- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുല്ലരിയാൻ പോയ വയോധികയെ കൊലപ്പെടുത്തിയത് വെള്ളത്തിൽ മുക്കി; കോതമംഗലം സ്വദേശിനി ആമിനയെ വകവരുത്തിയത് സ്വർണാഭരണത്തിന് വേണ്ടിയെന്നും സൂചന
കോതമംഗലം: പുല്ലരിയാൻ പോയ അയിരൂർപാടം പാണ്ട്യാർപ്പിള്ളി ആമിന(66)യെ കൊലപ്പെടുത്തിയത് വെള്ളത്തിൽ മുക്കിയെന്ന് സൂചന.ഇന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ നിന്നും ലഭിക്കുന്ന പ്രാഥമിക റിപ്പോർട്ട് ഇത്തരത്തിലാണെന്നാണ് കോതമംഗലം പൊലീസ് വെളിപ്പെടുത്തുന്നത്.
ഇന്നലെ രാവിലെ 11.30 തോടെയാണ് ആമീന വീട്ടിൽ നിന്നും പുല്ലരിയാൻ പുറപ്പെട്ടത്. തിരിച്ചെത്താൻ വൈകിയതോടെ തങ്ങൾ നടത്തിയ തിരച്ചിലിൽ ഉച്ചകഴിഞ്ഞ് 2.30 തോടെ സഹോദരിയുടെ വീടിനടുത്തെ പാടത്ത് അനക്കമില്ലാത്ത അവസ്ഥയിൽ കണ്ടെത്തിയെന്നും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടെന്നുമാണ് ബന്ധുക്കൾ കോതമംഗലം പൊലീസിനെ അറിയിച്ചിരുന്നത്.
ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇവർ ധരിച്ചിരുന്ന 9 പവനിലധികം സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായിട്ടതായി ബന്ധുക്കൾ പറഞ്ഞത്.
സ്വർണം തട്ടിയെടുക്കാനായി കൊലനടത്തിയതാവാമെന്നാണ് പൊലീസ് അനുമാനം.വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയിട്ടുള്ളതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിയ്്ക്കുമെന്നും ഇതിനുശേഷമെ യഥാർത്ഥ മരണകാരണം വ്യക്തമാവു എന്നും കോതമംഗലം സി ഐ അറിയിച്ചു.
ആമീനയെ കണ്ടെത്തിയെന്ന പറയപ്പെടുന്ന ഭാഗത്ത് ഇന്ന് പൊലീസ് നായയെ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.പാടത്ത് അൽപ്പസമയം ചുറ്റിക്കറങ്ങിയ ശേഷം നായ സമീപത്ത് വീടുകളുള്ള ഭാഗത്തെത്തി നിലയുറപ്പിക്കുകയായിരുന്നു. ഈ ഭാഗത്ത് നീരൊഴുക്കുകുറഞ്ഞ തോടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്