ലഖ്നൗ : വിവരാവകാശ പ്രവർത്തകൻ ബൽഗോവിന്ദ് സിങ്ങിന്റെ കൊലപാതകം ഉൾപ്പെടെ എൺപത്തിരണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയായ ലാലു യാദവ് എന്ന വിനോദ് യാദവിനെ ഉത്തർപ്രദേശ് പൊലീസ് വെടിവെച്ചു കൊന്നു. പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട കുറ്റവാളിയായിരുന്നു വിനോദ് യാദവ്.

പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ വിനോദ് യാദവിനെ ആശപുത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നതായി ക്രമസമാധാന ചുമതലയുള്ള അഡീ.ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു. വിനോദ് മാധവിനെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ 3.30 ഓടെ ഭൻവാരെപൂരിലെ ജില്ലയിലെ സരായ് ലഖാൻസി പ്രദേശത്ത് പൊലീസ് സംഘം എത്തിച്ചേരുകയും വിനോദ് മാധവിനെ കണ്ടെത്തുകയുമായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അതിനു വഴങ്ങാതെ പൊലീസ് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

തുടർന്ന് പൊലീസ് സംഘം നടത്തിയ വെടിവെപ്പിലാണ് വിനോദ് മാധവ് മരണപ്പെടുന്നത്. ഞങ്ങൾക്ക് മുൻപിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നും പൊലീസ് സംഘം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ചതുകൊണ്ട് മാത്രമാണ് ജീവൻ ജീവൻ രക്ഷപ്പെട്ടതെന്നും പ്രശാന്ത് കുമാർ പറയുന്നു. സംഭവസ്ഥലത്ത് നിന്ന് പിസ്റ്റൾ, ബുള്ളറ്റ് വെടിയുണ്ടകൾ, മോട്ടോർ സൈക്കിൾ എന്നിവ കണ്ടെടുത്തു.

അതേസമയം കൊടുംകുറ്റവാളി നേരത്തെ തന്നെ പൊലീസിന്റെ കൈകളിൽ അകപ്പെട്ടിരുന്നുവെന്നും ഏറ്റമുട്ടൽരൊല എന്നുമൈണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. 25 ലക്ഷം രൂപയ്ക്ക് വേണ്ടി സെക്യൂരിറ്റി ഗാർഡിനെയും രണ്ടുകോടി ആവശ്യപ്പെട്ടു ഒരു വ്യവസായിയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. അതേസമയം പൊലീസ് നടപടി കൈയടിച്ചു സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.