- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോപാർക്കിങ്ങിൽ ഓട്ടോ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കം: കോതമംഗലത്ത് ട്രാഫിക് വാർഡനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
കോതമംഗലം: കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനെ ആക്രമിച്ച കേസിൽ മാതിരപ്പിള്ളി തണ്ടത്തിൽ വീട്ടിൽ ജോസ് തോമസ്(49)
പൊലീസ് പിടിയിൽ.
ഇന്നലെ വൈകിട്ടാണ് സംഭവം. നോ പാർക്കിങ്ങിൽ പാർക്ക് ചെയ്ത വാഹനം പാർക്കിങ്ങിൽ മാറ്റിയിടാൻ പറഞ്ഞതിനാണ് ഇയാൾ ട്രാഫിക് വാർഡനെ ആക്രമിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന ഓട്ടോ നോ പാർക്കിങ്ങിൽ പാർക്ക് ചെയ്തതിനെ തുടർന്ന് മാറ്റിയിടാൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ വാർഡന്റെ യൂണിഫോമിൽ കയറി പിടിക്കുകയും കീറുകയും ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story