മലപ്പുറം: 21കാരിയെ കൊന്ന് കുഴിച്ചു മൂടിയത് അയൽക്കാരനായ അൻവർ. കൊലക്ക് കാരണമായി പ്രതി പൊലീസിനോടു പറയുന്നത് പലകാരണങ്ങൾ. ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി ചെങ്കൽ കോറിക്ക് സമീപം കുഴിച്ചിട്ടുമൂടിയതായി സംശയിച്ച് പൊലീസ്. പ്രതിയെ ചോദ്യംചെയ്യൽ തുടരുന്നു.

വളാഞ്ചേരി കഞ്ഞിപ്പുര ചുള്ളിച്ചോലയിലെ ഒഴിഞ്ഞ പറമ്പിലെ ചെങ്കൽ കോറിക്ക് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയ മൃതദേഹം 40ദിവസം മുമ്പ് കാണാതായ കഞ്ഞിപ്പുര ചോറ്റൂർ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിന്റേതാണെന്ന് പൊലീസിന് വിവരം ലഭിച്ചു. കേസിൽ അറസ്റ്റിലായ അയൽക്കാരനായ അൻവർ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം.

നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കൊലപ്പെടുത്താൻ വിവിധ കാരണങ്ങളാണ് പറയുന്നതെങ്കിലും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ 300മീറ്റർ അപ്പുറത്ത് ഒഴിഞ്ഞ സ്ഥലത്ത് മണ്ണിട്ട് മൂടുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

വളാഞ്ചേരി കഞ്ഞിപ്പുര ചുള്ളിച്ചോലയിലെ ഒഴിഞ്ഞ പറമ്പിലെ ചെങ്കൽ കോറിക്ക് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 10നാണ് കഞ്ഞിപ്പുര ചോറ്റൂർ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെ (21) ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ഇതിന്റെ ഊർജിതമായ അന്വേഷണം നടന്നുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കാണാതായ ഫർഹത്തിന്റെ വീട്ടിൽ നിന്നും 300 മീറ്ററോളം അകലെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സംശയകരമായ സാഹചര്യത്തിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കണ്ട നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പൊലീസ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ സ്ത്രീയുടെതെന്ന് സംശയിക്കുന്ന കാൽപാദം കാണുകയായിരുന്നു.

40 ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിൽ നിന്നും വെട്ടിച്ചിറയിലെ ഡന്റൽ ക്ലിനിക്കിലേക്ക് ജോലിക്ക് പോയ യുവതിയെ കാണാതായത്. ആഴ്ചകളായി നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള ടവർ ലെക്കേഷൻ വിട്ട് പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. വിവാഹിതയായ പെൺകുട്ടി ഒരു വർഷം മുൻപ് വിവാഹമോചനം നേടിയിരുന്നു. സ്ഥലം എസ്‌പി സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു. സംശയകരമായ സാഹചര്യത്തിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കണ്ട നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പൊലീസ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ സ്ത്രീയുടെതെന്ന് സംശയിക്കുന്ന കാൽപാദം കാണുകയായിരുന്നു. രാത്രിയായതിനാൽ തുടർ നടപടികൾ ഇന്നത്തേക്ക് മാറ്റുകയായിരുന്നു തിരൂർ ഡി വൈ എസ് പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണു പ്രതിയെ ചോദ്യംചെയ്യുന്നത്.