- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ക്രിക്കറ്റ് ടൂർണമെന്റ്; സെന്റ് ജോസഫ് സീറോ മലബാർ ക്രിക്കറ്റ് ടീം ജേതാക്കൾ
ഹൂസ്റ്റൺ: രണ്ടു മാസമായി എൽ.സി.ഇ.സി.എച്ചിന്റെ നേതൃത്വത്തിൽ സ്റ്റാഫോർഡ് സിറ്റി പാർക്കിൽ നടത്തി വന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ചിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി സെന്റ് ജോസഫ് സീറോ മലബാർ ക്രിക്കറ്റ് ടീം ചാമ്പ്യന്മാരായി എൽ.സി.ഇ.സി.എച്ച് എവർറോളിങ് ട്രോഫി കരസ്ഥമാക്കി.ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി ജോർജ് ഐസക്, ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മനായി ജിതിൻ ജേക്കബ്, ടൂർണമെന്റ് ബെസ്റ്റ് ബൗളറായി ബിജു ചാലയ്ക്കൽ (മൂവരും സെന്റ് ജോസഫ് ടീം) എന്നിവരെ തെരഞ്ഞെടുത്തു. ജെക്കുഅച്ചന്റെയും മറ്റു കമ്മറ്റി അംഗങ്ങളുടെയും സംഘടനാ മികവുകൊണ്ട് ശ്രദ്ധേയമായ ഈ മത്സരത്തിൽ ഒമ്പതു പള്ളികളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ഇതേ ടീം തന്നെ ഡാളസിൽ നടക്കുവാൻ പോകുന്ന എൽ.പി.എസ്.എഫ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിലും കടന്നിട്ടുണ്ട്.
ഹൂസ്റ്റൺ: രണ്ടു മാസമായി എൽ.സി.ഇ.സി.എച്ചിന്റെ നേതൃത്വത്തിൽ സ്റ്റാഫോർഡ് സിറ്റി പാർക്കിൽ നടത്തി വന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ചിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി സെന്റ് ജോസഫ് സീറോ മലബാർ ക്രിക്കറ്റ് ടീം ചാമ്പ്യന്മാരായി എൽ.സി.ഇ.സി.എച്ച് എവർറോളിങ് ട്രോഫി കരസ്ഥമാക്കി.ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി ജോർജ് ഐസക്, ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മനായി ജിതിൻ ജേക്കബ്, ടൂർണമെന്റ് ബെസ്റ്റ് ബൗളറായി ബിജു ചാലയ്ക്കൽ (മൂവരും സെന്റ് ജോസഫ് ടീം) എന്നിവരെ തെരഞ്ഞെടുത്തു.
ജെക്കുഅച്ചന്റെയും മറ്റു കമ്മറ്റി അംഗങ്ങളുടെയും സംഘടനാ മികവുകൊണ്ട് ശ്രദ്ധേയമായ ഈ മത്സരത്തിൽ ഒമ്പതു പള്ളികളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ഇതേ ടീം തന്നെ ഡാളസിൽ നടക്കുവാൻ പോകുന്ന എൽ.പി.എസ്.എഫ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിലും കടന്നിട്ടുണ്ട്.
Next Story



