- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
താമരശ്ശേരി വനത്തിൽ ഉണ്ടായിരുന്നത് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിയാക്കി ഉണക്കി പങ്കിടുന്ന സംഘം; രക്ഷപ്പെട്ടത് പരിശോധനയ്ക്കെത്തിയ വനപാലകർക്കു നേരെ നായ്ക്കളെ അഴിച്ചുവിട്ട്; മുഖ്യപ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത് 50 കിലോ ഉണക്കിയ കാട്ടുപോത്തിന്റെ ഇറച്ചിയും രണ്ടു തോക്കുകളും
കോഴിക്കോട്: താമരശ്ശേരി റെയ്ഞ്ചിലെ പൂവാറൻ തോട് തമ്പുരാൻ കൊല്ലി ഭാഗത്ത് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിയാക്കി ഉണക്കി പങ്കിടുന്നുവെന്ന രഹസ്യവിവരത്തെതുടർന്ന് പരിശോധനക്കെത്തിയ വനപാലകർക്കു നേരെ നായ്ക്കളെ അഴിച്ചുവിട്ട് വേട്ട സംഘം രക്ഷപെട്ടു.
തുടർന്ന് തിരുവമ്പാടി പൊലീസിന്റെ സഹായത്തോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുഖ്യ പ്രതി കാക്ക്യാനി ജിൽസന്റെ താമസസ്ഥലത്ത് നിന്നും 50 കിലോ ഉണക്കിയ കാട്ടുപോത്തിന്റെ ഇറച്ചി, രണ്ടു തോക്കുകൾ, 18 തിരകൾ, വെട്ടുകത്തികൾ, മഴു, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു. കാക്യാനിജിൽസൻ പൂവാറൻ തോട് കയ്യാലക്കണ്ടത്ത് വിനോദ് ,ബേബി പെരുമ്പൂള ,ജയ്സൺ പെരുമ്പൂള, വിജേഷ് പെരുമ്പൂള എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരു പ്രതിയുമാണ് ആ രക്ഷപെട്ടത്.
പ്രതികളുടെ പേരിൽ കേസെടുത്തു.റെയ്ഞ്ചിലെ സെഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.കെ.സജീവ് കുമാർ, ബി.കെ.പ്രവീൺ കുമാർ, കെ.പി.പ്രശാന്തൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.വിജയൻ, ശ്വേതപ്രസാദ്, എം.എസ്.പ്രസൂദ, വാച്ചർമാരായ മോഹനൻ, രാജു, രവി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.