- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞപ്രയിൽ യുവാവിനെ ആക്രമിച്ച കേസ്: മൂന്ന് പേർ പിടിയിൽ; ഗോൾബിനെ ആക്രമിച്ചത് സംഘത്തിനെതിരെ പൊലീസിൽ പരാതിപ്പെടാൻ നിർദ്ദേശിച്ചതിലുള്ള വിരോധം; മറ്റുപ്രതികൾക്കായി അന്വേഷണം തുടരുന്നു
കാലടി: മഞ്ഞപ്രയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. മറ്റൂർ യോർദ്ധനാപുരം പൊതിയക്കര പുത്തൻപുര വീട്ടിൽ ക്രിസ്റ്റിൻ (22), പൊതിയക്കര വള്ളൂരാൻ വീട്ടിൽ ആഷിക് (22), കുന്നേക്കാടൻ വീട്ടിൽ സേവ്യർ (51) എന്നിവരെയാണ് കാലടി പൊലീസ് പിടികൂടിയത്. മഞ്ഞപ്ര വച്ച് മറ്റൂർ തോട്ടകം പള്ളിപ്പാടൻ വീട്ടിൽ ഗോൾബിനെയാണ് ഇപ്പോൾ പിടിയിലായവരും ശ്യാം, ബെറ്റി, എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് ആക്രമിച്ചത്.
അക്രമണത്തിൽ ഗുരുതര പരിക്കുപറ്റിയ ഗോൾബിൻ ആശുപത്രിയിൽ ചികിത്സയിലാണ്. കാലടി മാണിക്യമംഗലം ബേബിക്കവല ഭാഗത്ത് ഷൈജു എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ചെയ്ത ശ്യാം, ബെറ്റി എന്നിവരടങ്ങിയ സംഘത്തിനെതിരെ പൊലീസിൽ പരാതി നൽകാൻ പറഞ്ഞതിലുള്ള വിരോധമാണ് ഗോൾബിനെ ആക്രമിക്കാൻ കാരണം.
ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ,കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ കേസിലെ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ടോണി, റെജി എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു .അന്വേഷണ സംഘത്തിൽ കാലടി ഇൻസ്‌പെക്ടർ ബി.സന്തോഷ്, സബ് ഇൻസ്‌പെക്ടർമാരായ പ്രശാന്ത് ബി.നായർ, അഭിജിത്ത്, എഎസ്ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി എസ്‌പി കാർത്തിക് പറഞ്ഞു.