- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോർക്കളമൊരുങ്ങി; തിരുവോണാഘോഷങ്ങൾക്ക് മുന്നോടിയായി ക്രക്കറ്റ് മത്സര വെടിക്കെട്ട് നാളെ ലൂക്കനിൽ
ഡബ്‌ളിൻ: കലാകായികസാംസ്‌കാരിക രംഗങ്ങളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ലൂക്കൻ പ്രവാസി മലയാളികളുടെ സ്വന്തം ക്രിക്കറ്റ് ക്‌ളബ്ബ് (L C C) സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് കലാശക്കൊട്ടിന് ലൂക്കൻ യൂത്ത് സെന്റെറിലെ പുൽമൈതാനം ഒരുങ്ങി കഴിഞ്ഞു. നാളെ രാവിലെ 8 മണിമുതൽ ആരംഭിക്കന്ന ക്രിക്കറ്റ് മത്സരപോരാട്ടവഴിയിൽ 4 ഗ്രൂപ്പുകളിലായി 12 ടീമുകൾ മാറ്റുരയ്ക്കും. ഈ വർഷം വിവിധ മത്സരങ്ങളിൽ ഫൈനലിസ്റ്റുകളായ സ്വോട്ർസ്,K C C,ഡബ്‌ളിൻ ചാർജേഴ്‌സ്, LC C ,നവാഗതരായ തെക്കൻസ്,ലൂക്കൻ,ഫിൻഗ്‌ളാസ് വാരിയേഴ്‌സ്, L C C ബ്‌ളാസ്റ്റേഴ്‌സ് കൂടാതെ മികച്ച ടീമുകളായ ലിമറിക്,താല,ഫിൻഗ്‌ളസ്,ഗ്‌ളാഡിയേറ്റേഴ്‌സ് എന്നീ 12 ടീമുകളാണ് കോൺഫിഡന്റ് ട്രാവൽസ് നൽകുന്ന എവർറോളിങ് ട്രോഫിക്കും , യൂറേഷ്യ സൂപ്പർ മാർക്കറ്റ് നൽകുന്ന ക്യാഷ് അവാർഡിനും വേണ്ടി പോരാട്ടത്തിനിറങ്ങുന്നത്. ലൂക്കൻ ക്രിക്കറ്റ് ക്‌ളബ് നൽകുന്ന ട്രോഫിയും ,സെവൻസീസ് വെജിറ്റബിൾസ് നൽകുന്നക്യാഷ് അവാർഡ് രണ്ടാം സ്ഥാനക്കാർക്കും കൂടാതെ മികച്ച ബാറ്റ്‌സ് മാൻ, ബൗളർ ,ഫൈനലിലെ മികച്ചതാരം എന്നിവ
ഡബ്‌ളിൻ: കലാകായികസാംസ്‌കാരിക രംഗങ്ങളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ലൂക്കൻ പ്രവാസി മലയാളികളുടെ സ്വന്തം ക്രിക്കറ്റ് ക്‌ളബ്ബ് (L C C) സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് കലാശക്കൊട്ടിന് ലൂക്കൻ യൂത്ത് സെന്റെറിലെ പുൽമൈതാനം ഒരുങ്ങി കഴിഞ്ഞു.
നാളെ രാവിലെ 8 മണിമുതൽ ആരംഭിക്കന്ന ക്രിക്കറ്റ് മത്സരപോരാട്ടവഴിയിൽ 4 ഗ്രൂപ്പുകളിലായി 12 ടീമുകൾ മാറ്റുരയ്ക്കും.
ഈ വർഷം വിവിധ മത്സരങ്ങളിൽ ഫൈനലിസ്റ്റുകളായ സ്വോട്ർസ്,K C C,ഡബ്‌ളിൻ ചാർജേഴ്‌സ്, LC C ,നവാഗതരായ തെക്കൻസ്,ലൂക്കൻ,ഫിൻഗ്‌ളാസ് വാരിയേഴ്‌സ്, L C C ബ്‌ളാസ്റ്റേഴ്‌സ് കൂടാതെ മികച്ച ടീമുകളായ ലിമറിക്,താല,ഫിൻഗ്‌ളസ്,ഗ്‌ളാഡിയേറ്റേഴ്‌സ് എന്നീ 12 ടീമുകളാണ് കോൺഫിഡന്റ് ട്രാവൽസ് നൽകുന്ന എവർറോളിങ് ട്രോഫിക്കും , യൂറേഷ്യ സൂപ്പർ മാർക്കറ്റ് നൽകുന്ന ക്യാഷ് അവാർഡിനും വേണ്ടി പോരാട്ടത്തിനിറങ്ങുന്നത്.
ലൂക്കൻ ക്രിക്കറ്റ് ക്‌ളബ് നൽകുന്ന ട്രോഫിയും ,സെവൻസീസ് വെജിറ്റബിൾസ് നൽകുന്നക്യാഷ് അവാർഡ് രണ്ടാം സ്ഥാനക്കാർക്കും കൂടാതെ മികച്ച ബാറ്റ്‌സ് മാൻ, ബൗളർ ,ഫൈനലിലെ മികച്ചതാരം എന്നിവർക്കായി പ്രത്യേക സമ്മനങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്‌പൈസ് ബസാർ, EIR Prints മുതലായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ടൂർണമെന്റെിൽ സിൽവർ കിച്ചൻ തയ്യാറാക്കുന്ന നാവിൽ കൊതിയൂറും ചിക്കൻ ബിരിയാണിയും മിതമായ നിരക്കിൽ ഉണ്ടായിരിക്കും.
നാളെ നടക്കുന്ന ടൂർണമെന്റ് കാണുവാനും കണ്ടാസ്വദിക്കുവാനും മുഴുവൻ കായികപ്രേമികളേയും ലൂക്കൻ യൂത്ത് സെന്റെറിലേക്ക് സ്വാഗതം ചെയ്യുന്നതായി ലൂക്കൻ ക്രിക്കറ്റ് ക്‌ളബ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മഹേഷ് പിറവം :0894508509
ബിബി മാത്യു :0876162940
ബിജു റോമൻ :0867254305