- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ടവറിൽ നിന്ന് 24 ബാറ്ററികൾ മോഷ്ടിച്ച കേസ്: അയ്യമ്പുഴയിൽ നാല് പേർ അറസ്റ്റിൽ; മോഷണം നടന്നത് കഴിഞ്ഞ നവംബർ 27 ന്
ആലുവ: അയ്യമ്പുഴ കൊല്ലക്കോട് ഉണ്ണിമിശിഹാ പള്ളിക്ക് സമീപമുള്ള മൊബൈൽ ടവ്വറിൽ നിന്നും 72000/ രൂപ വില വരുന്ന 24 ബാറ്ററികൾ മോഷ്ടിച്ച കേസിൽ 4 പേരെ അറസ്റ്റ് ചെയ്തു. ശ്രീമൂലനഗരം, ചൊവ്വര, കടവിലാൻ നിസാർ (40) മാറംപിള്ളി, ചാഴിക്കേരി വീട്ടിൽ ഷാജി (42) പാറപ്പുറം കൊല്ലാട്ട് വീട്ടിൽ നസീർ (49) മോഷണ മുതലുകൾ പ്രതികളിൽ നിന്നും വാങ്ങിയ പഴങ്ങനാട് പുളിമൂട്ടിൽ സലിം (48) എന്നിവരെയുമാണ് അയ്യമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബർ 27ന് ആണ് സംഘം ബാറ്ററികൾ മോഷ്ടിച്ചത്. തുടർന്ന് പ്രത്യേക സംഘം കേസ് അന്വേഷിച്ചുവരികയായിരുന്നു. അയ്യമ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിലീപ് ടി ജി ,സബ് ഇൻസ്‌പെക്ടർ പോളച്ചൻ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രാജു, സീനിയർ സി.പി.ഒ.മാരായ സിജോ, പ്രസാദ്, സി.പി.ഒ.മാരായ സജീവ്, സ്റ്റെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
Next Story