കോഴിക്കോട്: ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേരെ 8,24,000 രൂപയുടെ കുഴൽപ്പണവുമായി പിടികൂടി. കോഴിക്കോട് റൂറൽ എസ് പി എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടു പേരെ അറസ്റ്റു ചെയ്തത്.ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ പൂനൂർ വെച്ച് 3,20,000 രൂപയുമായി പൂനൂർ പാടത്തും കുഴിയിൽ അർഷാദിനെ ബാലുശ്ശേരി എസ് ഐയും, നാലു മണിയോടെ 5,04,000 രൂപയുമായി താമരശ്ശേരി കാരാടിയിൽ വെച്ച് ആവിലോറ ,തടത്തിൽ റാഫിദ് (23) നെ താമരശ്ശേരി എസ് ഐയുമാണ് പിടികൂടിയത്.

കോഴിക്കോട്, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ള തായിരുന്നു പണം.ഈ മാസം അഞ്ചാമത്തെ തവണയാണ് കോഴിക്കോട് റൂറൽ ജില്ലയിൽ കുഴൽപ്പണം പിടികൂടുന്നത്. താമരശ്ശേരി ഡി വൈ എസ് പി എൻ സി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ ബാലുശ്ശേരി എസ് ഐ ഷാജു ,താമരശ്ശേരി എസ് ഐ മുരളീധരൻ, സ്‌പെഷ്യൽ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു ,സുരേഷ് വി.കെ, ഗംഗാധരൻ സി എച്ച്,രാജീവൻ കെ പി, ഷാജി വി വി, എ എസ് ഐ വിനോദ്, സീനിയർ സി പി ഒ ലിനീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.