- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിക്കൽ അർധസെഞ്ച്വറി തികച്ച് ഇന്ത്യയെ കിരീടം അണിയിച്ച ക്രിക്കറ്റ് താരം; ഇപ്പോൾ ഉപജീവനത്തിനായി വഴിയരുകിൽ തട്ടുകട നടത്തുന്നു; ഇമ്രാൻ ഷെയ്ഖിന്റെ കഥ
വഡോദര: ഇന്ത്യയെ ലോകകിരീടം ചൂടിച്ച ക്രിക്കറ്റ് താരം ഉപജീവനത്തിനായി തട്ടുകട നടത്തുക! സിനിമയിലല്ല, യഥാർഥ ജീവിതത്തിൽ. ഇത് ഇമ്രാൻ ഷെയ്ഖ് എന്ന ക്രിക്കറ്റ് താരത്തിന്റെ ജീവിതമാണ്. ലോകചാമ്പ്യനും ഇന്ത്യൻ ക്യാപ്റ്റനുമായി മാറിയ ഇമ്രാൻ ഷെയ്ഖ് വഡോദരയിലെ ഓൾഡ് പദ്ര റോഡിൽ കഴിഞ്ഞയാഴ്ചയാണ് തട്ടുകട തുടങ്ങിയത്. മൂകർക്കും ബധിരർക്കുമായുള്ള ക്രിക്ക
വഡോദര: ഇന്ത്യയെ ലോകകിരീടം ചൂടിച്ച ക്രിക്കറ്റ് താരം ഉപജീവനത്തിനായി തട്ടുകട നടത്തുക! സിനിമയിലല്ല, യഥാർഥ ജീവിതത്തിൽ. ഇത് ഇമ്രാൻ ഷെയ്ഖ് എന്ന ക്രിക്കറ്റ് താരത്തിന്റെ ജീവിതമാണ്. ലോകചാമ്പ്യനും ഇന്ത്യൻ ക്യാപ്റ്റനുമായി മാറിയ ഇമ്രാൻ ഷെയ്ഖ് വഡോദരയിലെ ഓൾഡ് പദ്ര റോഡിൽ കഴിഞ്ഞയാഴ്ചയാണ് തട്ടുകട തുടങ്ങിയത്.
മൂകർക്കും ബധിരർക്കുമായുള്ള ക്രിക്കറ്റ് ടീമിലംഗമായിരുന്നു ഇമ്രാൻ. പത്തുവർഷം മുമ്പ് നടന്ന ലോകകപ്പിന്റെ ഫൈനലിൽ അർധസെഞ്ച്വറി പ്രകടനം കാഴ്ചവച്ച ഇമ്രാന്റെ മികവിലാണ് ഇന്ത്യ കിരീടം ചൂടിയത്. 15-ാം വയസ്സിൽ ക്രിക്കറ്റ് കളി തുടങ്ങിയ ഈ 30-കാരൻ മികച്ച ഓൾറൗണ്ടർ കൂടിയാണ്. ആ മികവിലാണ് മൂന്നുവർഷം മുമ്പ് ഇന്ത്യൻ ക്യാപ്റ്റനായത്.
എന്നാൽ, ഇന്ത്യയിലെ മറ്റ് ക്രിക്കറ്റ് താരങ്ങൾ നയിക്കുന്ന ആർഭാടമായ ജീവിതമൊന്നും ഇത്തരം ക്രിക്കറ്റ് താരങ്ങൾക്കില്ല. ബധിര-മൂക ടീമിൽ അംഗമായാൽ കാര്യമായൊരുന്നും കിട്ടില്ലെന്ന് ഇമ്രാൻ പറയുന്നു. അതുകൊണ്ടാണ് ജീവിക്കാൻ വേണ്ടി ഇത്തരമൊരു കട തുടങ്ങാൻ തീരുമാനിച്ചത്. ഭാര്യ റോസയാണ് കൂട്ടിനുള്ളത്. കോച്ച് നിതേന്ദ്ര സിങ്ങിന്റെ സഹായത്തോടെ ഗുജറാത്ത് റിഫൈനറിയിൽ ലഭിച്ച താൽക്കാലിക ജോലിയും ഇമ്രാനുണ്ട്.
2005-ലെ ലോകകപ്പിലാണ് ഇമ്രാന്റെ മികവിൽ ഇന്ത്യ കിരീടം ചൂടിയത്. നേപ്പാളിനെതിരെ 70 റൺസും ന്യൂസീലൻഡിനെതിരെ 60 റൺസും നേടിയ ഇമ്രാൻ പാക്കിസ്ഥാനെതിരെ സെമി ഫൈനലിൽ നേടിയ 62 ൺസാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചത്. ഫൈനലിൽ ഇമ്രാന്റെ ഓൾറൗണ്ട് മികവാണ് ഇന്ത്യയ്ക്ക് തുണയായത്. 50 റൺസും മൂന്നുവിക്കറ്റും നേടിയ ഇമ്രാൻ ഇംഗ്ലണ്ടിനെ തോൽപിച്ച് കിരീടം നേടാൻ ഇന്ത്യയെ സഹായിച്ചു.
ബധിര-മൂക ക്രിക്കറ്റിന്റെ ടി20 ഏഷ്യാകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു ഇമ്രാൻ. കുടുംബം പുലർത്താൻ വേറെ വകയില്ലാത്തതിനാലാണ് ക്രിക്കറ്റ് ഉപേക്ഷിച്ച് ഉപജീവനം നേടാൻ ഇമ്രാൻ തീരുമാനിച്ചതെന്ന് കോച്ച് നിതേന്ദ്ര പറയുന്നു.