- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുകുറ്റിയിൽ എം.ഡി.എം.എ പിടികൂടിയ കേസ്: തമിഴ്‌നാട്ടിൽ നിന്ന് ഒരാൾ അറസ്റ്റിൽ; ഇയാൾ ചെന്നൈ കേന്ദ്രമാക്കിയ മയക്കുമരുന്ന് സംഘത്തിലെ മുഖ്യഇടനിലക്കാരൻ
അങ്കമാലി: കറുകുറ്റിയിൽ രണ്ട് കിലോഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാളെ തമിഴ്‌നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തിരുവള്ളൂർ അട്ടൻത്തങ്കൽ ബാലമുരുകൻ നഗറിൽ താമസിക്കുന്ന സുരേഷ് (36) നെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ മയക്കുമരുന്ന് സംലത്തിലെ പ്രധാന ഇടനിലക്കാരനാണ് ഇയാൾ.
മയക്കുമരുന്നിന്റെ ആവശ്യത്തിന് സുരേഷിന്റെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുന്നത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. മുൻപ് പിടിയിലായ ആബിദ്, ശിവപ്രസാദ്, ഇബ്രാഹിംകുട്ടി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാളെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട് മധുരയ്ക്കടുത്ത് ഇളയംകുടിയിൽ നിന്നും പ്രദേശം വളഞ്ഞ് സാഹസികമായാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റിനിടയിൽ ചെറുത്തു നിൽപ്പുമുണ്ടായി.
കോടികൾ വില വരുന്ന മയക്കുമരുന്ന് ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പിക്ക് വാനിൽ കൊണ്ടുവരുന്ന വഴി ഈ മാസം അഞ്ചിന് അങ്കമാലി കറുകുറ്റിയിൽ വച്ചാണ് പൊലീസ് പിടികൂടിയത്.പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി എസ്‌പി കാർത്തിക്ക് പറഞ്ഞു. സർക്കിൾ ഇൻസ്‌പെക്ടർ എം.സുരേന്ദ്രൻ, എസ്.സി.പി.ഒ മാരായ റോണി ആഗസ്റ്റിൻ, ടി.ശ്യാംകുമാർ, സി.പി.ഒ മാരായ പി.എസ്.ജീമോൻ, പി.ഡി.പ്രസാദ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
മറുനാടന് മലയാളി ലേഖകന്.