- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്ക് പരിചയം പ്രണയമായി; വിവാഹം കഴിക്കാനും ധാരണ; 19 കാരൻ കാമുകൻ കരുതിയ ആളല്ലെന്നും മയക്കുമരുന്നിന് അടിമയെന്നും മനസ്സിലായതോടെ യുവതിയുടെ പിന്മാറ്റം; പകയിൽ കണ്ണുകാണാതായ ബേസിൽ അങ്കമാലിയിൽ യുവതിയുടെ ജോലിസ്ഥലത്ത് എത്തി കാട്ടിയതുകൊടുംക്രൂരത; പ്രതി അറസ്റ്റിൽ
അങ്കമാലി: മയക്കുമരുന്ന് ഉപയോഗം തിരിച്ചറിഞ്ഞ് വിവാഹബന്ധത്തിൽ നിന്ന് പിൻവാങ്ങിയ കാമുകിയെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തി കാമുകൻ ക്രൂരമായ മാനഭംഗത്തിനിരയാക്കിയതായി വെളിപ്പെടുത്തൽ. അങ്കമാലിയിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി മേക്കാട് കൂരൻ വീട്ടിൽ ബേസ്സിൽ ബാബു(19)വിനെ പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ വൈകിട്ട് 5 മണിയോടടുത്താണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
സോഷ്യൽ മീഡിയ വഴിയാണ് ബേസിലും 19 കാരിയുമായി പരിചയത്തിലാവുന്നത്. താമസിയാതെ പരിചയം പ്രേമബന്ധമായി വളർന്നു. വിവാഹ ജീവിതത്തെക്കുറിച്ചും ഇരുവരും തമ്മിൽ ചർച്ചനടക്കുകയും ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇടക്കാലത്ത് ബേസിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി യുവതിക്ക് വിവരം ലഭിച്ചു.ഇതോടെ പ്രേമബന്ധത്തിൽ നിന്നും പിന്മാറാൻ യുവതി സന്നദ്ധയായി.വിവരം ബേസിലിനെ അറിയിക്കുകയും ചെയ്തു.പിന്നാലെ ഇയാളുടെ നമ്പറിൽ നിന്നുള്ള കോളുകൾ യുവതി ബ്ലോക്കാക്കി. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും സമാനനീക്കം നടത്തി.
ഇതോടെ അമ്മയുടെ ഫോണിൽ നിന്നും ഇയാൾ യുവതിയെ വിളിക്കാനാരംഭിച്ചു. തുടർന്ന് ഈ നമ്പറും യുവതി ബ്ലോക്കാക്കി. ഇതോടെ യുവതിയോട് ബേസിലിന് തീർത്താൽ തീരാത്ത പകയായി.പ്രധാനപാതയിൽ നിന്നും അൽപ്പം വിട്ടുനിൽക്കുന്ന കെട്ടിടത്തിലെ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇന്നലെ വൈകുന്നേരം ബേസിൽ ഈ സ്ഥാപനത്തിലെത്തി മുൻവാതിൽ പൂട്ടി, യുവതിയെ മാനഭംഗത്തിനിരയാക്കുകയായിരുന്നു. ഈ സമയം മുറിയിൽ മറ്റാരുമുണ്ടായിരുന്നില്ല. ഉൾവശം കാണാത്ത തരത്തിൽ മുൻവശം ഗ്ലാസ്സിട്ടു മറച്ച നിലയിലായിരുന്നു. ഇതിനാൽ അകത്തുനടന്ന സംഭവങ്ങൾ ആരും പുറത്തറിഞ്ഞിരുന്നില്ല.
യുവതിയെ വീട്ടിലേയ്ക്ക് കൂട്ടാൻ സഹോദരനെത്തിയപ്പോൾ മുൻവാതിൽ പൂട്ടിയ നിലയിൽ കാണുകയായിരുന്നു. തുടർന്ന് മുട്ടിവിളിച്ചു. ഒച്ചകേട്ടപ്പോൾ അപകടം മനസ്സിലാക്കിയ ബേസിൽ മുറിയിൽ നിന്നും രക്ഷപെടുന്നതിന് നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. മുറിയുടെ വാതിൽ തുറന്നതോടെ രക്ഷപെടാൻ ശ്രമിച്ച ബേസിലിനെ യുവതിയുടെ സഹോദരൻ പിടിച്ചുനിർത്തുകയും നാട്ടുകാരുടെ സഹായത്തോടെ പൊലീസിൽ ഏൽപ്പി്ക്കുകയുമായിരുന്നു.
മൊഴിയെടുക്കലിനും തെളിവുശേഖരണത്തിനും ശേഷം ബേസിലിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. റിമാന്റ് ചെയ്തു. വിവാഹം കഴിക്കില്ലന്നാവർത്തിച്ച് വ്യക്തമാക്കിയിപ്പോൾ ബേസിൽ മൃഗീയമായി തന്നെ ആക്രമിച്ച് കീഴ്പ്പെടുത്തിയെന്ന് യുവതി പൊലീസീൽ മൊഴിനൽകിയതായിട്ടാണ് സൂചന.
സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ള ബേസിൽ ഐ ടിഐ വിദ്യാർത്ഥിയാണ്. മയക്കുമരുന്ന് ഉപയോഗം അവസാനിപ്പിക്കാൻ മുമ്പ് രണ്ടുതവണ ബേസിലിനെ ലഹരിമുക്തകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബേസിലിന്റെ അതിക്രമത്തിൽ ആകെ തകർന്ന പെൺകുട്ടി ഇനിയും സാധാരണ നിലയിലേയ്ക്കെത്തിയിട്ടില്ല.
മറുനാടന് മലയാളി ലേഖകന്.