ഡാളസ്സ്: ഡാളസ്സ്- ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിലെ വിവിധ ചർച്ചുകളിൽ നിന്നുള്ള ക്രിക്കറ്റ് ടീമുകളെ ഉൾപ്പെടുത്തി എല്ലാ വർഷവും നടത്തി വരാറുള്ള ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് ഈ വർഷം ജൂൺ 4 മുതൽ ജൂലായ് 22 വരെ ഡാളസ്സിൽ നടക്കും.

ഫ്രണ്ട്‌സ് ഓഫ് ഡാളസ് സംഘടനയാണ് മത്സരങ്ങൾക്ക് ആതിഥേയത്വംവഹിക്കുന്നത്. ഗാർലന്റ് ഒ- ബാനിയൻ റോഡിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലാണ്മത്സരങ്ങൾ നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.മത്സരങ്ങളിലേക്ക്പ്രവേശനം സൗജന്യമാണ്. ക്രിക്കറ്റ് കളിക്കാരെപ്രോത്സാഹിപ്പി ക്കുന്നതിനും, മത്സരം കാണുന്നതിനും എല്ലാ ക്രിക്കറ്റ്പ്രേമികളെയും പ്രത്യേകം ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.