- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി20 ഗ്ലോബൽ ലീഗുമായിസൗത്ത് ആഫ്രിക്ക; ലോഗോ പ്രകാശിപ്പിച്ചു
ജോഹാന്നസ്ബർഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വർഷം അവസാനം ആരംഭിക്കുന്ന സൗത്ത് ആഫ്രിക്ക ടി20ലീഗിന്റെഔദ്യോഗിക പേരും ലോഗോയും പ്രഖ്യാപിച്ചു. പ്രാദേശിക- അന്തർദേശീയ താരങ്ങൾ ഉൾപ്പെടുന്ന എട്ടുടീമുകൾ പങ്കെടുക്കുന്ന ടി20 ഗ്ലോബൽ ലീഗ് ലോഗോ വാണ്ടേഴസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് പ്രകാശിപ്പിച്ചു. ടി20 ഗ്ലോബൽ ഡെസ്റ്റിനേഷൻ ലീഗ് എന്ന പേര് ടി20 ഗ്ലോബൽ ലീഗ് എന്നാക്കി ചുരുക്കുകയും ചെയ്തു.ടീം ഉടമകളുടെ പേരുകൾ വരുന്ന 19ാം തീയതി പ്രഖ്യാപിക്കും. മികച്ച താരങ്ങളുടെ പട്ടിക നേരത്തെ തന്നെ ക്രിക്കറ്റ്സൗത്ത് ആഫ്രിക്ക പുറത്തു വിട്ടിരുന്നു. വളരെ ആവേശകരവും പുതിയതും മികച്ചതുമായ ഒരു ടൂർണ്ണമെന്റ് കളിക്കുവാൻ ഞങ്ങൾ ദിവസങ്ങൾ എണ്ണികാത്തിരിക്കുകയാണ് എന്ന് ടി20 ഗ്ലോബൽ ലീഗ് താരം ജെപി ഡുമിനി പറഞ്ഞു.ടി20 ഗ്ലോബൽ ലീഗ് ഞങ്ങൾക്ക് തരുന്നത് സ്വപ്നതുല്ല്യമായ ഒരു പ്രതീക്ഷയാണ്. ലോഗോയും പേരുംപ്രഖ്യാപിച്ചതിലൂടെ ഞങ്ങൾ ആദ്യ പന്തുരുളാനുള്ള ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് എന്ന് ഡേവിഡ് മില്ലർപറഞ്ഞു.
ജോഹാന്നസ്ബർഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വർഷം അവസാനം ആരംഭിക്കുന്ന സൗത്ത് ആഫ്രിക്ക ടി20ലീഗിന്റെഔദ്യോഗിക പേരും ലോഗോയും പ്രഖ്യാപിച്ചു. പ്രാദേശിക- അന്തർദേശീയ താരങ്ങൾ ഉൾപ്പെടുന്ന എട്ടുടീമുകൾ പങ്കെടുക്കുന്ന ടി20 ഗ്ലോബൽ ലീഗ് ലോഗോ വാണ്ടേഴസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് പ്രകാശിപ്പിച്ചു.
ടി20 ഗ്ലോബൽ ഡെസ്റ്റിനേഷൻ ലീഗ് എന്ന പേര് ടി20 ഗ്ലോബൽ ലീഗ് എന്നാക്കി ചുരുക്കുകയും ചെയ്തു.ടീം ഉടമകളുടെ പേരുകൾ വരുന്ന 19ാം തീയതി പ്രഖ്യാപിക്കും. മികച്ച താരങ്ങളുടെ പട്ടിക നേരത്തെ തന്നെ ക്രിക്കറ്റ്സൗത്ത് ആഫ്രിക്ക പുറത്തു വിട്ടിരുന്നു.
വളരെ ആവേശകരവും പുതിയതും മികച്ചതുമായ ഒരു ടൂർണ്ണമെന്റ് കളിക്കുവാൻ ഞങ്ങൾ ദിവസങ്ങൾ എണ്ണികാത്തിരിക്കുകയാണ് എന്ന് ടി20 ഗ്ലോബൽ ലീഗ് താരം ജെപി ഡുമിനി പറഞ്ഞു.ടി20 ഗ്ലോബൽ ലീഗ് ഞങ്ങൾക്ക് തരുന്നത് സ്വപ്നതുല്ല്യമായ ഒരു പ്രതീക്ഷയാണ്. ലോഗോയും പേരുംപ്രഖ്യാപിച്ചതിലൂടെ ഞങ്ങൾ ആദ്യ പന്തുരുളാനുള്ള ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് എന്ന് ഡേവിഡ് മില്ലർപറഞ്ഞു.