തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെവിട്ടയക്കണമെന്നതിന് വിചിത്ര വാദങ്ങൾ ചമക്കുന്ന ഒരു വനിതയുടെ വീഡിയൊ കണ്ട് ഞെട്ടിയിരിക്കായാണ് കഴിഞ്ഞ രണ്ടു ദിവങ്ങളായി സൈബർ ലോകം. ബിഷപ്പ് ഫ്രാങ്കോ നിരപരാധിയാണെന്നും അദ്ദേഹം നേച്ച്വർ  കോളിന്‌ ആൻസർ ചെയ്തു എന്നു മാത്രമേയുള്ളൂ എന്നും പറയുന്ന സ്ത്രീ, താൻ തന്റെ ഇക്കാലമത്രയുമുള്ള ജീവിതത്തിനിടയിൽ എത്രയോ ബിഷപ്പുമാരെയും അച്ചന്മാരെയും 'റേപ്പ്' ചെയ്തിട്ടുണ്ട് എന്നും പറയുന്നുണ്ട്.

അവർ എന്നെ തേടിപ്പാവുകയല്ല ഞാൻ അവരെ തേടിപ്പോവുകയായിരുന്നെന്നുമാണ് ഇവർ പറയുന്നത്. ആദ്യം ഇത് ട്രോളെന്ന് വെച്ച് പലരും അവഗണിച്ചെങ്കിലും വളരെ പെട്ടന്നാണ് വീഡിയോ വൈറലായത്. അതോടെ വിശ്വാസികളും ചേരിതിരഞ്ഞു. ഫ്രാങ്കോയെ രക്ഷിച്ചെടുക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹത്തിന്റെ എതിരാളികൾ പറയുമ്പോൾ, സഭയെ മൊത്തം പ്രതിക്കൂട്ടിലാക്കുനുള്ള കെണിയെന്നാണ് ഒരു വിഭാഗം വിശ്വാസികൾ പറയുന്നത്.

സംഭവത്തിൽ പരാതി കിട്ടയതോടെ വിഷയം സൈബർ സെല്ലിന് വിട്ടിട്ടുണ്ട്.ഫ്രാങ്കോയുടെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘവും ഈ വിഷയം പഠിച്ച് വരികയാണ്.ബലാൽസംഗത്തിനുള്ള പ്രേരണാകുറ്റം ചുമത്താവുന്ന വാക്കുകളാണ് ഇവരുടെതെന്നും ആക്ഷേപമുണ്ട്. പ്രാഥമികാന്വേഷണത്തിൽ സീന നിസ്സി ഏലിയാമ്മ എന്ന ഫേസ്‌ബുക്ക് പേജ്, ഈ സ്ത്രീയുടെതാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഈ പേജിലാവട്ടെ വിവാദ വീഡിയാ ഷെയർ ചെയ്തിട്ടുമില്ല.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലെ വാചകങ്ങൾ ഇങ്ങനെയാണ്:

'എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല എന്തുകൊണ്ടാണ് കേരളീയർ മൊത്തം കൂടെ, ആ പാവം മനുഷ്യനെ പിടിച്ച് ക്രൂശിക്കുന്നത് എന്ന്. അങ്ങോർ ജയിലിൽ പോയാൽ, എന്നെപ്പോലെ നിരപരാധിയായ ആ മനുഷ്യനും ജയിലിൽ പോയാൽ എനിക്ക് പുറത്ത് കിടക്കണമെന്ന് വലിയ താൽപ്പര്യമൊന്നുമില്ല. കാരണം അങ്ങേര്് ഒരു നാച്ചറലായിട്ടുള്ള, നേച്ച്വർ കോഡിന് ആൻസർ ചെയ്തു എന്നു മാത്രമേയുള്ളൂ.അങ്ങേരെ ജയിലടക്കുകയാണെങ്കിൽ എന്നെയും ജയിലിലടക്കാം.

കാരണം എന്തുമാത്രം ബിഷപ്പ്സിനെയും അച്ചന്മാരെയും ഞാനും റേപ്പ് ചെയ്തിട്ടുണ്ട് എന്ന് അറിയമോ. ഈ കഴിഞ്ഞ വർഷങ്ങളിൽ. അല്ലാതെ ഞാൻ ചുമ്മാ ഒരു ദിവസം എഴുനേറ്റ് നമുക്കിത്രയും പ്രായമായതല്ല. ഓവർ ദ ഇയേഴ്സ് വി ആർ റേപ്പഡ് സൊമെനി പീപ്പിൾ. എന്നെ റേപ്പ് ചെയ്തുവെന്നല്ല പറയുന്നത്. ഞാനായിട്ട് ഇവരുടെ പിറകെ പോയിട്ടുണ്ട് എന്നാണ് പറഞ്ഞത്. ദാറ്റ് ആക്ച്ച്വലി വെറി കോമൺ. ഇപ്പോഴും ഞാൻ ഒരു ചേട്ടന്റെ പിറകെയാണ്. എനിക്ക് അങ്ങേരെ ഭയങ്കര ഇഷ്ടമാണ്.പുള്ളി വളരെ നാട്ടിൻ പുറത്തുകാരനായ നല്ല ഹൈറ്റുള്ള താടിയാക്കെയുള്ള മനുഷ്യനാണ്. പക്ഷേ പ്രശ്നം എന്താണെന്ന് വച്ചാൽ അങ്ങേര് ഒരു ഡിവോഴ്സിയായ ഒരു സത്രീയുടെ പുറകെയാണ്.

പുള്ളിക്ക് നമ്മളെ വേണ്ട എന്നതിനാലാണ് പുള്ളി രക്ഷപെട്ടുപോയത്. അല്ലെങ്കിൽ ഈ ബിഷപ്പു ചെയ്യുന്നതൊന്നും അത്ര കോമൺ അല്ലാത്ത കാര്യങ്ങളല്ല ഈ ലോകത്ത്. ഒന്നുകിൽ ബിഷപ്പിനെ, എന്റെ ഫ്രാങ്കോചേട്ടനെ പുറത്തുവിടണം, അല്ലെങ്കിൽ എന്നെകൂടി പിടിച്ച് അകത്തിടടണം.അതാണ് എനിക്ക് ഇപ്പോൾ പറയാനുള്ളത്.