ന്യൂസിലാന്റ് ക്രൈം ഡാറ്റ റിപ്പോർട്ട് പുറത്തു വന്നു. ഇതനുസരിച്ച് രാജ്യത്ത് റോട്ടൊറുവയിലാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ കണക്കുകൾ പരിശോധിച്ചു കൊണ്ടാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

റോട്ടൊറുവ ഒരു ടൂറിസം ഹോട്‌സ്‌പോട്ട് ആയിരുന്നിട്ടും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഒരു പ്രോബ്ലം സ്‌പോട്ട് ആണെന്നാണ് വ്യക്തമാകുന്നത്. അതേസമയം, സൗത്ത് ഐലന്റിൽ പൊതുവെ കുറ്റകൃത്യങ്ങൾ കുറവും സുരക്ഷിതവുമാണെന്ന് ഡോട്ട് ലവ്‌സ് ഡാറ്റയുടെ ജസ്റ്റിൻ ലെസ്റ്റർ വിശദീകരിച്ചു.

സൗത്തുമായി താരതമ്യപ്പെടുത്തുമ്പോൾ, നോർത്ത് ഐലന്റിൽ കുറ്റകൃത്യങ്ങളുടെ തോത് വളരെ കൂടുതലാണ്. പ്രത്യേകിച്ചും അസമത്വവും ദാരിദ്ര്യവും ഉയർന്ന പ്രദേശങ്ങളിലാണ് കുറ്റകൃത്യങ്ങളും കൂടുതലുള്ളത്.

റോട്ടൊറുവയ്ക്ക് ശേഷം നേപ്പിയർ, പാമർസ്റ്റൺ നോർത്ത്, ഹാമിൽട്ടൺ, തോപോ എന്നിവരാണ് തൊട്ടുപിന്നിൽ. കാന്റർബറിയിലെ സെൽവിനിൽ ആണ് ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയ സ്ഥലങ്ങൾ. സെൻട്രൽ ഒറ്റാഗോ, സൗത്ത് ലാൻഡ്, മക്കെൻസി ഡിസ്ട്രിക്റ്റ്, വൈമാറ്റ് എന്നിവിടങ്ങളിലും കുറ്റകൃത്യങ്ങൾ കുറവാണ്.