- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ട വച്ച് പൊട്ടിക്കുമെന്ന് ഔദ്യോഗിക ഫോണിൽ ഭീഷണി; ഒപ്പം അസഭ്യവർഷവും; തൊടുപുഴയിൽ മയക്കുമരുന്ന് കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ രണ്ടുപ്രതികൾ അറസ്റ്റിൽ
തൊടുപുഴ: കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന കല്ലൂർക്കാട് ഇൻസ്‌പെക്ടർ കെ.ജെ.പീറ്റർ, ആന്റിനാർക്കോട്ടിക് ടീമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്യാംകുമാർ എന്നിവരെ ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. നേര്യമംഗലം പുള്ളിക്കുടിയിൽ വീട്ടിൽ ഷംനാദ് (38) , അശമന്നൂർ പെരിങ്ങാട്ട് വീട്ടിൽ ഷെമീർ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കേസിലെ പ്രതികളായ റസ്സൽ, ബെന്നറ്റ് എന്നിവരെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിനും കേസ് ശരിയായ വിധത്തിൽ അന്വേഷിക്കാതി രിക്കുന്നതിനും വേണ്ടി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് പലതവണ വിളിച്ച് തോട്ട വെച്ച് പൊട്ടിക്കും എന്ന് ഭീഷണിപ്പെടുത്തുകയും, അസഭ്യവാക്കുകൾ പറയുകയും, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുകയുമായിരുന്നു ഇവർ. അന്വേഷണസംഘത്തിൽ സബ് ഇൻസ്‌പെക്ടർ വി.എ.അസീസ്, എഎസ്ഐ സാജുപോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിമ്മോൻ, ജയ്‌മോൻ എന്നിവരാണ് ഉണ്ടായിരുന്നത്.