- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഡിഎംഎയും കഞ്ചാവുമായി വടകരയിൽ യുവാവ് പിടിയിൽ; 29 കാരൻ പിടിയിലായത് ഓർക്കാട്ടേരി ടൗണിൽ വാഹനപരിശോധനയ്ക്കിടെ
വടകര: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി കൊണ്ടുവന്ന മയക്കുമരുന്നുകളുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ഓർക്കാട്ടേരിയിലെ ചെട്ടീന്റെ താഴ കുനി ഉനൈസിനെ(29) യാണ് വടകര എക്‌സൈസ് ഇൻസ്‌പെക്ടർ കെ കെ ഷജിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്.
രാവിലെയായിരുന്നു സംഭവം. വാഹനപരിശോധനക്കിടെ ഓർക്കാട്ടേരി ടൗണിൽ വച്ചാണ് പ്രതി പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള വിലകൂടിയ മയക്കുമരുന്നായ മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന എം ഡി എം എ എന്ന മയക്കുമരുന്നുമായാണ് പ്രതി പിടിയിലായത്. 1400 മില്ലി ഗ്രാം എം ഡി എം എയും പതിനഞ്ച് ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. എം ഡി എം എ കുറഞ്ഞ അളവിൽ കൈവശം വെക്കുന്നത് പോലും ഇരുപത് വർഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ് പുളിക്കൂൽ, ഷബീർ അലി, രാമകൃഷ്ണൻ, സി ഇ ഒ മാരായ ലിനീഷ്, സീമ എന്നിവരും ഉണ്ടായിരുന്നു.
ഏറ്റവും വിഷമുള്ള മാക്‌സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് മാക്‌സ് ജെല്ലി എക്സ്റ്റസി എന്ന പേരിൽ എം ഡി എം എ അറിയപ്പെടുന്നത്. വെറും ഒരു മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലെത്തും. അളവും ഉപയോഗക്രമവും പാളിയാൽ 48 മണിക്കൂറിനുള്ളിൽ മരണവും സംഭവിക്കാൻ സാധ്യതയുണ്ട്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.