- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാപ്പുഴ കസ്റ്റഡി മരണത്തിൽ കടുവാ സംഘത്തലവൻ കുടുങ്ങി; ആലുവ മുൻ റൂറൽ എസ്‌പി എ.വി ജോർജിന് സസ്‌പെൻഷൻ; വകുപ്പ്തല അന്വേഷണത്തിനും മുഖ്യമന്ത്രിയുടെ ഉത്തരവ്; എസ്‌പിക്ക് വീഴ്‌ച്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്; ആർടിഎഫ് പ്രവർത്തിച്ചത് ഉത്തരവാദിത്തമില്ലാതെ; നടപടിക്ക് ശുപാർശ ചെയ്യുന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് കൈമാറി; ധാർമ്മിക ഉത്തരവാദിത്തം എസ്‌പിക്ക് തന്നെയെന്ന് റിപ്പോർട്ട്
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ എസ്‌പി എ.വി.ജോർജിന് സസ്‌പെൻഷൻ. എസ്‌പിക്കെതിരെ ക്രൈംബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വകുപ്പ്തല അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കേസിൽ എസ്‌പിക്ക് വീഴ്‌ച്ച സംഭവിച്ചതായാണ് റിപ്പോർട്ട്. ജോർജ്ജിന്റെ കീഴിലുള്ള ആർടിഎഫ് പ്രവർത്തിച്ചത്, ഡിജിപിയുടെ ഉത്തരവില്ലാതെയാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എ.വി ജോർജിന്റെ വീഴ്‌ച്ചകൾ വിശദീകരിച്ച് അന്വേഷണ സംഘം റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. ജോർജിനെതിരെ അച്ചടക്കനടപടിക്ക് അന്വേഷണ സംഘം ശുപാർശ ചെയ്തു.ശ്രീജിത്തിനെ പിടികൂടുന്നതിന് എസ്‌പി.യുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ആർ.ടി.എഫ്. സ്‌ക്വാഡിന് നിർദ്ദേശം നൽകിയത് റൂറൽ എസ്‌പി.യായിരുന്ന എ.വി. ജോർജാണെന്ന് വിവിധ തലങ്ങളിലുള്ള ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ കേസിന്റെ ധാർമ്മിക ഉത്തരവാദിത്തവും എസ്‌പിക്ക് തന്നെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പറവൂർ സിഐ.യായിരുന്ന ക്രിസ്പിൻ സാമും എസ്‌പി.യുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് അന്വേഷണസംഘത്തോട്
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ എസ്‌പി എ.വി.ജോർജിന് സസ്‌പെൻഷൻ. എസ്‌പിക്കെതിരെ ക്രൈംബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വകുപ്പ്തല അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
കേസിൽ എസ്‌പിക്ക് വീഴ്‌ച്ച സംഭവിച്ചതായാണ് റിപ്പോർട്ട്. ജോർജ്ജിന്റെ കീഴിലുള്ള ആർടിഎഫ് പ്രവർത്തിച്ചത്, ഡിജിപിയുടെ ഉത്തരവില്ലാതെയാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എ.വി ജോർജിന്റെ വീഴ്‌ച്ചകൾ വിശദീകരിച്ച് അന്വേഷണ സംഘം റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.
ജോർജിനെതിരെ അച്ചടക്കനടപടിക്ക് അന്വേഷണ സംഘം ശുപാർശ ചെയ്തു.
ശ്രീജിത്തിനെ പിടികൂടുന്നതിന് എസ്‌പി.യുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ആർ.ടി.എഫ്. സ്‌ക്വാഡിന് നിർദ്ദേശം നൽകിയത് റൂറൽ എസ്‌പി.യായിരുന്ന എ.വി. ജോർജാണെന്ന് വിവിധ തലങ്ങളിലുള്ള ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ കേസിന്റെ ധാർമ്മിക ഉത്തരവാദിത്തവും എസ്‌പിക്ക് തന്നെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
പറവൂർ സിഐ.യായിരുന്ന ക്രിസ്പിൻ സാമും എസ്‌പി.യുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിന് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതുമുതലുള്ള ഉദ്യോഗസ്ഥരുടെ ഫോൺകോളുകൾ ഉൾപ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
എസ്‌പി.യുടെ പേരിൽ കേസെടുക്കുന്നതോടെ പ്രത്യേകാന്വേഷണസംഘം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയാണെന്ന ആരോപണത്തിന് തടയിടാനാകുമെന്നാണ് പൊലീസ് കരുതുന്നത്. ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയിൽ നൽകിയിട്ടുള്ള സിബിഐ. അന്വേഷണമെന്ന ആവശ്യം കോടതി അംഗീകരിച്ചാലും ഏറെയൊന്നും പരിക്കില്ലാതെ അന്വേഷണസംഘത്തിന് രക്ഷപ്പെടാനുമാകും.എ.വി. ജോർജിന്റെ പേരിൽ രണ്ടുദിവസത്തിനകം നടപടിയുണ്ടാകുമെന്നാണ് വിവരം.
അതേമയം കഴിഞ്ഞ ദിവസങ്ങളിൽ എ.വി. ജോർജിനെ പ്രത്യേക അന്വേഷണസംഘത്തലവൻ ഐ.ജി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്തിരുന്നു. എസ്‌പി.യുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ച, രേഖ ചമയ്ക്കാൻ കൂട്ടുനിൽക്കൽ, ശ്രീജിത്ത് ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടാനായി കീഴുദ്യോഗസ്ഥർക്കുമേൽ അനാവശ്യസമ്മർദം ചെലുത്തൽ തുടങ്ങിയ കുറ്റങ്ങളായിരിക്കും പ്രധാനമായും എസ്‌പി.യുടെ പേരിൽ ചുമത്തുക. കോടതിയിൽനിന്ന് ജാമ്യം കിട്ടാവുന്ന വകുപ്പുകളാണിത്.
എവി ജോർജിന്റെ ടൈഗർ ഫോഴ്സ് രൂപീകരണവും അതിലെ അംഗങ്ങളെ ഉപയോഗിച്ച രീതിയും ക്രമവിരുദ്ധമാണെന്ന് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കണ്ടെത്തി. എസ്‌പിയുടെ സ്‌ക്വാഡിലെ അംഗങ്ങളെ കേസ് അന്വേഷണത്തിനു നിയോഗിക്കണമെങ്കിൽ എസ്‌പി ഉത്തരവിറക്കണം. വാക്കാൽ നിർദ്ദേശിച്ചാൽ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ അക്കാര്യം കേസ് ഡയറിയിൽ രേഖപ്പെടുത്തിയ ശേഷം അവരെ അന്വേഷണ സംഘത്തിന്റെ ഭാഗമാക്കാം.എന്നാൽ ശ്രീജിത്തിന്റെ അറസ്റ്റിൽ ഇതുരണ്ടും ഉണ്ടായില്ല.
ഓഫിസിന്റെ ടൈഗർ ഫോഴ്സ് നേരത്തെ 21 കേസുകളിൽ അനധികൃതമായി പ്രതികളെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം. പ്രാദേശിക സ്റ്റേഷനിലെ എസ്ഐയോ സിഐയോ അറിയാതെയാണിത്. ഈ സാഹചര്യത്തിലാണ് വകുപ്പ് തല നടപടി. റൂറൽ സായുധ ബറ്റാലിയനിലെ 22 ഇടിവീരന്മാരെ ചേർത്തു സംഘടിപ്പിച്ച കടുവാ സംഘത്തിനു പൊലീസിന്റെ രഹസ്യ ഫണ്ട് ഉപയോഗിച്ചു സഫാരി സ്യൂട്ട് തയ്‌പ്പിച്ചു നൽകിയതു വിവാദമായിട്ടുണ്ട് കൂടാതെ വാരിക്കോരി ഗുഡ് സർവീസ് എൻട്രി നൽകിയതും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഇത്തരത്തിൽ ഏറ്റവുമധികം ഗുഡ് സർവീസ് ലഭിച്ചത് ശ്രീജിത്ത് വധക്കേസിലെ ഒന്നാം പ്രതിയായ ടൈഗർ ഫോഴ്സിലെ പി.പി.സന്തോഷ് കുമാറിന്- 70. മറ്റു രണ്ടു പ്രതികളായ ജിതിൻ രാജിനും എം.എസ്.സുമേഷിനും 40 മുതൽ 45 വരെ ഗുഡ് സർവീസ് ലഭിച്ചു. നടി പീഡിപ്പിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് എ.വി. ജോർജ് റൂറൽ ടൈഗർ ഫോഴ്സ് എന്ന പേരിൽ സമാന്തര സേന രൂപീകരിച്ചത്. ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ ആവേശത്തിലായിരുന്നു ഇത്. എസ്‌പി സമ്മാനിച്ച സഫാരി സ്യൂട്ട് ധരിച്ചാണു കള്ളന്മാരെയും പിടിച്ചുപറിക്കാരെയും പിടിക്കാൻ പോയത്. അതിനുശേഷം എസ്‌പിക്കു നേരിട്ടു ലഭിക്കുന്ന പരാതികളിലും പാർട്ടി നേതൃത്വം ആവശ്യപ്പെടുന്ന സംഭവങ്ങളിലും പ്രതികളെ പിടിക്കാൻ ഈ സംഘത്തിനായിരുന്നു ചുമതല. അവർ രാത്രിയെന്നോ പകലെന്നോ നോക്കാതെ വീട്ടിൽ കയറി പറഞ്ഞവരെ പിടിക്കും. ഇതാണ് ശ്രീജിത്തിന്റെ മരണത്തിന് കാരണമായത്.
പിടികൂടുന്നവരെ ബന്ധപ്പെട്ട സ്റ്റേഷനിൽ എത്തിച്ച ശേഷം 'എസ്‌പി പറഞ്ഞ പ്രതികളാണ്, കേസ് എടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്' എന്നറിയിക്കും. അപ്പോഴാണ് ആ സ്റ്റേഷനിലെ എസ്ഐയും സിഐയുമൊക്കെ സംഭവം അറിയുന്നത്. ഇത്തരത്തിൽ 21 സംഭവങ്ങളിലാണ് ഇവർ ചട്ടവിരുദ്ധമായി പലരെയും പിടിച്ചത്. എസ്‌പി അറിയാതെയും ഈ സംഘത്തിലുള്ളവർ ചില കേസിൽ ഇടപെട്ടെന്നു പ്രത്യേക അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.