കോതമംഗലം :ചുരിദാർ വിൽപ്പനക്കെത്തി, വീട്ടിൽ തനിച്ചായിരുന്ന യുവതിയെ പീഡിപ്പിക്കാൻ നീക്കം നടത്തിയ ഇതരസംസ്ഥാനക്കാരനായ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം കോട്ടപ്പടിയിലാണ് സംഭവം.ഉത്തർപ്രദേശ് സ്വദേശി ഇൻഷാദി(25)നെയാണ് മാനഭംഗശ്രമത്തിന് കോട്ടപ്പടി പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടപ്പടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വീടുകൾ തോറും ചുരിദാറുകൾ എത്തിച്ച് വിൽപ്പന നടത്തുന്നതിനിടയിലാണ് വീട്ടിൽ ഒറ്റക്കായിരുന്ന യുവതിയെ ഇയാൾ കയറിപ്പിടിച്ചത്. യുവതി ഒച്ചവച്ച തോടെ ഇൻഷാദ് ഓടി രക്ഷപെടുകയായിരുന്നു.യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലാകുന്നത്.

കാലടിയിലെ ഒരു ലോഡ്ജിൽ താമസിച്ചു വന്ന 15 അംഗ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ ഇൻഷാദ്.കോട്ടപ്പടി എസ് എച്ച് ഒ ശ്രീജിത്ത് സി യുടെ നേതൃത്വത്തിൽ അബ്ദുൾ റഹ്മാൻ, ഷാജൻ, രാജേഷ്, ആൽഫിയ, ശ്രീജ, അബ്ദുൾ കരിം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇൻഷാദിനെ പിടികൂടിയത്.കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.