഒരുമിച്ചു ചേരുന്ന കൺവൻഷനിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിന്റെ മുൻ പ്രിൻസിപ്പാളും അമൃതധാര വചനസുധ ടിവി പ്രഭാഷകനുമായ ലോകപ്രശസ്ത സുവിശേഷകൻ പ്രൊഫ. എം. വൈ. യോഹന്നാൻ കോലഞ്ചേരിയിൽ നിന്നും സുവിശേഷ സന്ദേശം നൽകും.സുവിശേഷകൻ കെ വി തോമസ് (FACT അസി.മാനേജർ )നേരിട്ടുള്ള വചനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
അയർലണ്ടിൽ മെയ് മാസം 23 ന് ദ്രോഗഢയിലും, 24ന് ഗോൽവെയിലും,25 ന് കോർക്കിലും, 26 ന് ഡബ്ലിനിലും,കൺവെൻഷനുകൾ ക്രമീകരിച്ചിരിക്കുന്നു. മെയ് 22 നാണ് ബെൽഫാസ്റ്റ് കൺവെൻഷൻ.
മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം. ജീവിതത്തിന് രൂപാന്തരവും, സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിർമ്മല സുവിശേഷം കേൾക്കുവാൻ ഏവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.അയർലണ്ടിലെ കൺവെൻഷനുകൾക്ക് വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക് :താഴെകാണുന്ന വെബ്‌സൈറ്റ് പ്രയോജനപ്പെടുത്തുക.http://www.crfgospel.org/Europe/
കൂടൂതൽ വിവരങ്ങൾക്ക്
ട്വിങ്കിൾ ജോർജ്(0873267251)