- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിൽ പോയ കൊലക്കേസ് പ്രതി പിടിയിൽ: പിടിയിലായത് കാമുകിയെ കൊലപ്പെടുത്തിയ കണ്ണൂർ സ്വദേശി അനീഷ്
കോഴിക്കോട് റെയിൽവേ സ്റ്റേഷന് എതിർ വശത്തുള്ള റെയിൽവേ വക കെട്ടിടത്തിൽ വെച്ച് തന്റെ കാമുകിയായ അസ്മാബി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി കീഴ്പ്പള്ളി ചീരംവേലിൽ വീട്ടിൽ സി ഡി അനീഷ് ആണ് ടൗൺ പൊലീസിന്റെ പിടിയിലായത്.
2017 ലാണ് കേസിനാസ്പദമായ സംഭവം. റെയിൽവേ സ്റ്റേഷൻ ആർ എം എസ് ബിൽഡിംഗിന് എതിർ വശത്തുള്ള പഴയ കെട്ടിടത്തിന്റെ മുറിയിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. തുടർന്നു മരണം കൊലപാതകം ആണെന്ന് മനസ്സിലാകുകയും കേസിൽ പ്രതിയായ അനീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരവേ പ്രതി എറണാകുളം ജില്ലയിലെ ഏലൂർ ഫാക്ടിന് അടുത്തുള്ള ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീഹരി, എസ് ഐ മാരായ ബിജു ആന്റണി, അബ്ദുൾ സലിം, സീനിയർ സിപിഒ സജേഷ് കുമാർ, സിപിഒ മാരായ വിജേഷ് യു സി, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.