- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരക്കോടി ഹവാല പണം ബിഎസ്എഫ് കമാൻഡന്റിൽ നിന്നും കണ്ടെടുത്ത കേസ്: പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ ഉത്തരവ്; കമാൻഡന്റും അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കും ജൂൺ 22ന് ഹാജരാകണം

തിരുവനന്തപുരം: അരക്കോടി രൂപയുടെ ഹവാല പണം വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ബി എസ് എഫ് ബറ്റാലിയൻ 83 ലെ കമാൻഡന്റ് ജിബു. ഡി. മാത്യുവിൽ നിന്ന് കണ്ടെടുത്ത കൈക്കൂലി കേസിൽ ഒന്നാം പ്രതി കമാൻഡന്റും രണ്ടാം പ്രതിയായ അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കും കുറ്റം ചുമത്തലിന് ഹാജരാകാൻ തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവിട്ടു.
പ്രതികൾ ജൂൺ 22ന് ഹാജരാകാനാണുത്തരവ്. മറ്റൊരു സി ബി ഐ കേസിൽ വെസ്റ്റ് ബംഗാൾ കൊൽക്കത്ത സെൻട്രൽ ജയിലിൽ കഴിയുന്ന രണ്ടാം പ്രതി ബിഷു ഷെയ്ക്കിനെ ഈ കേസിൽ കുറ്റം ചുമത്തുന്നതിന് ജൂൺ 22 ന് ഹാജരാക്കാൻ കൊൽക്കത്ത സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാനും സിബിഐ ജഡ്ജി കെ. സനിൽകുമാർ ഉത്തരവിട്ടു.
പ്രതികൾക്കെതിരെയുള്ള രണ്ടു കേസുകളിലാണ് കുറ്റം ചുമത്താൻ സിബിഐ കോടതി ഉത്തരവിട്ടത്. ബംഗ്ലാദേശ് അതിർത്തിയിലൂടെ സ്വർണം, മയക്കുമരുന്ന് തുടങ്ങിയവയുടെ കള്ളക്കടത്തിന് സെക്യൂരിറ്റി പിൻവലിച്ച് ഒത്താശ ചെയ്ത് സുരക്ഷിത മാർഗ്ഗമൊരുക്കിയതിന് ചാർജ് ചെയ്തതാണ് ഒരു കേസ്. ഉറവിടം വ്യക്തമാക്കാനാകാത്തതും അവിഹിതമായി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും കമാൻഡന്റിനെതിരെ ചാർജ് ചെയ്തതാണ് രണ്ടാമത്തെ കേസ്.
ഇന്ത്യ- ബംഗ്‌ളാദേശ് അതിർത്തി വഴി മനുഷ്യക്കടത്ത് , സ്വർണം, അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ , ബ്രൗൺഷുഗർ അടക്കമുള്ള നർക്കോട്ടിക്ക് ഡ്രഗ്‌സ് ഇനത്തിൽപ്പെട്ട മയക്കുമരുന്ന്, കറൻസി, കന്നുകാലികൾ എന്നിവയുടെ കള്ളക്കടത്തു കമാൻഡന്റ് ജിബുവിന്റെ ഒത്താശയോടെ ബിഷു നടത്തിയെന്നും ഇതിന്റെ പാരിതോഷികമായി മാസപ്പടിയായി നൽകിയ കൈക്കൂലിപ്പണമാണ് ജിബുവിൽ നിന്ന് പിടിച്ചെടുത്തതെന്നുമാണ് സി ബിഐ കേസ്.

