- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൂമഞ്ഞ് പെയ്യുന്ന രാവ് 'പുൽക്കൂട് മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ: ഐ വൈ സി സി ഗുദൈയബിയ ഹൂറ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 'തൂമഞ്ഞ് പെയ്യുന്ന രാവിൽ 'പുൽക്കൂട് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. 17 ടീമുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. ബിനോയ് ആൻഡ് ഫ്രണ്ട്‌സ് സല്മാനിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി .റോജി ആൻഡ് ഫാമിലി റിഫ, ഫ്രാൻസിസ് കൈതാരത്ത് സല്മാനിയ എന്നീ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ

മനാമ: ഐ വൈ സി സി ഗുദൈയബിയ ഹൂറ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 'തൂമഞ്ഞ് പെയ്യുന്ന രാവിൽ 'പുൽക്കൂട് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. 17 ടീമുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. ബിനോയ് ആൻഡ് ഫ്രണ്ട്‌സ് സല്മാനിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി .റോജി ആൻഡ് ഫാമിലി റിഫ, ഫ്രാൻസിസ് കൈതാരത്ത് സല്മാനിയ എന്നീ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വീടുകളിലും ലേബർ ക്യാമ്പുകളിലും ഒരുക്കിയിരുന്ന പുൽക്കൂടുകൾ വിധി കർത്താക്കൾ സന്ദർശിച്ച് വിലയിരുത്തിയാണ് സമ്മാനാർഹരെ തിരഞ്ഞെടുത്തത് . മുൻ വർഷത്തെ അപേക്ഷിച്ച് പങ്കാളിത്തത്തിലും പുല്ക്കൂടുകളുടെ നിലവാരത്തിലും ഒരു പടി മുന്നിലായിരുന്നു ബെ്രെഹനിലെ പ്രവാസി സമൂഹം. ഗുദൈബിയ ഏരിയ കമ്മറ്റി ഭാരവാഹികളായ ജോജി തൊണ്ടകരൊട്ട് , സുബിൻ സാമുവേൽ എന്നിവരാണ് പുൽക്കൂട് മത്സരത്തിന് നേതൃത്വം നല്കിയത്. വിജയികളായ ടീമുകൾക്കുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു .


